ബിജെപിക്കല്ല, വോട്ട് നരേന്ദ്ര മോദിക്ക്; മോദി പ്രഭാവം നഷ്ടമായിട്ടില്ലെന്ന് കണക്കുകള്‍
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകണം എന്ന ലക്ഷ്യമുള്ളവരായിരുന്നുവെന്ന് കണക്കുകള്‍. ബിജെപിക്കാര്‍ മാത്രമല്ല, മറ്റു പാര്‍ട്ടികളില്‍പ്പെട്ടവര്‍ പോലും ഈ അഭിപ്രായം പ്രകടിപ്പിച്ചുവെന്നാണ് സിഎസ്ഡിഎസ്-ലോക്നിധി സര്‍വ്വെയില്‍ വ്യക്തമായത്.

ബിജെപിയെ മുന്‍ നിര്‍ത്തി വോട്ട് ചോദിക്കുന്നതിനേക്കാള്‍ മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കണമെന്ന അഭ്യര്‍ഥനയ്ക്ക് സ്വീകാര്യത ലഭിച്ചുവെന്ന് സര്‍വ്വെയില്‍ പറയുന്നു. 17 ശതമാനം വോട്ടര്‍മാരാണ് ഇത്തരണത്തില്‍ മോദിക്ക് വേണ്ടി എന്ന പേരില്‍ വോട്ട് ചെയ്തത്. തിരഞ്ഞെടുപ്പിന്റെ ആദ്യനാള്‍ മുതല്‍ പ്രചാരണം തീരുംവരെ പ്രധാനമന്ത്രി പദവിയിലേക്ക് ഏറ്റവും കൂടുതല്‍ പേര് നിര്‍ദേശിക്കപ്പെട്ട പേര് മോദിയുടേത് തന്നെ. രണ്ടാംസ്ഥാനത്തുണ്ടായിരുന്ന രാഹുല്‍ ഗാന്ധി കണക്കുകളില്‍ ഏറെ പിന്നാലിയിരുന്നു. എന്നാല്‍ വോട്ടെടുപ്പിനോട് അടുത്തപ്പോള്‍ രാഹുല്‍ മുന്നേറി എന്നതും ശ്രദ്ധേയമാണ്.
മോദിയുടെ വ്യക്തിത്വം നോക്കി വോട്ട് ചെയ്തവര്‍ ഒട്ടേറെ പേരുണ്ടെന്നാണ് സര്‍വ്വെ സൂചിപ്പിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടിയെയും സ്ഥാനാര്‍ഥിയെയും നോക്കി വോട്ട് ചെയ്തവരും ഏറെയാണ്. എന്നാല്‍ മോദി എന്ന വ്യക്തിക്ക് വേണ്ടി വോട്ട് ചെയ്തവരുമുണ്ടെന്ന് സര്‍വ്വെയില്‍ പറയുന്നു.
46 ശതമാനം വോട്ടര്‍മാര്‍ പാര്‍ട്ടി നോക്കിയാണ് വോട്ട് ചെയ്യുന്ന കാര്യം നിശ്ചയിച്ചത്. എന്നാല്‍ 31 ശതമാനം പേര് സ്ഥാനാര്‍ഥിയുടെ മേന്മ നോക്കി തീരുമാനമെടുത്തു. 17 ശതമാനം പേര് മോദി അധികാരത്തില്‍ വരണം എന്ന ലക്ഷ്യത്തോടെ നീങ്ങി.
മോദിയെ മുന്നില്‍ നിര്‍ത്തിയത് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. മൂന്നില്‍ ഒരു ബിജെപി പ്രവര്ത്തകന് മോദി പ്രധാനമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടു. ബിജെപിയുടെ സഖ്യകക്ഷികളില്പ്പെട്ടവരില് നാലില്‍ ഒരാള്‍ വീതം ഈ അഭിപ്രായം തന്നെയാണ് മുന്നോട്ട് വച്ചതെന്നും സര്‍വ്വെയില്‍ തെളിയുന്നു.
-
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്












Click it and Unblock the Notifications