കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കല്ല, വോട്ട് നരേന്ദ്ര മോദിക്ക്; മോദി പ്രഭാവം നഷ്ടമായിട്ടില്ലെന്ന് കണക്കുകള്‍

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകണം എന്ന ലക്ഷ്യമുള്ളവരായിരുന്നുവെന്ന് കണക്കുകള്‍. ബിജെപിക്കാര്‍ മാത്രമല്ല, മറ്റു പാര്‍ട്ടികളില്‍പ്പെട്ടവര്‍ പോലും ഈ അഭിപ്രായം പ്രകടിപ്പിച്ചുവെന്നാണ് സിഎസ്ഡിഎസ്-ലോക്‌നിധി സര്‍വ്വെയില്‍ വ്യക്തമായത്.

26

ബിജെപിയെ മുന്‍ നിര്‍ത്തി വോട്ട് ചോദിക്കുന്നതിനേക്കാള്‍ മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കണമെന്ന അഭ്യര്‍ഥനയ്ക്ക് സ്വീകാര്യത ലഭിച്ചുവെന്ന് സര്‍വ്വെയില്‍ പറയുന്നു. 17 ശതമാനം വോട്ടര്‍മാരാണ് ഇത്തരണത്തില്‍ മോദിക്ക് വേണ്ടി എന്ന പേരില്‍ വോട്ട് ചെയ്തത്. തിരഞ്ഞെടുപ്പിന്റെ ആദ്യനാള്‍ മുതല്‍ പ്രചാരണം തീരുംവരെ പ്രധാനമന്ത്രി പദവിയിലേക്ക് ഏറ്റവും കൂടുതല്‍ പേര്‍ നിര്‍ദേശിക്കപ്പെട്ട പേര് മോദിയുടേത് തന്നെ. രണ്ടാംസ്ഥാനത്തുണ്ടായിരുന്ന രാഹുല്‍ ഗാന്ധി കണക്കുകളില്‍ ഏറെ പിന്നാലിയിരുന്നു. എന്നാല്‍ വോട്ടെടുപ്പിനോട് അടുത്തപ്പോള്‍ രാഹുല്‍ മുന്നേറി എന്നതും ശ്രദ്ധേയമാണ്.

മോദിയുടെ വ്യക്തിത്വം നോക്കി വോട്ട് ചെയ്തവര്‍ ഒട്ടേറെ പേരുണ്ടെന്നാണ് സര്‍വ്വെ സൂചിപ്പിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടിയെയും സ്ഥാനാര്‍ഥിയെയും നോക്കി വോട്ട് ചെയ്തവരും ഏറെയാണ്. എന്നാല്‍ മോദി എന്ന വ്യക്തിക്ക് വേണ്ടി വോട്ട് ചെയ്തവരുമുണ്ടെന്ന് സര്‍വ്വെയില്‍ പറയുന്നു.

കോണ്‍ഗ്രസിന് മൂന്നിടത്ത് ഭരണം നഷ്ടപ്പെടും? അവസരം മുതലെടുക്കാന്‍ ബിജെപി, കേന്ദ്രം ഉറപ്പിച്ചാല്‍...കോണ്‍ഗ്രസിന് മൂന്നിടത്ത് ഭരണം നഷ്ടപ്പെടും? അവസരം മുതലെടുക്കാന്‍ ബിജെപി, കേന്ദ്രം ഉറപ്പിച്ചാല്‍...

46 ശതമാനം വോട്ടര്‍മാര്‍ പാര്‍ട്ടി നോക്കിയാണ് വോട്ട് ചെയ്യുന്ന കാര്യം നിശ്ചയിച്ചത്. എന്നാല്‍ 31 ശതമാനം പേര്‍ സ്ഥാനാര്‍ഥിയുടെ മേന്‍മ നോക്കി തീരുമാനമെടുത്തു. 17 ശതമാനം പേര്‍ മോദി അധികാരത്തില്‍ വരണം എന്ന ലക്ഷ്യത്തോടെ നീങ്ങി.

മോദിയെ മുന്നില്‍ നിര്‍ത്തിയത് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. മൂന്നില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ മോദി പ്രധാനമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടു. ബിജെപിയുടെ സഖ്യകക്ഷികളില്‍പ്പെട്ടവരില്‍ നാലില്‍ ഒരാള്‍ വീതം ഈ അഭിപ്രായം തന്നെയാണ് മുന്നോട്ട് വച്ചതെന്നും സര്‍വ്വെയില്‍ തെളിയുന്നു.

English summary
CSDS-Lokniti pre-poll survey: Modi Factor not lasted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X