Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റാൻ സ്വാമിയുടെ മരണത്തിന് ശേഷം ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്; രേഖകള്‍ കംപ്യൂട്ടറിൽ കൃത്രിമമായി സ്ഥാപിച്ചു

ദില്ലി: സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് രാജ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇനിയും മുക്തരായിട്ടില്ല. അതിനിടെയാണ് ഞെട്ടിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

സുരേന്ദ്ര ഗാഡ്‌ലിങിന്റെ കംപ്യൂട്ടറില്‍ രേഖകള്‍ കൃത്രിമമായി ചമച്ചിരുന്നു എന്നാണ് ആ റിപ്പോര്‍ട്ട്. ഒരു അമേരിക്കന്‍ ഫോറന്‍സിക് ഏജന്‍സിയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. സ്റ്റാന്‍ സ്വാമിയെ പോലെ തന്നെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ആളാണ് സുരേന്ദ്ര ഗാഡ്‌ലിങ്. വിശദാംശങ്ങള്‍...

സംഭവിച്ചത്

സംഭവിച്ചത്

കംപ്യൂട്ടറിൽ നിന്ന് ലഭിച്ച കത്തുകളെ പേരില്‍ ആയിരുന്നു മൂന്ന് വര്‍ഷം മുമ്പ് സുരേന്ദ്ര ഗാഡ്‌ലിങ്ങിനെ അറസ്റ്റ് ചെയ്തത്. ഈ ഇമെയിലുകളുടെ പകര്‍പ്പ് സ്റ്റാന്‍ സ്വാമിയെ പോലുള്ള ചില മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ലഭിച്ചിരുന്നു. എന്നാല്‍ സുരേന്ദ്ര ഗാഡ്‌ലിങ്ങിന്റെ കംപ്യൂട്ടറില്‍ കൃത്രിമം നടന്നിട്ടുണ്ട് എന്നാണ് അമേരിക്കന്‍ ഫോറന്‍സിക് ഏജന്‍സിയുടെ കണ്ടെത്തല്‍.

സാധ്യതകള്‍

സാധ്യതകള്‍

അങ്ങനെയെങ്കില്‍, സ്റ്റാന്‍ സ്വാമിയുടെ കംപ്യൂട്ടറിലും ഇത്തരം കൃത്രിമം നടന്നിരിക്കാം എന്ന സാധ്യതയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഭീമ കൊറെഗാവ് കേസില്‍ ആണ് സ്റ്റാന്‍ സ്വാമിയും സുരേന്ദ്ര ഗാഡ്‌ലിങ്ങും അടക്കം 16 പേരെ യുഎപിഎ ചുമത്തി എന്‍ഐഎ അറസ്റ്റ് ചെയ്തത്.

കെട്ടിച്ചമച്ച തെളിവുകള്‍

കെട്ടിച്ചമച്ച തെളിവുകള്‍

കലാപത്തിന് ആഹ്വാനം ചെയ്തു എന്നും മാവോയിസ്റ്റ് ബന്ധം എന്നും ഒക്കെ ആയിരുന്നു സ്റ്റാന്‍ സ്വാമിയ്ക്കും ബാക്കി 15 പേര്‍ക്കും എതിരെയുള്ള ചാര്‍ജ്ജുകള്‍. എന്നാല്‍ തനിക്കെതിരെയുള്ള തെളിവുകള്‍ കെട്ടിച്ചമച്ചവയാണെന്ന വാദത്തില്‍ മരണം വരെ സ്റ്റാന്‍ സ്വാമി ഉറച്ച് നില്‍ക്കുകയായിരുന്നു. ഓരോ ജാമ്യാപേക്ഷയിലും ഇത് ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു.

നേരത്തേയും വാര്‍ത്തകള്‍

നേരത്തേയും വാര്‍ത്തകള്‍

ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പലരുടേയും കംപ്യൂട്ടറുകളില്‍ കൃത്രിമം നടന്നതായുള്ള വാര്‍ത്തകള്‍ നേരത്തേയും പുറത്ത് വന്നിരുന്നു. ഈ വര്‍ഷം തുടക്കത്തില്‍ വാഷിങ്ടണ്‍ പോസ്റ്റ് ഇത് സംബന്ധിച്ച് ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റോണ വില്‍സണിന്റെ കംപ്യൂട്ടറില്‍ അജ്ഞാതനായ ഹാക്കര്‍ 30 ഡോക്യുമെന്റുകള്‍ സ്ഥാപിച്ചു എന്നതായിരുന്നു അത്. ഭീമ കൊറേഗാവ് കേസില്‍ തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ടിട്ടുള്ള ആളാണ് റോണ വില്‍സണ്‍.

