കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമിയ വെടിവെപ്പില്‍ ശക്തമായ നടപടിയെടുക്കുമെന്ന് അമിത് ഷാ, കുറ്റവാളിയെ വെറുതെ വിടില്ല, മുന്നറിയിപ്പ്!

Google Oneindia Malayalam News

ദില്ലി: ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാവുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കുറ്റവാളിയെ വെറുതെ വിടില്ലെന്നും അമിത് ഷാ പറഞ്ഞു. ഞാന്‍ ദില്ലി പോലീസ് കമ്മീഷണറുമായി വെടിവെപ്പിനെ കുരിച്ച് സംസാരിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഇത്തരം അക്രമങ്ങളെ അംഗീകരിക്കില്ല. കടുത്ത നടപടി തന്നെ ഉണ്ടാവുമെന്നും അമിത് ഷാ പറഞ്ഞു.

1

വെടിവെച്ചയാള്‍ രാമഭക്തനായ ഗോപാല്‍ എന്നയാളാണ്. ഇയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നാണ് തിരിച്ചറിഞ്ഞത്. ഇയാള്‍ പ്രതിഷേധക്കാര്‍ക്ക് നേരെ തോക്കുമേന്തി വന്നാണ് വെടിവെച്ചത്. ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം എന്നും ഇയാള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഈ സമയം ദില്ലി പോലീസ് കുറച്ച് ദുരെയായി നോക്കി നില്‍ക്കുകയായിരുന്നു. തോക്ക് താഴെയിടാന്‍ പറഞ്ഞതോടെ ഇയാള്‍ ഒരു വിദ്യാര്‍ത്ഥിയെ വെടിവെച്ചിടുകയായിരുന്നു.

ദില്ലി പോലീസ് സിന്ദാബാദ് എന്ന മുദ്രാവാക്യവും ഇയാള്‍ മുഴക്കിയിട്ടുണ്ട്. ഫേസ്ബുക്ക് ലൈവില്‍ വന്നതിന് ശേഷമാണ് ഇയാള്‍ വെടിയുതിര്‍ത്തത്. അതേസമയം സംഭവം നടന്നതിന് പിന്നാലെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇവിടേക്ക് എത്തി കൊണ്ടിരിക്കുകയാണ്. ഗോപാല്‍ എന്തിനും തയ്യാറായിട്ടാണ് ഇവിടേക്ക് എത്തിയത്. താന്‍ മരിച്ചാല്‍ കാവി കൊണ്ട് പുതപ്പിക്കണമെന്ന് വരെ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയിട്ടുണ്ട്. ഷഹീന്‍ബാഗ് ഗെയിം ഓവര്‍ എന്ന പോസ്റ്റുമുണ്ട്.

അതേസമയം ബിജെപിയുടെ ദില്ലി അധ്യക്ഷന്‍ മനോജ് തിവാരി വിവാദ പ്രസ്താവനയുമായി രംഗത്തെത്തി. പ്രതിഷേധത്തിന്റെ ഭാഗമായി ധര്‍ണയിരിക്കുന്നവര്‍ അപകടകാരികളാണെന്നും, അവരുടെ കൈവശം തോക്കും ബോംബുകളുമുണ്ടെന്ന് മനോജ് തിവാരി പറഞ്ഞു. നിയമലംഘനം നടത്തുന്നവര്‍ ശിക്ഷിക്കപ്പെടുമെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ഗോപാലിന്റെ മാര്‍ക്ക്ഷീറ്റുകളില്‍ നിന്ന് ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

വിവാദ പ്രസ്താവന... അനുരാഗ് താക്കൂറിനും പര്‍വേശ് വര്‍മയ്ക്കും പ്രചാരണ വിലക്ക്, ബിജെപിക്ക് തിരിച്ചടി!!വിവാദ പ്രസ്താവന... അനുരാഗ് താക്കൂറിനും പര്‍വേശ് വര്‍മയ്ക്കും പ്രചാരണ വിലക്ക്, ബിജെപിക്ക് തിരിച്ചടി!!

English summary
culprit will not be spared amit shah on jamia firing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X