കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം;26 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

സുക്മയിലെ സിആര്‍പിഎഫ് ക്യാമ്പാണ് മാവോയിസ്റ്റുകള്‍ ആക്രമിച്ചത്.

Google Oneindia Malayalam News

റായ്പൂര്‍: ഛത്തീസ്ഗഡില്‍ 26 സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. നക്‌സലുകളുമായുള്ള ഏറ്റുമുട്ടലിനിടെയാണ് സംഭവം. ഛത്തീസ്ഗഡിലെ സുഖ്മയിലാരുന്നു സംഭവം. 11 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. പിന്നീട് മരണസംഖ്യ ഉയരുകയായിരുന്നു. മാവോയിസ്റ്റ് ആക്രമണത്തില്‍ പരിക്കേറ്റ ജവാന്‍മാരെ ഹെലികോപ്റ്ററുകളില്‍ റായ്പൂരിലെ ആശുപത്രികളിലെത്തിക്കുന്നുണ്ട്.

സിആര്‍പിഎഫിന്റ 74 ബറ്റാലിയനും മാവോയിസ്റ്റുകളും തമ്മില്‍ ചിന്തഗുഫയ്ക്ക് സമീപത്തുള്ള കാലാ പാന്തറിന് സമീപത്തുവച്ച് ഏറ്റുമുട്ടുകയായിരുന്നു. മാവോ സാന്നിധ്യം ഏറെയുള്ള ബസ്താര്‍ പ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍. സുഖ്മയിലെ സിആര്‍പിഎഫ് ക്യാമ്പാണ് മാവോയിസ്റ്റുകള്‍ ആക്രമിച്ചത്

chhattisgarh

ബര്‍ക്കാപല്‍ ഗ്രാമത്തില്‍ പട്രോളിംഗിലായിരുന്ന സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേര്‍ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ പ്രദേശത്തുനിന്ന് മാറ്റിയിട്ടുണ്ട്.കൂടുല്‍ സിആര്‍പിഎഫ് ജവാന്മാര്‍ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തേയ്ക്ക് എത്തുന്നുണ്ട്. അടുത്ത കാലത്ത് സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ മാവോയിസ്റ്റ് ആക്രമണമാണിത്.

English summary
11 CRPF personnel have lost their lives in an encounter with Naxals in Chhattisgarh's Sukma.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X