ജമ്മു കശ്മീര്‍: കുല്‍ഗാമില്‍ ഗ്രനേഡ് ആക്രമണം: അഞ്ച് ജവാന്മാര്‍ക്ക് പരിക്ക്
ജമ്മു കശ്മീര്‍: ജമ്മുകശ്മീരിലെ കുല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ക്ക് പരിക്ക്. വാന്‍ പോ ദേശീയ പാതയ്ക്ക് സമീപത്തായി തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15നായിരുന്നു സംഭവം.
പരിക്കേറ്റ സിആര്‍പിഎഫ് ജവാന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കശ്മീരിലെ ഉറിയില്‍ സൈനിക ബ്രിഗേഡ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തില്‍ 18 ജവാന്മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കുല്‍ഗാമിലെ ഗ്രനേഡ് ആക്രമണം. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരില്‍ രണ്ട് വാന്മാരുടെ നില ഗുരുതരമാണ്.

ദേശീയ പാതയ്ക്ക് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന സൈനിക വാഹനത്തിന് നേരെയായിരുന്നു ആക്രമണമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ആക്രമണകാരികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
Five CRPF jawans injured in a grenade attack in Anantnag district's Wanpoh (J&K), being treated in a hospital. pic.twitter.com/4uKi8dkJwi
— ANI (@ANI_news) September 26, 2016












Click it and Unblock the Notifications