കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ വീണ്ടും പുകയുന്നു: സിആര്‍പിഎഫ് വാഹനമിടിച്ച് ഒരു മരണം, രണ്ട് പേരുടെ നില ഗുരുതരം!!

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് വാഹനം ആക്രമിച്ച പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു. സിആര്‍എപിഎഫ് വാഹനം ആക്രമിച്ച രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്നുപേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. സിആര്‍പിഎഫ് വാഹനം ഇവര്‍ക്ക് മുകളിലൂടെ കയറി ഇറങ്ങുകയായിരുന്നു. പരിക്കേറ്റവരില്‍ ഒരാള്‍ പിന്നീട് മരിക്കുകയായിരുന്നു. ശ്രീനഗറില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഇതോടെ കശ്മീരില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

ശ്രീനഗറിലെ നൗഹട്ടയിലാണ് സംഭവം. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഈ പ്രദേശം സന്ദര്‍ശിക്കാനിരിക്കെയാണ് അക്രമസംഭവങ്ങള്‍ ഉണ്ടാകുന്നത്. റമദാന്‍ പ്രമാണിച്ച് കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതോടെയാണ് കശ്മീരി യുവാക്കളിലേക്കെത്താനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കുന്നത്. അതേ സമയം കശ്മീരി യുവാക്കളിലേക്കെത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ തകര്‍ക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇതിന് പിന്നിലെന്നും സംശയിക്കുന്നുണ്ട്.

jammuviolence

പ്രതിഷേധക്കാര്‍ക്കിടയില്‍ പെട്ടുപോയ സിആര്‍എഫ് വാഹനം നിയന്ത്രണം വിട്ട് ഇടിച്ചു കയറിയതാണെന്നാണ് പോലീസ് സാക്ഷ്യപ്പെടുത്തുന്നത്. സംഭവം ബോധപൂര്‍വ്വമായിരുന്നില്ലെന്നും പോലീസ് പറയുന്നു. എന്നാല്‍ സിആര്‍പിഎഫ് വാഹനത്തെ വളഞ്ഞ പ്രതിഷേധക്കാരെ ഇടിച്ചു തെറിപ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഒരു ഉദ്യോഗസ്ഥനെ ഇറക്കി തിരിച്ചു വരുമ്പോഴാണ് പ്രതിഷേധക്കാര്‍ സിആര്‍പിഎഫ് വാഹനത്തെ നേരിട്ടത്. സിആര്‍പിഎഫ് വാഹനം ജനക്കൂട്ടം വളഞ്ഞതും വാഹനം ജനക്കൂട്ടത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നതായുമുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു സംഘം ആളുകള്‍ പോലീസ് വാഹനത്തിന് നേരെ കല്ലും ഇഷ്ടികകളും എറിയുന്നതും പരിക്കേറ്റയാളെ സ്ഥലത്തുനിന്ന് നീക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ വിമര്‍ശനവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള രംഗത്തെത്തിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ എന്നാല്‍ തോക്കില്ല, അതുകൊണ്ട് ജീപ്പ് ഉപയോഗിക്കാമെന്നാണോ എന്നാണ് ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ കുറിച്ചത്.

English summary
A CRPF vehicle targeted by protesters in downtown Srinagar ran over three people in an attempt to get away, triggering a fresh wave of protests and criticism for the government. One of the three who had received serious injuries, later died.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X