ശ്രീനഗറില്‍ തീവ്രവാദി ആക്രമണം: സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ശ്രീനഗറിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. പുല്‍വാമയില്‍ രണ്ട് അതിഥി തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം
മണിക്കൂറുകള്‍ക്കുള്ളിലാണ് ശ്രീനഗറില്‍ തീവ്രവാദി ആക്രമണമുണ്ടായത്. പരിക്കേറ്റ സൈനികനെ എസ്എംഎച്ച്എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരക്ഷാസേനയുടെ സംയുക്ത ചെക്ക് പോയിന്റിന് നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ആക്രമണത്തിന് ശേഷം ഭീകരര്‍ രക്ഷപ്പെടുകയായിരുന്നു.
പ്രദേശം സുരക്ഷസേന വളഞ്ഞിരിക്കുകയാണ്. ഭീകരരെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം സൈന്യം ആരംഭിച്ചിട്ടുണ്ട്. പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ബീഹാര്‍ സ്വദേശികളായ രണ്ട് തൊഴിലാളികള്‍ക്കാണ് പരിക്കേറ്റിരുന്നത്.

പൂഞ്ചില്‍ ഭീകരരുടെ ഒളിത്താവളം സംയുക്തസേന തകര്‍ത്തിരുന്നു. ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് സുരക്ഷാസേന ആയുധങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു. പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഗ്രാമത്തിലായിരുന്നു ഭീകരുടെ താവളം ഉണ്ടായിരുന്നത്. സൈന്യവും പൊലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്.
ഞായറാഴ്ച ലഭിച്ച പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍ നടത്തിയത്. സംഭവസ്ഥലത്ത് നിന്ന് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഒളിത്താവളത്തില്‍ നിന്ന് രണ്ട് എകെ 47 തോക്ക് ഉള്‍പ്പടെയുള്ള ആയുധങ്ങളാണ് കണ്ടെടുത്തത്.












Click it and Unblock the Notifications