കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിആര്‍പിഎഫ് ജവാന്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തു; നാല് പേര്‍ കൊല്ലപ്പെട്ടു

Google Oneindia Malayalam News

റായ്പൂര്‍: സിആര്‍പിഎഫ് ക്യാമ്പില്‍ ജവാന്‍ നടത്തിയ വെടിവയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ചത്തീസ്ഗഢിലെ സുക്മയിടെ ക്യാമ്പിലാണ് സംഭവം. ജവാന്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 13 പേര്‍ക്ക് ആക്രമണത്തില്‍ പരികേറ്റെന്നാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ട്.

സംസ്ഥാന തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ ജില്ലയിലെ ലിംഗംപള്ളി ഗ്രാമത്തിലെ സിആര്‍പിഎഫിന്റെ 50-ാം ബറ്റാലിയന്റെ ക്യാമ്പില്‍ ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് സംഭവം.

crpf

പ്രാഥമിക വിവരമനുസരിച്ച്, രതീഷ് രഞ്ജന്‍ എന്ന ജവാന്‍ തന്റെ സേവന ആയുധമായ എകെ 47 റൈഫിള്‍ ഉപയോഗിച്ച് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ജവാനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 ജോജു വിഷയം; പ്രതികൾ കീഴടങ്ങുമെന്ന് സൂചന; ചക്ര സ്തംഭന സമരം ഗതാഗതത്തിന് തടസ്സമില്ല ജോജു വിഷയം; പ്രതികൾ കീഴടങ്ങുമെന്ന് സൂചന; ചക്ര സ്തംഭന സമരം ഗതാഗതത്തിന് തടസ്സമില്ല

കോണ്‍സ്റ്റബിള്‍മാരായ രാജ്മണി കുമാര്‍ യാദവ്, റജിബ് മൊണ്ടല്‍, ധന്‍ജി, ധര്‍മേന്ദ്ര കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല, സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ആക്രമണത്തിന് ശേഷം ജവാന്‍ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ വര്‍ഷം ജനുവരിയില്‍ സമാനമായ സംഭവം മറ്റൊരു സിആര്‍പിഎഫ് ക്യാമ്പില്‍ നടന്നിരുന്നു. ബസ്തര്‍ ജില്ലയിലെ ക്യാമ്പില്‍ വെച്ച് സഹപ്രവര്‍ത്തകന്‍ വെടിവെച്ചതിനെ തുടര്‍ന്ന് ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
China supplying weapons to insurgent group 'Arakan Army' to weaken India

English summary
CRPF jawan fires colleagues at camp in Sukma; 4 jawans killed and 13 injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X