കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോഴി' പരസ്യം വിനയായി! സാനിയ മിർസ പിന്മാറണമെന്ന് ആവശ്യം; ആരോഗ്യത്തിന് ഹാനികരം...

പൗൾട്രി ഫാമുകളിലെ കോഴികളിൽ കൂടിയ അളവിൽ ആന്റിബയോട്ടിക്കുകൾ കുത്തിവെയ്ക്കുന്നതായും, ഇത്തരം കോഴിയിറച്ചി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നുമാണ് സിഎസ്ഇയുടെ വാദം.

Google Oneindia Malayalam News

ദില്ലി: ഓൾ ഇന്ത്യ പൗൾട്രി ഡെവലപ്മെന്റ് ആൻഡ് സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പരസ്യത്തിൽ അഭിനയിച്ച ടെന്നീസ് താരം സാനിയ മിർസക്കെതിരെ പ്രതിഷേധം. കോഴി ഇറച്ചി പ്രേമികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പരസ്യത്തിൽ നിന്ന് താരം പിന്മാറണമെന്ന് ആവശ്യപ്പെട്ട് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ്(സിഎസ്ഇ) രംഗത്തെത്തി.

പൗൾട്രി ഫാമുകളിലെ കോഴികളിൽ കൂടിയ അളവിൽ ആന്റിബയോട്ടിക്കുകൾ കുത്തിവെയ്ക്കുന്നതായും, ഇത്തരം കോഴിയിറച്ചി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നുമാണ് സിഎസ്ഇയുടെ വാദം. അതിനാൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിൽ നിന്നും താരം പിന്മാറണമെന്നാണ് സിഎസ്ഇയുടെ ആവശ്യം.

 പരസ്യം...

പരസ്യം...

ഫെബ്രുവരി 27 ചൊവ്വാഴ്ചയിലെ ചില പത്രങ്ങളിലാണ് ഓൾ ഇന്ത്യ പൗൾട്രി ഡെവലപ്മെന്റ് ആൻഡ് സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പരസ്യം പ്രത്യക്ഷപ്പെട്ടത്. ടെന്നീസ് താരം സാനിയ മിർസയുടെ ചിത്രത്തോട് കൂടിയായിരുന്നു പരസ്യം.

നല്ലത്...

നല്ലത്...

കോഴിയിറച്ചി കഴിക്കുന്നത് ആരോഗ്യകരവും ഗുണപ്രദവുമാണെന്ന തലക്കെട്ടായിരുന്നു പരസ്യത്തിൽ നൽകിയിരുന്നത്. ടെന്നീസ് താരം സാനിയ മിർസയുടെ ചിത്രം സഹിതമാണ് ഈ പരസ്യവാചകം പ്രത്യക്ഷപ്പെട്ടത്.

ടെന്നീസ് താരം...

ടെന്നീസ് താരം...

ടെന്നീസ് കളിക്കുന്ന വേഷത്തിലുള്ള സാനിയ മിർസയുടെ ചിത്രമാണ് പരസ്യത്തിൽ ചേർത്തിരുന്നത്. എന്നാൽ പരസ്യത്തിലെ അവകാശവാദം തീർത്തും തെറ്റാണെന്നും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നാണ് സിഎസ്ഇയുടെ ആരോപണം.

ആന്റിബയോട്ടിക്ക്...

ആന്റിബയോട്ടിക്ക്...

പൗൾട്രി ഫാമുകളിലെ കോഴികളിൽ കൂടിയ അളവിൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നുണ്ടെന്നും, അവയുടെ ഇറച്ചി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും സിഎസ്ഇ വാദിക്കുന്നു. ഈ സാഹചര്യത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിൽ നിന്നും സാനിയ മിർസ പിന്മാറണമെന്നാണ് ഇവരുടെ ആവശ്യം.

 പെട്ടെന്ന് വളരാൻ...

പെട്ടെന്ന് വളരാൻ...

കോഴികൾ പെട്ടെന്ന് വളരാനും തൂക്കം കൂടാനും വേണ്ടി ആന്റിബയോട്ടിക്കുകൾ കുത്തിവെയ്ക്കുന്നതായി സിഎസ്ഇയുടെ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഈ വിഷയത്തിൽ നിരന്തരം ബോധവൽക്കരണം നടത്തുന്ന സന്നദ്ധ സംഘടന കൂടിയാണ് സിഎസ്ഇ.

 കോളിസ്റ്റീൻ...

കോളിസ്റ്റീൻ...

കോളിസ്റ്റീൻ അടക്കമുള്ള ആന്റിബയോട്ടിക്കുകൾ കുത്തിവെയ്ക്കുന്ന കോഴികളുടെ ഇറച്ചി ഭക്ഷിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഇത്തരം ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുതെന്ന് നിർദേശിച്ചിട്ടും പൗൾട്രി ഫാമുകൾ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും സിഎസ്ഇ ആരോപിക്കുന്നു.

ജനപ്രീതി...

ജനപ്രീതി...

മാരകമായ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്ന കോഴിയിറച്ചി ഭക്ഷിക്കാൻ ടെന്നീസ് താരം സാനിയ മിർസ ആവശ്യപ്പെടുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നാണ് ഇവരുടെ ആരോപണം. ഒട്ടേറെ ആരാധകരും ജനപ്രീതിയുമുള്ള താരം പരസ്യത്തിൽ നിന്ന് പിന്മാറണമെന്നും സിഎസ്ഇ ആവശ്യപ്പെട്ടു.

ഡയറക്ടർ....

ഡയറക്ടർ....

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് സിഎസ്ഇ ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഭൂഷൺ സാനിയ മിർസയ്ക്ക് കത്തയച്ചിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് സാനിയ മിർസ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വാശിയോടെ പൃഥ്വിരാജ്! ലേലത്തുക മുകളിലോട്ട്... ഒടുവിൽ ഏഴ് ലക്ഷത്തിന് ഒന്നാം നമ്പർ... വാശിയോടെ പൃഥ്വിരാജ്! ലേലത്തുക മുകളിലോട്ട്... ഒടുവിൽ ഏഴ് ലക്ഷത്തിന് ഒന്നാം നമ്പർ...

കാസർകോട് പത്താം ക്ലാസുകാരന്റെ മരണം കൊലപാതകമോ? കഞ്ചാവടിക്കുന്ന കൂട്ടുകാർ!കാസർകോട് പത്താം ക്ലാസുകാരന്റെ മരണം കൊലപാതകമോ? കഞ്ചാവടിക്കുന്ന കൂട്ടുകാർ!

കരഞ്ഞതു കൊണ്ടൊന്നും കാര്യമില്ല, ബംഗാളിന്റെ ഗതി തന്നെ ത്രിപുരയ്ക്കും! സുരേന്ദ്രൻ തുറന്നടിക്കുന്നു...കരഞ്ഞതു കൊണ്ടൊന്നും കാര്യമില്ല, ബംഗാളിന്റെ ഗതി തന്നെ ത്രിപുരയ്ക്കും! സുരേന്ദ്രൻ തുറന്നടിക്കുന്നു...

English summary
cse sends a letter to sania mirza on misleading advertisement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X