കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോ സംരക്ഷണത്തിന്റെ പേരില്‍ വീണ്ടും ക്രൂരത; യുവാവിന്റെ തലക്ക് ചുറ്റികകൊണ്ട് അടിച്ചു; മര്‍ദനം

Google Oneindia Malayalam News

ദില്ലി: ഗോ സംരക്ഷണത്തിന്റെ പേരില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. എന്നാല്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയിയിട്ട് അധിക നാളാവുന്നതിന് മുമ്പ് ഗോ സംരക്ഷകരുടെ അക്രമത്തിനിരയായിരിക്കുകയാണ് യുവാവ്. പൊലീസും ജനകൂട്ടവും നോക്കി നില്‍ക്കെയാണ് അക്രമം നടന്നതെന്നാണ് ഞെട്ടിപ്പിക്കുന്നത്.

'തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് പറന്നു വരുന്ന ഓട്ടോ ഡ്രൈവറെ'; പറത്തിയതാകട്ടെ കേബിളും'തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് പറന്നു വരുന്ന ഓട്ടോ ഡ്രൈവറെ'; പറത്തിയതാകട്ടെ കേബിളും

ഗോ സംരക്ഷണം

ഗോ സംരക്ഷണം

ദില്ലിക്ക് സമീപം ഗുരുഗ്രാമിലാണ് സംഭവം. പിക്കപ്പ് വാന്‍ ഡ്രൈവറായ ലുഖ്മാന്‍ എന്ന യുവാവിനെയാണ് പൊലീസിന്റേയും നാട്ടുകാരുടേയും മുന്നിലിട്ട് ഗോ സംരക്ഷകര്‍ തല്ലി ചതച്ചത്.

Recommended Video

cmsvideo
കൊറോണക്കാലത്ത് പൊടിപൊടിച്ച് ഗോമൂത്ര കച്ചവടം | Oneindia Malayalam
 ചുറ്റിക കൊണ്ട് അടിച്ചു

ചുറ്റിക കൊണ്ട് അടിച്ചു

മാംസം കയറ്റിവന്ന വാഹനം തടഞ്ഞ് ഡ്രൈവറെ ക്രൂരമായി ആക്രമിക്കുന്നതിനന്റെ ദൃശ്യങ്ങളായിരുന്നു പുറത്ത് വന്നത്. ഇദ്ദേഹത്തിന്റെ തലക്ക് ചുറ്റിക കൊണ്ട് അടിക്കുകയും ചെയെയുന്നുണ്ട്. വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് ഗുരുഗ്രാമിയ് ബഹുരാഷ്ട്ര കമ്പികളുടെ ടവറുകള്‍ക്ക് മുന്നില്‍വെച്ചായിരുന്നു ആക്രമണം.

 മാംസം കടത്തുന്നു

മാംസം കടത്തുന്നു

പശുവിന്റെ മാംസം കടത്തുന്നുവെന്നാരോപിച്ചായിരുന്നു മര്‍ദനം. ഇതോടൊപ്പം തന്നെ പ്രതികളെ പിടികൂടുന്നതിനേക്കാള്‍ വേഗത്തില്‍ പൊലീസ് പിടിച്ചെടുത്ത ഇറച്ചി പരിശോധനക്കായി ലാബിലേക്ക് അയക്കാനാണ് ശ്രമിച്ചതെന്ന് ആരോപണമുണ്ട്.

 അറസ്‌ററ് ചെയ്തില്ല

അറസ്‌ററ് ചെയ്തില്ല

പ്രതികളടെയെല്ലാം മുഖം വ്യക്തമായി വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. ഒപ്പം എല്ലാവര്‍ക്കും പ്രതികളെ കണ്ടാല്‍ തിരിച്ചറിയുകയും ചെയ്യും. എന്നാല്‍ ഇതുവരേയും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ഒപ്പം മര്‍ദ്ദിച്ചവശനാക്കിയ ലുഖ്മാനെ പിക്കപ്പ് വാനില്‍ പിക്കപ്പ് വാനില്‍ കെട്ടിയിട്ട് ബാഡ്ഷാപൂര്‍ എന്ന് ഗ്രാമംത്തിലേക്ക് കൊണ്ട് പോയി അവിടെ നിന്നും ആക്രമിക്കുകയായിരുന്നു.

ബിസിനസ്

ബിസിനസ്

എന്നാല്‍ പീന്നീട് ഏറെ വൈകിയാണ് ലുഖ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ വാഹനത്തില്‍ പോത്തിറച്ചിയാണെന്നും അമ്പത് വര്‍ഷമായി ബിസിനസ് നടത്തുകയും ചെയ്യുന്ന വാഹന ഉടമ വ്യക്തമാക്കി.

 സര്‍ക്കാര്‍ നിര്‍ദേശം

സര്‍ക്കാര്‍ നിര്‍ദേശം

ഗോസംരക്ഷണത്തിന്റെ പേരില്‍ നിയമം കൈയ്യിലെടുക്കാന്‍ വ്യക്തികളേയും സംഘടനകളേയും അനുവദിക്കരുതെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ഗോ സംരക്ഷണത്തിന്റെ പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിന് പിന്നാലെയായരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്.

English summary
Cruelty repeats in the name of cow protection; The young man was hit in the head with a hammer at gurgaon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X