യുപിയില്‍ സിആര്‍പിഎഫ് ജവാന് ക്രൂര മര്‍ദനം; വീഡിയോ പുറത്ത്, ഏഴ് ശിവഭക്തര്‍ അറസ്റ്റില്‍
ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ സിആര്‍പിഎഫ് ജവാന് ക്രൂര മര്‍ദനം. മിര്‍സാപൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ച് കന്‍വാര്‍ തീര്‍ഥാടകരാണ് ജവാനെ നിലത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്തത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ വിവാദമായിരിക്കുകയാണ്. ശിവ ഭക്തരാണ് കന്‍വാരികള്‍. ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് മര്‍ദനത്തിന് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.
റെയില്‍വെ സ്റ്റേഷനില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ പ്രതിഷേധം ഉയര്‍ന്നു. സംഭവത്തില്‍ പോലീസ് ഇടപെട്ടു. തീര്‍ഥാടകര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ഏഴ് പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. കാവി വസ്ത്രം ധരിച്ച കന്‍വാര്‍ തീര്‍ഥാടകര്‍ സിആര്‍പിഎഫ് ജവാനെ മര്‍ദിക്കുന്നത് സിസിടിവി ദൃശ്യത്തില്‍ വ്യക്തമായി കാണുന്നുണ്ട്. ഒരാള്‍ തടയാന്‍ ശ്രമിക്കുന്നതും മറ്റുള്ളവര്‍ നോക്കി നില്ക്കുന്നതും വീഡിയോയില്‍ കാണാം.

ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സംഭവത്തിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. ജവാനും സംഭവസ്ഥലത്തുണ്ടായിരുന്നവരും വിവരങ്ങള്‍ കൈമാറി. തുടര്‍ന്നാണ് കന്‍വാര്‍ തീര്‍ഥാടകര്‍ക്കെതിരെ കേസെടുത്തത്. ഏഴ് പേരെ അറസ്റ്റ് ചെയ്തുവെന്ന് ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ ചമന്‍ സിങ് തോമര്‍ പറഞ്ഞു. ആദ്യം മര്‍ദ്ദനമേറ്റ് ജവാന് വീഴുന്നത് വീഡിയോയിലുണ്ട്. എഴുന്നേല്ക്കാന് ഒരാള്‍ സഹായിച്ചു. ഇതിന് ശേഷവും ജവാനെ ചവിട്ടുകയും അടിക്കുകയും ചെയ്തു.
ഗംഗാ നദിയില്‍ നിന്ന് വെള്ളവുമായി ശിവക്ഷേത്രത്തിലേക്ക് പോകുന്ന ചടങ്ങാണ് കന്‍വാര്‍ യാത്ര. ജൂലൈ 11 മുതല്‍ 23 വരെ നടക്കുന്ന തീര്‍ഥാടനത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കാറുണ്ട്. ഹിന്ദു വിശ്വാസ പ്രകാരം ശ്രാവണ്‍ മാസത്തിലാണ് ഈ തീര്‍ഥാടനം. ഉത്തര്‍ പ്രദേശിലെ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നു എന്നാണ് വീഡിയോ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്.
കന്‍വാര്‍ തീര്‍ഥാടകര്‍ അക്രമം നടത്തിയ വാര്‍ത്തകള്‍ നേരത്തെയുമുണ്ടായിരുന്നു. മീരാപൂര് ഹൈവേയില്‍ കടയുടമയുടെ പേര് പരസ്യപ്പെടുത്തിയില്ല എന്നാരോപിച്ച് ഇവര്‍ കഴിഞ്ഞ ദിവസം കടകള്‍ തകര്‍ത്തിരുന്നു. ഭക്ഷണം കഴിച്ചിറങ്ങിയ ശേഷമായിരുന്നു മര്‍ദനം. ഉള്ളി ഉപയോഗിച്ച് ഭക്ഷണമുണ്ടാക്കി എന്നു പറഞ്ഞാണ് മുസഫര്‍നഗറിലെ മറ്റൊരു കട തകര്‍ത്തത്. കന്‍വാര്‍ തീര്‍ഥാടന വേളയില്‍ കടയുടമകളുടെ പേര് പര്യപ്പെടുത്തണം എന്ന് കഴിഞ്ഞ വര്‍ഷം ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ ഉത്തരവിട്ടതും വിവാദമായിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications