കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ 'പെണ്‍പുലി'യെ ഇറക്കി കേന്ദ്രം; ഭയം എന്തെന്ന് അറിയാത്ത ചാരു സിന്‍ഹ, ആരാണിവര്‍...?

Google Oneindia Malayalam News

ദില്ലി: കശ്മീരിന്റെ ചരിത്രത്തില്‍ ആദ്യമായി സിആര്‍പിഎഫ് ഐജിയായി ഒരു വനിതയെ നിയമിച്ചു. മാവോയ്‌സിറ്റുകളുടെ പേടി സ്വപ്‌നം എന്നറിയപ്പെടുന്ന ചാരു സിന്‍ഹയാണ് ഇനി ശ്രീനഗര്‍ സെക്ടറിലെ സേനയെ നയിക്കുക. കശ്മീരില്‍ ഏറ്റവും കൂടുതല്‍ തീവ്രവാദി ആക്രമണങ്ങള്‍ നടക്കുന്ന സ്ഥലമാണ് ശ്രീനഗര്‍. 1996ലെ തെലങ്കാന കേഡര്‍ ഐപിഎസ് ഓഫീസറായ ചാരു സിന്‍ഹ ശ്രീനഗറിലേക്ക് തിരിച്ചു.

പ്രതിസന്ധിയും വെല്ലുവിളിയും നിറഞ്ഞ മേഖലയില്‍ ജോലി ചെയ്യുന്നത് ആദ്യമല്ല. നേരത്തെ ബിഹാറിലെ നക്‌സല്‍ സ്വാധീനമേഖലകളില്‍ പ്രവര്‍ത്തിച്ചുള്ള പരിചയമാണ് ചാരു സിന്‍ഹയുടെ കൈമുതല്‍. ചാരു സിന്‍ഹയെ കുറിച്ച് കൂടുതല്‍ അറിയാം....

നക്‌സലുകളെ വിറപ്പിച്ചു

നക്‌സലുകളെ വിറപ്പിച്ചു

ബിഹാറില്‍ നസ്‌കല്‍ മേഖലകളില്‍ ഒട്ടേറെ ഓപറേഷന്‍ നടത്തിയിട്ടുണ്ട് ചാരു സിന്‍ഹ. സിആര്‍പിഎഫ് ഐജിയായിട്ടാണ് അവര്‍ ശ്രീനഗറിലെത്തുന്നത്. നിലവില്‍ സിആര്‍പിഎഫിന്റെ ഡയറക്ടര്‍ ജനറലായ ആനന്ദ് പ്രകാശ് മഹേശ്വരി 2005ല്‍ ശ്രീനഗര്‍ സെക്ടറില്‍ ഐജിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ആദ്യമായിട്ടാണ് ഒരു വനിത

ആദ്യമായിട്ടാണ് ഒരു വനിത

2005ലാണ് ശ്രീനഗര്‍ സെക്ടര്‍ പ്രവര്‍ത്തനം തുടങ്ങിയത്. അതിന് ശേഷം ആദ്യമായിട്ടാണ് ഒരു വനിത ഇവിടെ ഐജിയായി എത്തുന്നത്. ഏത് സമയവും തീവ്രവാദി വിരുദ്ധ നീക്കങ്ങള്‍ നടത്തേണ്ട സ്ഥലമാണ് ശ്രീനഗര്‍ സെക്ടര്‍. ഇന്ത്യന്‍ സൈന്യവുമായും കശ്മീര്‍ പോലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് ഇവിടെ സിആര്‍പിഎഫ്.

Recommended Video

cmsvideo
Bidding For India's ₹ 55,000 Crore Submarine Project To Start By October | Oneindia Malayalam
മൂന്ന് ജില്ലകളുടെ ചുമതല

മൂന്ന് ജില്ലകളുടെ ചുമതല

സിആര്‍പിഎഫിന്റെ ശ്രീനഗര്‍ സെക്ടറിന് കശ്മീരിലെ മൂന്ന് ജില്ലകളുടെ ചുമതലയാണുള്ളത്. ബദ്ഗാം ഗന്ദര്‍ബാല്‍, ശ്രീനഗര്‍ എന്നീ ജില്ലകളുടെ ചുമതല ഇനി ചാരു സിന്‍ഹയുടെ നിയന്ത്രണത്തിലാകും. ഇപ്പോള്‍ ലഡാക്ക് എന്ന കേന്ദ്ര ഭരണ പ്രദേശത്തിന്റെ ചുമതലയും ശ്രീനഗര്‍ സെക്ടര്‍ മേധാവിക്കാണ്. ഇവിടെ നടക്കുന്ന എല്ലാ ഓപറേഷനുകളും ഇനി ചാരു സിന്‍ഹയുടെ മേല്‍നോട്ടത്തിലാകും.

മറ്റു പ്രമുഖര്‍ക്കും മാറ്റം

മറ്റു പ്രമുഖര്‍ക്കും മാറ്റം

ചാരു സിന്‍ഹയെ കൂടാതെ ആറ് ഐപിഎസ് ഓഫീസര്‍മാര്‍ക്കും നാല് സീനിയര്‍ കേഡര്‍ ഓഫീസര്‍മാര്‍ക്കും സ്ഥലമാറ്റമുണ്ടായിട്ടുണ്ട്. ഐപിഎസ് ഓഫീസര്‍മാരായ മഹേശ്വര്‍ ദയാല്‍, പിഎസ് രണ്‍പിസ്, രാജു ഭാര്‍ഗവ എന്നിവരെ സിആര്‍പിഎഫിലേക്ക് മാറ്റി. പിഎസ് രണ്‍പിസിന്റെ മാറ്റിയാണ് ചാരു സിന്‍ഹയെ ശ്രീനഗര്‍ സെക്ടറില്‍ നിയമിച്ചിട്ടുള്ളത്.

സൗദിയില്‍ പ്രതിരോധ അഴിമതി; രാജകുടുംബാംഗങ്ങളെ പുറത്താക്കി, നിലപാട് കടുപ്പിച്ച് ബിന്‍ സല്‍മാന്‍സൗദിയില്‍ പ്രതിരോധ അഴിമതി; രാജകുടുംബാംഗങ്ങളെ പുറത്താക്കി, നിലപാട് കടുപ്പിച്ച് ബിന്‍ സല്‍മാന്‍

യോഗി സര്‍ക്കാരിന് കനത്ത തിരിച്ചടി; കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവ്, എന്‍എസ്എ റദ്ദാക്കിയോഗി സര്‍ക്കാരിന് കനത്ത തിരിച്ചടി; കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവ്, എന്‍എസ്എ റദ്ദാക്കി

അജിത് ഡോവല്‍ ഇടപെട്ടു; ഇന്ത്യയുടെ നീക്കത്തില്‍ പകച്ച് ചൈന, കുന്നിന്‍ചെരിവുകളില്‍ സൈന്യമിറങ്ങിഅജിത് ഡോവല്‍ ഇടപെട്ടു; ഇന്ത്യയുടെ നീക്കത്തില്‍ പകച്ച് ചൈന, കുന്നിന്‍ചെരിവുകളില്‍ സൈന്യമിറങ്ങി

English summary
CRPF Srinagar Sector gets first Woman IPS Officer; Who are Charu Sinha?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X