കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണവില കുത്തനെ ഇടിഞ്ഞു; ബാരലിന് 50 ഡോളറില്‍ താഴെ, ഒന്നര വര്‍ഷത്തിനിടെ ആദ്യം, ഇന്ത്യയ്ക്ക് നേട്ടം

Google Oneindia Malayalam News

മുംബൈ: ആഗോള എണ്ണവിപണിയില്‍ എണ്ണവില കുത്തനെ ഇടിയുന്നു. ബാരലിന് 50 ഡോളറില്‍ താഴെയാണ് ഇപ്പോള്‍ എണ്ണവില. കഴിഞ്ഞ ഒക്ടോബറില്‍ ഇത് 86 ഡോളര്‍ വരെ എത്തിയിരുന്നു. എണ്ണവില ഇടിയുന്നത് ഇന്ത്യയ്ക്ക് നേട്ടമാണ്. ഇന്ത്യയുടെ വിദേശവ്യാപര കമ്മി കുറയ്ക്കാന്‍ സഹായിക്കും.

22

ഇന്ത്യ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന വസ്തുക്കളിലൊന്നാണ് എണ്ണ. ഇതിന് വില കുറയുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വേകും.

ആഗോള സാമ്പത്തിക രംഗത്തെ ചില മാറ്റങ്ങളാണ് എണ്ണവില കുറയാന്‍ ഇടയാക്കിയത്. അമേരിക്കയിലെ പലിശ നിലക്ക് കൂടിയതും, ചൈന-അമേരിക്ക വ്യാപാര തര്‍ക്കവും, അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയുമെല്ലാം വിപണിയില്‍ എണ്ണവില കുറയുന്നതിന് ഇടയാക്കി. ഡോളറിന്റെ മൂല്യത്തിലും നേരിയ ഇടിവ് വന്നിട്ടുണ്ട്. രൂപ 69.40ലേക്ക് ഉയരുകയും ചെയ്തു.

കഴിഞ്ഞദിവസം ബ്രന്‍ഡ് ക്രൂഡ് വ്യാപാരം നടന്നത് 50 ഡോളറില്‍ താഴെയാണ്. ഒരുവേളയില്‍ ഇത് 49.93 എത്തി. 2017 ജൂലൈക്ക് ശേഷം ആദ്യമായിട്ടാണ് വില ഇത്രയും കുറയുന്നത്. എണ്ണയ്ക്ക് വേണ്ടി ചെലവിടുന്ന സബ്‌സിഡി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഇനി സാധിക്കും. അത് സര്‍ക്കാരിനും നേട്ടമാണ്. ഒക്ടോബര്‍ മൂന്നിനാണ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. ബാരലിന് 86.29 ഡോളറായിരുന്നു അന്നത്തെ വില. ഇപ്പോള്‍ 36 ഡോളറിന്റെ കുറവാണുണ്ടായിരിക്കുന്നത്.

വില കൂടിയ വേളയില്‍ കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ ഒന്നര രൂപയുടെ ഇളവ് നല്‍കിയിരുന്നു. പുതിയ സാഹചര്യത്തില്‍ നേരത്തെ സഹിച്ച നഷ്ടങ്ങളെല്ലാം സര്‍ക്കാരിന് തിരിച്ചുപിടിക്കാന്‍ സാധിക്കും.

English summary
Crude price relief to Modi govt: Brent dips below $50 per barrel; government may breathe easy on CAD
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X