Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രണ്ടൻ മക്കുല്ലത്തെ ന്യൂസിലൻഡ് പ്രധാനമന്ത്രിയാക്കി.. മോദിയുടെ ഈ കേന്ദ്രമന്ത്രി എന്ത് പരാജയമാണ്!

ദില്ലി: വെടിക്കെട്ട് ബാറ്റ്‌സ്മാനും മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ ബ്രണ്ടന്‍ മക്കുല്ലത്തെ കേന്ദ്രമന്ത്രി മഹേഷ് ശര്‍മ ന്യൂസിലന്‍ഡിന്റെ പ്രധാനമന്ത്രിയാക്കി. അതും ഒന്നല്ല രണ്ട് തവണ. ദില്ലിയില്‍ നടന്ന ഒരു ടൂറിസം പരിപാടിക്കിടെയായിരുന്നു മന്ത്രിക്ക് അബദ്ധം പറ്റിയത്.

Read Also: സച്ചിനല്ല വിരാട് കോലി, നിന്നാല്‍ ജയിപ്പിച്ചേ പോകൂ.. കംപ്യൂട്ടറെന്ന് ഗാവസ്‌കര്‍, ഇത്‌ കിംഗ് ഓഫ് ചേസ്!

ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീയെ സ്‌റ്റേജില്‍ ഇരുത്തിക്കൊണ്ടായിരുന്നു ഈ മണ്ടത്തരം എന്നതാണ് ഏറ്റവും രസകരമായ കാര്യം. ജോണ്‍ കി മാത്രമല്ല ബ്രണ്ടന്‍ മക്കുല്ലവും വേദിയില്‍ ഉണ്ടായിരുന്നു. ഇതാദ്യമായിട്ടല്ല മഹേഷ് ശര്‍മ വിവാദ തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നത്.

പറഞ്ഞത് സാംസ്‌കാരിക മന്ത്രി

പറഞ്ഞത് സാംസ്‌കാരിക മന്ത്രി

നരേന്ദ്ര മോദി മന്ത്രിസഭയില്‍ സാംസ്‌കാരിക വകുപ്പും ടൂറിസം വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് മഹേഷ് ശര്‍മ. ഹിസ് എക്‌സലന്‍സി പ്രൈം മിനിസ്റ്റര്‍ മക്കല്ലം എന്നായിരുന്നു മഹേഷ് ശര്‍മ രണ്ട് തവണയും പറഞ്ഞത്. പ്രധാനമന്ത്രി ജോണ്‍ കിയും ബ്രണ്ടന്‍ മക്കുല്ലവും വേദിയില്‍ ഉണ്ടായിരുന്നു.

തെറ്റ് മനസിലായില്ല

തെറ്റ് മനസിലായില്ല

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടൂറിസം സാധ്യതകള്‍ ആരായുന്ന ചര്‍ച്ചയിലായിരുന്നു മന്ത്രിയുടെ അമളി. എന്നാല്‍ ഏറ്റവും രസകരമായ കാര്യം രണ്ട് തവണ ഇതേ കാര്യം ആവര്‍ത്തിച്ചിട്ടും പറഞ്ഞതിലെ മണ്ടത്തരം കേന്ദ്രമന്ത്രി മഹേഷ് ശര്‍മ തിരിച്ചറിഞ്ഞില്ല എന്നതാണ്.

പരിഭവമില്ലാതെ പ്രധാനമന്ത്രി

പരിഭവമില്ലാതെ പ്രധാനമന്ത്രി

എന്നാല്‍ രണ്ട് തവണ തന്റെ പേര് തെറ്റിച്ചതൊന്നും പരിപാടിയില്‍ പങ്കെടുത്ത ജോണ്‍ കിയെ ബാധിച്ചില്ല. നമസ്‌തേ എന്ന് പറഞ്ഞുകൊണ്ട് പ്രസംഗം തുടങ്ങിയ ജോണ്‍ പ്രസന്നവദനനായി കാര്യങ്ങള്‍ അവതരിപ്പിച്ചു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഊട്ടിയുറപ്പിക്കുന്നതിലായിരുന്നു ജോണ്‍ കിയുടെ പ്രസംഗം ശ്രദ്ധിച്ചത്

മന്ത്രിയുടെ വിവാദങ്ങള്‍

മന്ത്രിയുടെ വിവാദങ്ങള്‍

ഇതാദ്യമായിട്ടല്ല മഹേഷ് ശര്‍മയുടെ പ്രസ്താവനകള്‍ വിവാദമാകുന്നത്. വിദേശത്ത് നിന്നും വരുന്ന വനിതാ ടൂറിസ്റ്റുകള്‍ ഇറക്കം കുറഞ്ഞ പാവാട ധരിക്കരുത് എന്നായിരുന്നു ടൂറിസം മന്ത്രിയായ മഹേഷ് ശര്‍മയുടെ ഇതിന് മുമ്പത്തെ ഒരു പ്രസ്താവന. ഇതിനെ ആളുകള്‍ നല്ലപോലെ വിമര്‍ശിച്ചിരുന്നു.

ആരാണീ ബ്രണ്ടന്‍ മക്കുല്ലം

ആരാണീ ബ്രണ്ടന്‍ മക്കുല്ലം

ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് ബ്രണ്ടന്‍ മക്കുല്ലം. വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ മക്കുല്ലം കഴിഞ്ഞ ലോകകപ്പോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ഐ പി എല്ലില്‍ ഗുജറാത്തിന് വേണ്ടി കളിക്കുന്ന മക്കുല്ലം ഇന്ത്യയില്‍ വളരെ പോപ്പുലറാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+