സിആര്‍പിഎഫ് ജവാന്‍ നാലു സഹപ്രവര്‍ത്തകരെ വെടിവെച്ചുകൊന്നു
റായ്പൂര്‍: സിആര്‍പിഎഫ് ജവാന്റെ വെടിയേറ്റ് രണ്ട് ഇന്‍സ്‌പെക്ടര്‍മാരടക്കം നാലു പേര്‍ മരിച്ചു. ബാസ്ഗുഡയിലുള്ള സിആര്‍പിഎഫിന്റെ 168ാം ബറ്റാലിയന്‍ ക്യാംപിലാണ് സംഭവം.
വാക്ക് തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വെടിവെപ്പ് നടത്തിയ സനത് കുമാര്‍ എന്ന സൈനികനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വൈകുന്നേരം 5.15ഓടെയാണ് സംഭവമുണ്ടായത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ വികെ ശര്‍മ, മേഘ് സിങ് കോണ്‍സ്റ്റബിള്‍മാരായ രജ്‌വീര്‍ സിങ്, ജികെ റാവു എന്നിവരാണ് കൊല്ലപ്പെട്ടത്. ഗജാനന്ദ് എന്ന ഭടന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സംഭവത്തെ കുറിച്ച് സിആര്‍പിഎഫ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സനത് കുമാറിനെ ഇത്തരത്തില്‍ ആക്രമണം നടത്താന്‍ പ്രകോപിച്ചതെന്തെന്ന് വ്യക്തമായിട്ടില്ല.












Click it and Unblock the Notifications