ഇന്ത്യയുടെ ആശ്വാസം തീര്‍ന്നു; പണി കൊടുത്തത് അമേരിക്ക, ആഗോള ക്രൂഡ് ഓയില്‍ വിപണിയില്‍ ട്വിസ്റ്റ്

ക്രൂഡ് ഓയില്‍ വില വീണ്ടും ഉയരാന്‍ തുടങ്ങി. തിങ്കളാഴ്ച ഏഴ് ശതമാനം വില കുറഞ്ഞത് ഇന്ത്യ ഉള്‍പ്പെടെയുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ക്ക് ആശ്വാസമായിരുന്നു. അമേരിക്കയുടെയും ഇറാന്റെയും പ്രതിനിധികള്‍ ഖത്തറിലെത്തി ചര്‍ച്ച നടത്തുന്നു എന്ന വിവരങ്ങള്‍ വീണ്ടും എണ്ണ വില കുറയാന്‍ സഹായിക്കുമെന്ന ആശ്വാസവുമേകി. എന്നാല്‍ അധികം കഴിഞ്ഞില്ല. എല്ലാം താളംതെറ്റി.

ഇറാനിലെ ഖിഷം ദ്വീപില്‍ അമേരിക്കന്‍ സൈന്യം ആക്രമണം നടത്തി. സൈനിക ഉപകരണങ്ങള്‍ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു അമേരിക്കയുടെ ആക്രമണമത്രെ. എന്നാല്‍ രണ്ട് യുഎസ് ഡ്രോണുകള്‍ വെടിവെച്ചിട്ടതായി ഇറാന്‍ അവകാശപ്പെട്ടു. ഇറാന്റെ മിസൈല്‍ ലോഞ്ചുകള്‍ തകര്‍ത്തുവെന്ന് അമേരിക്കയും അവകാശപ്പെട്ടു. ഇതിനിടെ, ഹോര്‍മുസില്‍ കപ്പലിന് നേരെയും ആക്രമണമുണ്ടായി.

crude oil price rise affecting indian economy

സംഘര്‍ഷം വീണ്ടും തുടങ്ങി എന്ന വിവരം വന്നതോടെ ക്രൂഡ് ഓയില്‍ വില ഉയരാന്‍ തുടങ്ങി. ബ്രെന്റ് ക്രൂഡ് ബാരല്‍ വില വീണ്ടും 105 ഡോളര്‍ കടന്നു. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡ്, യുഎഇയുടെ മര്‍ബണ്‍ ക്രൂഡ് എന്നിവയുടെ വില കൂടി. എണ്ണ വില കുറഞ്ഞാല്‍ മാത്രമേ പണപ്പെരുപ്പം താഴൂ എന്ന അവസ്ഥയാണ് വിപണിയില്‍. ഉയര്‍ന്ന വില കൊടുത്ത് ക്രൂഡ് ഓയില്‍ വാങ്ങുന്നതിനാലാണ് എല്ലാ വസ്തുക്കള്‍ക്കും വില കൂടിയിരിക്കുന്നത്.

പണപ്പെരുപ്പം വര്‍ധിച്ചത് കാരണം യൂറോപ്പില്‍ സംഘര്‍ഷാവസ്ഥയാണ്. ഫ്രാന്‍സിലെ ജനകീയ സമരം സംഘര്‍ഷത്തിലേക്ക് വഴി മാറിയിരുന്നു. ജര്‍മനിയിലും പല ഭാഗങ്ങളില്‍ ജനങ്ങള്‍ സമരം തുടങ്ങി എന്ന വാര്‍ത്തകളും വന്നു. അവശ്യവസ്തുക്കളുടെ വില കുത്തനെ വര്‍ധിച്ചാല്‍ സഹികെട്ട് ജനങ്ങള്‍ തെരുവിലിറങ്ങുന്നതാണ് കാഴ്ച. ഇതിന് പരിഹാരം വേണമെങ്കില്‍ ക്രൂഡ് വില കുറയുകയും അവശ്യവസ്തു വില താഴുകയും വേണം. അതിനിടെയാണ് അമേരിക്കയുടെ നീക്കങ്ങള്‍ വിപണിക്ക് തിരിച്ചടിയാകുന്നത്.

ഒമാന്‍ തീരത്ത് ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആവശ്യമുള്ള എണ്ണയുടെ 80 ശതമാനം ഇറക്കുമതി ചെയ്യുകയാണ്. ഇതിനു വേണ്ടിയാണ് ഇന്ത്യയുടെ പണം വന്‍തോതില്‍ വിദേശത്തേക്ക് പോകുന്നത്. വ്യാപാര കമ്മി വര്‍ധിക്കാന്‍ ഇടയാക്കുന്നതാണിത്. ക്രൂഡ് വില കുറയുകയും ഇറക്കുതി ചെലവ് താഴുകയും ചെയ്താല്‍ മാത്രമാണ് ഇന്ത്യയ്ക്ക് നേട്ടമാകുക. ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയ്ക്കാന്‍ ഇന്ത്യ എഥനോള്‍ ഇന്ധനത്തിലേക്ക് മാറാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും സമ്പൂര്‍ണമാറ്റത്തിന് ഇനിയും സമയമെടുക്കും.

അതിനിടെ, ഒമാന്‍ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഗുജറാത്ത് സ്വദേശി ഗദ്ദര്‍ നഹിം അജിജ് ആണ് മരിച്ചത്. കപ്പലിലുണ്ടായിരുന്ന മറ്റു 13 പേരെ ഒമാനിലെ തീരസേന രക്ഷിച്ചു. എംഎസ്‌വി എഎല്‍ ജസുഫി എന്ന കപ്പലിലെ നാവികരായിരുന്നു ഇവര്‍. തിങ്കളാഴ്ചയാണ് ഇവരുടെ കപ്പല്‍ ആക്രമിക്കപ്പെട്ടത്. അമേരിക്കയാണോ ആക്രമണത്തിന് പിന്നില്‍ എന്ന് വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma