Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരിൽ സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെ ഗ്രനേഡാക്രമണം; നാട്ടുകാരടക്കം 5 പേർക്ക് പരിക്ക്

കശ്മീർ: ജമ്മു കശ്മീരിൽ സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെ ഗ്രനേഡാക്രമണം. ലാൽ ചൗക്കിലെ തിരക്കേറിയ പ്രദേശമായ പ്രതാപ് പാർക്കിന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെ തീവ്രവാദികൾ ഗ്രനേഡ് എറിയുകയായിരുന്നെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഞായറാഴ്ചയാണ് സംഭവം.

ഗ്രനേഡാക്രമണത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും നാല് നാട്ടുകാർക്കും പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. തിരക്കേറിയ നഗരത്തിലായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ഗ്രനേഡാക്രമണം. പരിക്ക് പറ്റിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാധനങ്ങൾ വാങ്ങാനെത്തിയ സാധാരണക്കാർക്കിടയിലായിരുന്നു ഗ്രനേഡാക്രമണം. സുരക്ഷാ സേന നഗരം വളഞ്ഞതായും പ്രദേശത്തിന്‍റെ സുരക്ഷ ഏറ്റെടുത്തതായും പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Army

നഗരത്തിൽ വലിയ സ്ഫോടന ശബ്ദം കേട്ടത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പടർത്തി. ഞായറാഴ്ചയായതിനാൽ തന്നെ മാർക്കറ്റിൽ നിരവധിയാളുകളുമുണ്ടായിരുന്നു. അതേസമയം പുൽവാമയിൽ ഇന്ന് രാവിലെ സുരക്ഷാ സേന നടത്തിയ തെരച്ചിലിൽ ജെയ്ഷെ മുഹമ്മദ് കമാൻഡറുടെ സഹോദരൻ പിടിയിലായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+