ജമ്മു കശ്മീരിൽ സിആർപിഎഫ് ജവാൻ ആത്മഹത്യ ചെയ്തു; സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം
ദില്ലി: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സിആർപിഎഫ് ജവാൻ ആത്മഹത്യ ചെയ്തു. 33 കാരനായ സിആർപിഎഫ് ജവാനാണ് സ്വയം വെടിയുതിർത്ത് മരിച്ചത്. അനന്ത്നാഗിലെ സദാർ മേഖലയിലെ വസതിയിലാണ് എം അരവിന്ദ് എന്ന സിആർപിഎഫ് ജവാനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അവധിക്ക് നാട്ടിൽ പോയതിന് ശേഷം കഴിഞ്ഞ ഓഗസ്റ്റ് 14നാണ് അരവിന്ദ് ജോലി സ്ഥലത്തേയ്ക്ക് മടങ്ങിയെത്തിയത്. ഓഗസ്റ്റ് 20ന് അരവിന്ദിന്റെ ഭാര്യയും ഇവിടെ എത്തിയിരുന്നു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അരവിന്ദിന്റെ മൃതദേഹം ഉടൻ തന്നെ ജന്മനാട്ടിലേക്ക് അയക്കും. സംഭവത്തിൽ ദുരൂഹത ഇല്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. കശ്മീരിലെ മോശം ജീവിതസാഹചര്യം മൂലമാണ് ജവാൻ ആത്മഹത്യ ചെയ്തതെന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടന്നെങ്കിലും ഇത് തെറ്റാണെന്ന് അധികൃതർ വിശദീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ കോയമ്പത്തൂർ സ്വദേശിയാണ് അരവിന്ദ്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications