ഐസിസിനെ ഇല്ലാതാക്കണമെന്ന് ഒവൈസി
ഹൈദരാബാദ്: ഐസിസ് ആശയങ്ങളെ ഇല്ലാതാക്കണമെന്ന് എഐഎം അധ്യക്ഷന്‍ അസാസുദീന്‍ ഒവൈസി എംപി. ഐസിസിനെ അടുത്ത് തന്നെ സൈന്യം ഇല്ലാതാക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഹൈദരാബാദില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖ പണ്ഡിതരായ അല്‍-യാക്കൂബ്, ഹംസ യൂസൂഫ് എന്നിവരെ ഹാദരാബാദില്‍ കൊണ്ട് വന്ന് ഐസിസിന്റഎ മനുഷത്വ വിരുദ്ധമായതും യാഥാര്‍ത്ഥ്യങ്ങളെ കുറിച്ചും ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും ഒവൈസി പറഞ്ഞു.

തന്റെ പാര്‍ട്ടിയാണ് ഇന്ത്യയില്‍ ആദ്യമായി ഐസിസിനെതിരെ ആദ്യം സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാരീരികമായി മാത്രമല്ല ആസയപരമായി കൂടി ഐസിസിനെ തകര്‍ക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഐസിസനെ ഇല്ലാതാക്കിയാല്‍ ഇവിടെ അക്രമം അവസാനിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐസിസ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ടവരെ ഒവൈസി സംരക്ഷിക്കുന്നുവോ എന്ന ചോദ്യത്തിന് എന്‍ഐഎ കുറ്റം തെളിയിക്കാനുള്ള തെളിവുകള്‍ ഹാജരാക്കണമെന്നായിരുന്നു മറുപടി. തെളിവുകള്‍ ഇല്ലാതെ എങ്ങിനെ വിശ്വസിക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു.












Click it and Unblock the Notifications