കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീര്‍ അക്രമികള്‍ക്കെതിരെ ഇനി പ്ലാസ്റ്റിക് ബുള്ളറ്റുകള്‍; പെല്ലറ്റുകള്‍ ഒഴിവാക്കും

കാശ്മീര്‍ അക്രമികള്‍ക്കെതിരെ ഇനി പ്ലാസ്റ്റിക് ബുള്ളറ്റുകള്‍; പെല്ലറ്റുകള്‍ ഒഴിവാക്കും

  • By Anwar Sadath
Google Oneindia Malayalam News

ശ്രീനഗര്‍: കാശ്മീരില്‍ അക്രമം നടത്തുന്ന വിഘടനവാദികള്‍ക്കെതിരെ ഇനി പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ പരീക്ഷിക്കും. ഇതിനായി 21,000 റൗണ്ട് ബുള്ളറ്റുകള്‍ സിആര്‍പിഎഫ് കാശ്മീരിലേക്കയച്ചു. പെല്ലറ്റ് ബുള്ളറ്റുകള്‍ മാരകമായി പരിക്കേല്‍പ്പിക്കുന്നതു സംബന്ധിച്ച് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതോടെയാണ് പുതിയ പരീക്ഷണം.

സിആര്‍പിഎഫിനുവേണ്ടി Defence Research and Development Organisation (DRDO) ആണ് ബുള്ളറ്റുകള്‍ വികസിപ്പിച്ചത്. പൂനെ ഫാക്ടറിയില്‍ ഇത് നിര്‍മിച്ചുവരികയാണ.് എകെ സീരീസ് തോക്കുകളും മറ്റും ഉപയോഗിക്കാവുന്ന രീതിയിലാണ് ഇവ നിര്‍മിച്ചിരിക്കുന്നതെന്ന് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ആര്‍ ആര്‍ ഭട്‌നഗര്‍ വ്യക്തമാക്കി.

സൗദി: കൊട്ടാര പടിക്കലും ഭീകരാക്രമണം, രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരടക്കം മൂന്നു മരണംസൗദി: കൊട്ടാര പടിക്കലും ഭീകരാക്രമണം, രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരടക്കം മൂന്നു മരണം

plasticbullet

സൈനികര്‍ക്കെതിരെ കല്ലെറിയുന്നവര്‍ക്കെതിരെയാണ് പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ പ്രയോഗിക്കുക. ആളപായം ഉണ്ടാക്കില്ലെങ്കിലും ശരീരവേദനയുണ്ടാക്കുന്നതാണ് ഇവ. ജമ്മു കാശ്മീരിലെ വിഘടന വാദികളെയും അക്രമികളെയും തെരുവില്‍ നേരിടുന്നത് സിആര്‍പിഎഫ് ആണ്. ഇന്ത്യ പെല്ലറ്റ് ബുള്ളറ്റുകള്‍ ഉപയോഗിക്കുന്നതായി യുഎന്നില്‍ പാക്കിസ്ഥാന്‍ ഉന്നയിച്ചിരുന്നു. ഇതിനായി കാട്ടിയ ചിത്രം വ്യജമായിരുന്നെങ്കിലും ഭാവിയില്‍ ഇത്തരം ആരോപണത്തിന് തടയിടാനാണ് അര്‍ദ്ധസൈനിക വിഭാഗത്തിന് നല്‍കിയ നിര്‍ദ്ദേശം.
English summary
CRPF sends new plastic bullets to Kashmir to reduce use of pellet guns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X