Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രൂഡ് ഓയില്‍ വില ഒരു ലിറ്റർ പാലിനേക്കാളും കുറവ്: എന്നിട്ടും എന്തുകൊണ്ട് പെട്രോള്‍ വില കുറയുന്നില്ല

അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞിട്ടും രാജ്യത്തെ ചെറുകിട പെട്രോള്‍, പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവ് വരുത്താത്തത് വലിയ രീതിയിലുള്ള വിമർശനങ്ങള്‍ക്കാണ് ഇടയാക്കിക്കൊണ്ടിരിക്കുന്നത്. നിലവില്‍ നികുതി മാറ്റി നിർത്തിയാല്‍ പാലിന്റെയേും പാല്‍ ഉത്പന്നങ്ങളേക്കാളും വിലക്കുറവിലാണ് ക്രൂഡ് ഓയില്‍ എത്തുന്നത് എന്നതാണ് രസകരമായ കാര്യം.

ചെറിയ ഏറ്റക്കുറച്ചില്‍ ഉണ്ടെങ്കിലും രാജ്യത്തെ വിവിധ നഗരങ്ങളില്‍ ഒരു ലിറ്റർ ടോൺഡ് പാലിന്റെ ഒരു പാക്കറ്റിന് 55 മുതൽ 57 രൂപ വരെയാണ് വില. ഒരു കിലോ തൈര് പാക്കറ്റിന് 70 മുതൽ 75 രൂപയും നല്‍കണം. എന്നാല്‍ ബാരലിന് 5561 രൂപ എന്ന നിരക്കിലാണ് ഇന്ത്യക്ക് ഇപ്പോള്‍ ക്രൂഡ് ഓയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്, അതായത്, ഒരു ലിറ്റർ അസംസ്കൃത എണ്ണയുടെ വില ഏകദേശം 35 രൂപ. എന്നിട്ടും രാജ്യത്തെ ഭൂരിപക്ഷം മേഖലകളിലും പെട്രോളിന് ലിറ്ററിന് 100 രൂപയില്‍ കൂടുതല്‍ ഈടാക്കുന്നത് തുടരുകയാണ്. ഡീസലിനും ലിറ്ററിന് 90 ന് മുകളില്‍ കൊടുക്കണം. വിവിധ നികുതികളും സെസുകളുമാണ് എണ്ണ വില ഇത്രയധികം ഉയർത്തുന്നത്.

petrol-

നേരത്തെ ക്രൂഡ് ഓയില്‍ വില ഇതിലും ഉയർന്ന് നില്‍ക്കുമ്പോള്‍ തന്നെ എണ്ണക്കമ്പനികൾക്ക് ഇന്ധനവില കുറയ്ക്കാൻ കഴിയുമെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഒ എം സിയിൽ നിന്ന് വില കുറയുന്നത് സംബന്ധിച്ച സൂചനകളൊന്നും പുറത്ത് വരുന്നില്ല. മാത്രവുമല്ല, അതിന് ഇടയില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ തീരുവയില്‍ രണ്ട് രൂപയുടെ വർധനവും വരുത്തി.

നിലവിൽ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിൽ വില അല്‍പം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, തിങ്കളാഴ്ച രാവിലെ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 65 ഡോളറിൽ താഴെയായിരുന്നു. നിലവിലെ കണക്കുകൾ പരിശോധിച്ചാൽ, ഗൾഫ് രാജ്യങ്ങളിലെ ബ്രെന്റ് ക്രൂഡ് ഓയിൽ ഒരു ശതമാനം നേട്ടത്തോടെ ബാരലിന് 65.36 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഘട്ടത്തില്‍ വില ഔൺസിന് 64.41 ഡോളറായി കുറഞ്ഞിരുന്നു. കഴിഞ്ഞ വർഷം, ബ്രെന്റ് ക്രൂഡ് ഓയിലിന്റെ അവസാന വ്യാപാര വില ബാരലിന് 74.64 ഡോളറായിരുന്നു. അതില്‍ നിന്നും 10 ഡോളറിന്റെ കുറവിലാണ് നിലവിലെ വില്‍പ്പന.

മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിന്റെ ഡാറ്റ പ്രകാരം, ഏപ്രിൽ 11 ന് ഇന്ത്യയില്‍ ക്രൂഡ് ഓയിൽ വില 5310 രൂപയിലേക്ക് എത്തി. ജനുവരി 21 നാകട്ടെ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 6,525 രൂപയായിരുന്നു. അതായത്, ഈ കാലയളവിൽ, ഇന്ത്യയിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 1,395 രൂപയോളം കുറഞ്ഞു.

ഒരു ബാരലിൽ 159 ലിറ്റർ അസംസ്കൃത എണ്ണയാണ് ഉണ്ടാകു. അതായത് ഇന്ത്യയിൽ എത്തുന്ന അസംസ്കൃത എണ്ണയുടെ വില ലിറ്ററിന് 33.40 രൂപയാണ്. തുടക്കത്തില്‍ പറഞ്ഞത് പോലെ ടോൺഡ് പാലിന്റെ വില 55 മുതൽ 57 രൂപ വരെയാകുന്ന സാഹചര്യത്തില്‍ ഇന്ത്യയിൽ അസംസ്കൃത എണ്ണയുടെ വില ഇന്ത്യയിലെ പാലിന്റെ വിലയേക്കാൾ കുറവാണ്. മറ്റൊരു ഉദാഹരണം എടുക്കുകയാണെങ്കില്‍ ഒരു ലിറ്റർ കോക്ക്, പെപ്സി എന്നിവയ്ക്കും ക്രൂഡ് ഓയിലിനേക്കാള്‍ വിലയുണ്ട്.

എണ്ണ കമ്പനികള്‍ വില കുറയ്ക്കുമോ എന്ന ചോദ്യത്തിന് രാജ്യത്തെ എണ്ണക്കമ്പനികൾ ആഗ്രഹിക്കുന്നുവെങ്കിൽ, പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാൻ കഴിയുമെന്നായിരുന്നു പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുടെ മറുപടി. എന്നാല്‍ തീരുവ വർധിപ്പിക്കാതെ വിലയില്‍ കുറവ് വരുത്തി ആ ആനുകൂല്യം ജനങ്ങളിലേക്ക് എത്തിക്കാമായിരുന്നുവെന്നാണ് മിക്ക വിദഗ്ധരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിടിവിന്റെ നേട്ടം ജനങ്ങള്‍ക്ക് നല്‍കാതെ കേന്ദ്ര സർക്കാർ വിലയിടിവിന്റെ നേട്ടം സർക്കാറിന്റെ അധിക വരുമാന സ്രോതസ്സാക്കി മാറ്റുകയാണ് ചെയ്തിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+