Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രൂഡ് ഓയില്‍ വില 2 വർഷത്തിനുള്ളില്‍ പകുതിയായി കുറയും:ഇന്ത്യക്ക് ആശ്വാസം, സൗദിക്കും യുഎഇക്കും ആശങ്ക

ലോകത്തെ ക്രൂഡ് ഓയില്‍ വില രണ്ട് വർഷത്തിനുള്ളില്‍ പകുതിയിലേറെ ഇടിയുമെന്ന് പ്രവചനം. 2027 സാമ്പത്തിക വർഷാവസാനത്തോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 30 ഡോളർ നിലവാരത്തിലേക്ക് കുത്തനെ ഇടിയുമെന്നാണ് ലോകത്തെ പ്രമുഖ നിക്ഷേപ ബാങ്കുകളിൽ ഒന്നായ ജെ.പി. മോർഗൻ ചേസ് പ്രവചിച്ചിരിക്കുന്നത്. വിപണിയിൽ വൻ ഓവർ സപ്ലൈ ഉണ്ടാകുമെന്നതാണ് ഇതിന് പ്രധാന കാരണമായി ബാങ്ക് ചൂണ്ടിക്കാട്ടുന്നത്. അതായത് ആഗോള ഡിമാൻഡ് വളർച്ചയെക്കാൾ വളരെ കൂടുതൽ വേഗത്തിൽ സപ്ലൈ വർധിക്കുമെന്നാണ് വിശകലനം.

സപ്ലൈ-ഡിമാൻഡ് അസന്തുലിതാവസ്ഥ

2025-ൽ ആഗോള എണ്ണ ഉപഭോഗം ദിവസം 0.9 മില്യൺ ബാരൽ വർധിച്ച് 105.5 മില്യൺ ബാരലായി ഉയരുമെന്നാണ് പ്രതീക്ഷ. 2027-ഓടെ ഇത് 1.2 മില്യൺ ബാരൽ വരെ എത്തിയേക്കാം. എന്നാൽ സപ്ലൈ വളർച്ച 2025-ഉം 2026-ഉം ഡിമാൻഡിന്റെ മൂന്നിരട്ടി വേഗത്തിലായിരിക്കുമെന്ന് ജെ.പി. മോർഗൻ മുന്നറിയിപ്പ് നൽകുന്നു. ഒപെക് ഇതര രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പാദന വർധനയാണ് ഇതിന് പ്രധാന കാരണം. അമേരിക്ക, ബ്രസീൽ, ഗയാന തുടങ്ങിയ രാജ്യങ്ങൾ 2027 വരെയുള്ള സപ്ലൈ വർധനയുടെ പകുതിയും നൽകുമെന്നാണ് കണക്കാക്കൽ. ഷെയിൽ ഓയിലിന്റെ കാര്യക്ഷമതയും ഓഫ്‌ഷോർ പ്രോജക്ടുകളും ഇതിന് ആക്കം കൂട്ടുന്നു.

crudeoil-

ഓഫ്‌ഷോർ ഉൽപ്പാദനത്തിലെ കുതിപ്പ്

2025-ൽ 0.5 മില്യൺ ബാരൽ, 2026-ൽ 0.9 മില്യൺ ബാരൽ, 2027-ൽ 0.4 മില്യൺ ബാരൽ എന്നിങ്ങനെ ഓഫ്‌ഷോർ ഉൽപ്പാദനം വർധിക്കുമെന്നാണ് പ്രവചനം. 2029 വരെയുള്ള മിക്ക എഫ്.പി.എസ്.ഒ (FPSO) യൂണിറ്റുകളും ഇതിനകം അനുമതി ലഭിച്ചതിനാൽ ഭാവി സപ്ലൈയിൽ വ്യക്തതയുണ്ട്.

ഷെയിൽ ഓയിലിന്റെ വഴക്കം

അമേരിക്കൻ ഷെയിൽ വളർച്ച മന്ദഗതിയിലാണെങ്കിലും കാര്യക്ഷമത വർധിപ്പിച്ച് ഉയർന്ന ഉൽപ്പാദനം നിലനിർത്തുന്നു. അർജന്റീനയിലെ വാക്ക മുവേർട്ട ഷെയിൽ മേഖലയും കുറഞ്ഞ ചെലവിൽ വൻ സാധ്യതകൾ തുറന്നുകൊണ്ടിരിക്കുകയാണ്. 50 ഡോളർ മധ്യനിരയിൽ വില നിൽക്കുന്നിടത്തോളം ഷെയിൽ ഉൽപ്പാദനം തുടരുമെന്നാണ് വിലയിരുത്തൽ.

വിലയിടിവ് സുനിശ്ചിതം?

ഈ വർഷം തന്നെ ആഗോള സ്റ്റോക്ക് ദിവസം 1.5 മില്യൺ ബാരൽ വർധിച്ചു. 2026-ൽ 2.8 മില്യൺ ബാരലും 2027-ൽ 2.7 മില്യൺ ബാരലും അധിക സപ്ലൈ ഉണ്ടാകുമെന്നാണ് കണക്ക്. ഇതോടെ 2026-ഓടെ ബ്രെന്റ് വില 60 ഡോളറിന് താഴെയെത്തി, 2027-ഓടെ 42 ഡോളർ ശരാശരിയിൽ എത്തി 30 ഡോളർ വരെ താഴാൻ സാധ്യതയുണ്ടെന്ന് ജെ.പി. മോർഗൻ മുന്നറിയിപ്പ് നൽകുന്നു. എങ്കിലും 30 ഡോളർ വില പൂർണമായും സംഭവിക്കണമെന്നില്ലെന്നും 2026-ൽ ശരാശരി 58 ഡോളർ ആയിരിക്കുമെന്നുമാണ് ബാങ്കിന്റെ ഔദ്യോഗിക പ്രവചനം. നിലവിൽ ബ്രെന്റ് വില 60 ഡോളറിന് മുകളിലാണ്.

ഇന്ത്യയ്ക്ക് ആശ്വാസം, സൌദിക്ക് പ്രതിസന്ധി

എണ്ണ ഇറക്കുമതി കൂടുതലുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് വിലക്കുറവ് വൻ ആശ്വാസമാകും. പണപ്പെരുപ്പം കുറയ്ക്കാനും ഇറക്കുമതി ചെലവ് ലാഘവിക്കാനും സഹായിക്കും. എന്നാൽ 40 ഡോളറിന് താഴെ വിലയെത്തിയാൽ അമേരിക്കൻ ഷെയിൽ ഉൾപ്പെടെയുള്ള ഉയർന്ന ചെലവ് ഉൽപ്പാദകർക്ക് വൻ നഷ്ടമുണ്ടാകും.
ഓപെക്+ നയങ്ങൾ, ഷെയിൽ ഉൽപ്പാദനം, ഇൻവെന്ററി നില, ആഗോള സാമ്പത്തിക സ്ഥിതി എന്നിവയെല്ലാം ഭാവിയിൽ എണ്ണവിലയെ സ്വാധീനിക്കും. ഏകോപിത ഉൽപ്പാദന നിയന്ത്രണമോ അപ്രതീക്ഷിത ഡിമാൻഡ് വർധനയോ ഇല്ലെങ്കിൽ എണ്ണവിപണി ദീർഘകാലം കുറഞ്ഞ വിലയിൽ തന്നെ തുടരാനാണ് സാധ്യതയെന്ന് ജെ.പി. മോർഗൻ മുന്നറിയിപ്പ് നൽകുന്നു. ഇത് സൌദി അറേബ്യ, യുഎഇ, ഇറാന്‍ തുടങ്ങിയ ക്രൂഡ് ഓയില്‍ ഉത്പാദക രാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടിയായേക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+