സോണിയ, രാഹുല്‍, പ്രിയങ്ക സുരക്ഷ; 1000 സൈനികരെ വേണമെന്ന് സിആര്‍പിഎഫ്
ദില്ലി: ഗാന്ധി കുടുംബത്തിന്റെ സുരക്ഷയുടെ ഭാഗമായി 1000 അര്‍ധ സൈനികരെ കൂടി അനുവദിക്കാന്‍ സിആര്‍പിഎഫ് ആവശ്യപ്പെടും. ഗാന്ധി കുടുംബത്തിന്റെ സുരക്ഷയില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ മാറ്റം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സിആര്‍പിഎഫ് കുറിപ്പ് അയച്ചു.

നേരത്തെ എസ്പിജി സുരക്ഷയാണ് ഗാന്ധി കുടുംബത്തിനുണ്ടായിരുന്നത്. അത് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ എടുത്തുമാറ്റുകയും സിആര്‍പിഎഫ് നല്കുന്ന ഇസഡ് സുരക്ഷയാക്കി കുറയ്ക്കകുയും ചെയ്തിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് സിആര്‍പിഎഫ് നടപടികള്‍ ആരംഭിച്ചത്.
സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ സുരക്ഷയ്ക്ക് വേണ്ടി ഇനി സിആര്‍പിഎഫ് ആണുണ്ടാകുക. സുരക്ഷയ്ക്ക് വേണ്ടി പ്രത്യേക വാഹനവും സിആര്‍പിഎഫ് ആവശ്യപ്പെടും. ഗാന്ധി കുടുംബത്തിന് പുറമെ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്, ഭാര്യ ഗുരുശരണ്‍ കൗര്‍ എന്നിവരുടേയും സുരക്ഷ കുറച്ചിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുഖേനയാണ സിആര്‍പിഎഫ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്ത് അയച്ചിരിക്കുന്നത്. അഞ്ച് വിഐപികളും സംസ്ഥാനങ്ങളിലെത്തുമ്പോള്‍ എല്ലാ സഹായവും ലഭ്യമാക്കണമെന്നും സിആര്‍പിഎഫ് ആവശ്യപ്പെട്ടു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications