കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ, രാഹുല്‍, പ്രിയങ്ക സുരക്ഷ; 1000 സൈനികരെ വേണമെന്ന് സിആര്‍പിഎഫ്

Google Oneindia Malayalam News

ദില്ലി: ഗാന്ധി കുടുംബത്തിന്റെ സുരക്ഷയുടെ ഭാഗമായി 1000 അര്‍ധ സൈനികരെ കൂടി അനുവദിക്കാന്‍ സിആര്‍പിഎഫ് ആവശ്യപ്പെടും. ഗാന്ധി കുടുംബത്തിന്റെ സുരക്ഷയില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ മാറ്റം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സിആര്‍പിഎഫ് കുറിപ്പ് അയച്ചു.

Gandhi

നേരത്തെ എസ്പിജി സുരക്ഷയാണ് ഗാന്ധി കുടുംബത്തിനുണ്ടായിരുന്നത്. അത് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ എടുത്തുമാറ്റുകയും സിആര്‍പിഎഫ് നല്‍കുന്ന ഇസഡ് സുരക്ഷയാക്കി കുറയ്ക്കകുയും ചെയ്തിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് സിആര്‍പിഎഫ് നടപടികള്‍ ആരംഭിച്ചത്.

മമതയ്ക്ക് ചുട്ടമറുപടിയുമായി ഒവൈസി; ബംഗാളിലെ മുസ്ലിംകളെ നോക്കൂ... എങ്ങനെ ബിജെപിക്ക് 18 കിട്ടിമമതയ്ക്ക് ചുട്ടമറുപടിയുമായി ഒവൈസി; ബംഗാളിലെ മുസ്ലിംകളെ നോക്കൂ... എങ്ങനെ ബിജെപിക്ക് 18 കിട്ടി

സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ സുരക്ഷയ്ക്ക് വേണ്ടി ഇനി സിആര്‍പിഎഫ് ആണുണ്ടാകുക. സുരക്ഷയ്ക്ക് വേണ്ടി പ്രത്യേക വാഹനവും സിആര്‍പിഎഫ് ആവശ്യപ്പെടും. ഗാന്ധി കുടുംബത്തിന് പുറമെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ഭാര്യ ഗുരുശരണ്‍ കൗര്‍ എന്നിവരുടേയും സുരക്ഷ കുറച്ചിട്ടുണ്ട്.

ഗള്‍ഫ് പ്രതിസന്ധി: സൗദിയുമായുള്ള ചര്‍ച്ച പൊളിച്ച് ഹൂത്തികള്‍, ചെങ്കടലില്‍ കപ്പലും ബോട്ടുകളും റാഞ്ചിഗള്‍ഫ് പ്രതിസന്ധി: സൗദിയുമായുള്ള ചര്‍ച്ച പൊളിച്ച് ഹൂത്തികള്‍, ചെങ്കടലില്‍ കപ്പലും ബോട്ടുകളും റാഞ്ചി

കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുഖേനയാണ സിആര്‍പിഎഫ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്ത് അയച്ചിരിക്കുന്നത്. അഞ്ച് വിഐപികളും സംസ്ഥാനങ്ങളിലെത്തുമ്പോള്‍ എല്ലാ സഹായവും ലഭ്യമാക്കണമെന്നും സിആര്‍പിഎഫ് ആവശ്യപ്പെട്ടു.

വിമര്‍ശകരെ വായടപ്പിച്ച് രാഹുല്‍ ഗാന്ധി; വയനാട്ടിലെത്തിയ ശേഷം അടിമുടി മാറി, സഭയില്‍ മിന്നും പ്രകടനംവിമര്‍ശകരെ വായടപ്പിച്ച് രാഹുല്‍ ഗാന്ധി; വയനാട്ടിലെത്തിയ ശേഷം അടിമുടി മാറി, സഭയില്‍ മിന്നും പ്രകടനം

English summary
CRPF writes to states on Gandhi's new security cover
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X