കാശ്മീരില്‍ ഭീകരാക്രമണം; സിആര്‍പിഎഫ് ജവാന് വീരമൃത്യു, ഒരു ഭീകരനെ സൈന്യം വധിച്ചു
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാനും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു. സോപോറില്‍ ബുധനാഴ്ച രാവിലെ 7 മണിയോടെയാണ് ആക്രമണം. സിആര്‍ഫിഎഫ് പട്രോളിംഗ് സംഘത്തിന് നേരെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് പൊലീസ് ശക്തമായ തിരിച്ചില്‍ നടത്തിയിട്ടുണ്ടെന്ന് ജമ്മുകാശ്മീര്‍ ഡിജിപി ദില്‍ബഗ് സിംഗ് അറിയിച്ചു.

പട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം നടത്തിയ ഭീകരവാദികള്‍ക്കെതിരെ സിആര്‍പിഎഫ് വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. ഈ പ്രത്യാക്രമണത്തില്‍ ഒരു ഭീകരനും കൊല്ലപ്പെട്ടിട്ടുണ്ട്. ഇയാളുടെ കയ്യില്‍ നിന്നും എകെ 47 തോക്കും മറ്റ് ആയുധങ്ങളും കണ്ടെടുത്തതായി ഉന്നത സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കാറില്‍ യാത്ര ചെയ്യുകയായിരുന്നു ഒരു സാധാരണക്കാരനായിരുന്നു ആക്രമണത്തില്‍ കൊല്ലപ്പെട്ട മറ്റൊരാള്‍.
Recommended Video
അതേസമയം, കഴിഞ്ഞ മാസം നടന്ന ഏറ്റുമുട്ടലില്‍ 48ഓളം ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ജമ്മുകാശ്മീര്‍ ഡിജിപി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 100 ഓളം ഭീകരവാദികളാണ് മേഖലയില്‍ നിന്ന് സൈന്യം ഏറ്റുമുട്ടലിലൂടെ വധിച്ചത്.












Click it and Unblock the Notifications