ആഴ്‌സണല്‍ കണ്‍സള്‍ട്ടിങ്

ആഴ്‌സണല്‍ കണ്‍സള്‍ട്ടിങ്

അമേരിക്കയിലെ ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഴ്‌സണല്‍ കണ്‍സള്‍ട്ടിങ് ആണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത് എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുരേന്ദ്ര ഗാഡ്‌ലിങ്ങിന്റെ കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് ആണ് ഇവര്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. കൃത്രിമമായി രേഖകള്‍ ചമച്ചതിന്റെ വ്യക്തമായ തെളിവുകള്‍ ഇവര്‍ കണ്ടെത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

കൃത്യമായ തെളിവുകള്‍

കൃത്യമായ തെളിവുകള്‍

ഫെബ്രുവരി 2016 നും നവംബര്‍ 2017 നും ഇടയില്‍ ആണ് സുരേന്ദ്ര ഗാഡ്‌ലിങ്ങിന്റെ കംപ്യൂട്ടറില്‍ കൃത്രിമങ്ങള്‍ നടന്നിട്ടുള്ളത് എന്നാണ് ഇവരുടെ കണ്ടെത്തല്‍. ഏറ്റവും ചുരുങ്ങിയത് 14 കുറ്റകരമായ കത്തുകള്‍ കംപ്യൂട്ടറില്‍ സ്ഥാപിച്ചിട്ടുണ്ട്. റോണ വില്‍സണിന്റെ കംപ്യൂട്ടര്‍ ഹാക്ക് ചെയ്ത അതേ അക്രമി തന്നെയാണ് സുരേന്ദ്ര ഗാഡ്‌ലിങ്ങിന്റെ കംപ്യൂട്ടറും ഹാക്ക് ചെയ്തത് എന്നാണ് ആഴ്‌സണല്‍ കള്‍സള്‍ട്ടിങ്ങിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇപ്പോഴും ജയിലില്‍

ഇപ്പോഴും ജയിലില്‍

ഭീമ കൊറേഗാവ് കേസിലെ മറ്റ് പ്രതികളെ പോലെ തന്നെ സുരേന്ദ്ര ഗാഡ്‌ലിങ് ഇപ്പോഴും ജയിലില്‍ ആണ്. മൂന്ന് വര്‍ഷം മുമ്പാണ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത്. ആഴ്‌സണല്‍ കണ്‍സള്‍ട്ടിങ്ങിന്റെ റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാന്‍ എന്‍ഐഎ തയ്യാറായിട്ടില്ല എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. കോടതിയ്ക്ക് മുന്നിലുള്ള വിഷയം ആയതിനാല്‍ പ്രതികരിക്കില്ല എന്നതാണത്രെ എന്‍ഐഎ നിലപാട്.

എങ്ങനെ ചെയ്തു?

എങ്ങനെ ചെയ്തു?


എങ്ങനെയാണ് സുരേന്ദ്ര ഗാഡ്‌ലിങ്ങിന്റെ കംപ്യൂട്ടറില്‍ ഹാക്കര്‍ കടന്നുകയറിയത് എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പരിചിതരുടെ ഇമെയില്‍ വിലാസത്തിന് സമാനമായ ഇമെയിലുകള്‍ വഴി മാല്‍വെയറുകള്‍ അയച്ചുകൊണ്ടായിരുന്നു ഇത് എന്നാണ് റിപ്പോര്‍ട്ട്. ഒടുവില്‍ ഗാഡ്‌ലിങ് ആ മാല്‍വെയര്‍ കെണിയില്‍ വീഴുകയും ചെയ്തു.

സംശയം ജനിപ്പിക്കുന്നത്

സംശയം ജനിപ്പിക്കുന്നത്

ഇതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കാനുള്ള കാരണങ്ങള്‍ വേറേയും ഉണ്ട്. മാല്‍വെയര്‍ ഒളിപ്പിച്ചു അയച്ച ഇമെയിലുകളുടെ പകര്‍പ്പ് (സിസി) ഭീമ കൊറേഗാവ് കേസിലെ പ്രതികളായ സ്റ്റാന്‍ സ്വാമിയ്ക്കും സുധ ഭരധ്വാജിനും ഉണ്ടായിരുന്നു എന്നതാണ് ആശങ്കയ്ക്ക് വകവയ്ക്കുന്നത്. അവരുടെ കംപ്യൂട്ടറുകളും ഇത്തരത്തില്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നോ എന്ന സംശയം ബലപ്പെടുത്തുകയും ചെയ്യുന്നുണ്ട് ഇത്.

ഹിഡണ്‍ ഫോള്‍ഡറില്‍

ഹിഡണ്‍ ഫോള്‍ഡറില്‍

സുരേന്ദ്ര ഗാഡ്‌ലിങ്ങിന്റെ കംപ്യൂട്ടറില്‍ 'മെറ്റീരിയല്‍' എന്ന പേരില്‍ ഒരു ഹിഡണ്‍ ഫോള്‍ഡറില്‍ ആയിരുന്നു മേല്‍ പറഞ്ഞ 14 കത്തുകള്‍ സൂക്ഷിച്ചിരുന്നത്. മാവോയിസ്റ്റ് നേതാക്കളുമായുള്ള കത്തുകള്‍ എന്ന രീതിയില്‍ ആണ് ഇവ. മുന്‍കാല മാവോയിസ്റ്റ് ആക്രമണങ്ങളെ കുറിച്ചും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിങ്ങിനെ കുറിച്ചും ഒക്കെയാണ് ആ കത്തുകളില്‍ പറയുന്നത്. ഇതാണ് എന്‍ഐഎ കേസിന്റെ അടിസ്ഥാനവും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+