Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈക്കോ ശങ്കറിന്റെ കുറ്റകൃത്യ ചരിത്രം ഞെട്ടിക്കുന്നത്! പീഡിപ്പിച്ച ശേഷം കുത്തിക്കൊല്ലുന്ന മാനസികരോഗി

ബെംഗളൂരു: കര്‍ണാടകയിലേയും തമിഴ്‌നാട്ടിലേയും ആന്ധ്രപ്രദേശിലേയും സ്ത്രീകളുടെ ഉറക്കം കെടുത്തിയ അതിക്രൂരനായ കുറ്റവാളി ആണ് സൈക്കോ ശങ്കര്‍. പരപ്പന അഗ്രഹാര ജയിലില്‍ കഴുത്ത് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ സൈക്കോ ശങ്കറിന്റെ കുറ്റകൃത്യങ്ങളുടെ ഭൂതകാലം ഞെട്ടിക്കുന്നതാണ്.

മൂന്ന് സംസ്ഥാനങ്ങളിലായി ഇയാള്‍ ബലാത്സംഗം ചെയ്തത് 30 സ്ത്രീകളെയാണ്. കൊലപ്പെടുത്തിയതാകട്ടെ 13 പേരെയും. ഇയാളുടെ രീതികള്‍ തികച്ചും പൈശാചികമാണ്. സ്ത്രീകളെ വിജനമായ ഇടത്ത് എത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തുകയാണ് സൈക്കോ ശങ്കര്‍ ചെയ്തിരുന്നത്.

ഞെട്ടിക്കുന്ന ക്രൂരതകൾ

ഞെട്ടിക്കുന്ന ക്രൂരതകൾ

ക്രൈം ത്രില്ലറുകളെ വെല്ലുന്നതാണ് സൈക്കോ ശങ്കര്‍ എന്ന എം ജയശങ്കറിന്റെ കുറ്റകൃത്യ ചരിത്രം. കര്‍ണാകയിലെ ഹൊസൂരിലാണ് ഇയാള്‍ക്കെതിരെ ആദ്യമായി കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2009 ജൂലൈ മൂന്നിനായിരുന്നു അത്. വയലില്‍ പണിയെടുക്കുകയായിരുന്ന വീട്ടമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കവേയാണ് ശങ്കര്‍ പിടിയിലായത്.

കൊലപാതകവും പീഡനവും

കൊലപാതകവും പീഡനവും

വീട്ടമ്മ ബഹളം വെച്ചതിനെ തുടര്‍ന്ന് സ്ഥലത്തേക്ക് ഓടിയെത്തിയ ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്നാണ് സൈക്കോ ശങ്കറിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. വിവാഹിതനും രണ്ട് പെണ്‍മക്കളുടെ അച്ഛനുമാണ് ഈ കുറ്റവാളി. തിരുപ്പൂരില്‍ പോലീസ് കോണ്‍സ്റ്റബില്‍ ജയമാമിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലും ഇയാള്‍ പ്രതിയാണ്.

കബളിപ്പിച്ച് രക്ഷപ്പെട്ടു

കബളിപ്പിച്ച് രക്ഷപ്പെട്ടു

പോലീസ് പിടിയിലായ ഇയാള്‍ 2011ല്‍ രക്ഷപ്പെട്ടു. കോയമ്പത്തൂരിലേക്ക് ഇയാളെ കൊണ്ടുപോകും വഴിയാണ് സേലത്തിന് അടുത്ത് വെച്ച് പോലീസുകാരെ കബളിപ്പിച്ച് ഇയാള്‍ രക്ഷപ്പെട്ടത്. ശങ്കറിനെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോകാന്‍ ചുമതലപ്പെട്ട പോലീസുകാരന്‍ ചിന്ന സ്വാമി പിറ്റേന്ന് സ്വയം വെടിവെച്ച് മരിച്ചു.

ഇരകൾ ലൈംഗികത്തൊഴിലാളികൾ

ഇരകൾ ലൈംഗികത്തൊഴിലാളികൾ

പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ട സൈക്കോ ശങ്കര്‍ കടന്നത് കര്‍ണാടകത്തിലേക്കാണ്. ചിത്രദുര്‍ഗ, തുമകുരു എന്നീ ജില്ലകളിലായി 6 സ്ത്രീകളെ ഇക്കാലത്ത് ഇയാള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയുണ്ടായി. ലൈംഗിക തൊഴിലാളികളായിരുന്നു ഇയാളുടെ സ്ഥിരം ഇരകളെന്ന് പോലീസ് പറയുന്നു.

പീഡിപ്പിച്ച ശേഷം കൊല

പീഡിപ്പിച്ച ശേഷം കൊല

സ്ത്രീകളെ തന്ത്രപരമായി ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടും. അതിന് ശേഷം കുത്തിക്കൊലപ്പെടുത്തും. ഇതായിരുന്നു സൈക്കോ ശങ്കറിന്റെ രീതി. ധര്‍മപുരി എന്ന സ്ഥലത്ത് വെച്ച് ഒരു അച്ഛനേയും മകനേയും കൂടി ഇയാള്‍ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

27 വർഷത്തേക്ക് ശിക്ഷ

27 വർഷത്തേക്ക് ശിക്ഷ

വീണ്ടും ഇയാള്‍ പോലീസ് പിടിയിലാവുന്നത് ഫാം ജീവനക്കാരിയെ ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തിനിടെയാണ്. വീട്ടിലെത്തി വെള്ളം ചോദിച്ച ഇയാള്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. 27 വര്‍ഷത്തേക്കാണ് കോടതി ഇയാളെ ശിക്ഷിച്ചത്.

ജയിലിൽ നിന്നും പുറത്തേക്ക്

ജയിലിൽ നിന്നും പുറത്തേക്ക്

പരപ്പന അഗ്രഹാര ജയിലില്‍ നിന്നും ഇയാള്‍ രക്ഷപ്പെട്ടതോടെ വീണ്ടും സൈക്കോ ശങ്കര്‍ എന്ന പേര് വാര്‍ത്തകളില്‍ നിറഞ്ഞു. കനത്ത സുരക്ഷ ഭേദിച്ച് പോലീസ് വേഷത്തിലായിരുന്നു ഇയാളുടെ ജയില്‍ ചാട്ടം. ബെഡ്ഷീറ്റ് കൂട്ടിക്കെട്ടിയാണ് 30 അടി ഉയരമുള്ള ജയില്‍ ശങ്കര്‍ ചാടിക്കടന്നത്.

ദാരുണമായ അന്ത്യം

ദാരുണമായ അന്ത്യം

എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇയാളെ വീണ്ടും പോലീസ് അന്വേഷിച്ച് കണ്ടെത്തി. പരപ്പന ജയിലിലെ പ്രത്യേക സെല്ലിലാണ് പിന്നീട് ഇയാളെ പാര്‍പ്പിച്ചത്. അടുത്തിടെ വീണ്ടും ജയില്‍ ചാടാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതാണ് കഴുത്ത് മുറിച്ച് ജീവനൊടുക്കാനുള്ള കാരണമെന്നാണ് പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+