ന്യൂമോണിയ മാറാന്‍ ആസിഡ്!! ലാടവൈദ്യ അറസ്റ്റില്‍, പരീക്ഷണം ഒരു മാസം പ്രായമായ കുഞ്ഞില്‍!
ജയ്പൂര്‍: ന്യൂമോണിയ ബാധിച്ച കുഞ്ഞിന്റെ വായില്‍ ആസിഡ് ഒഴിച്ച വനിത അറസ്റ്റില്‍. രാജസ്ഥാനിലെ മധോപൂര്‍ ജില്ലയിലായിരുന്നു സംഭവം. തനിക്ക് അത്ഭുത സിദ്ധിയുണ്ടെന്ന് അവകാശപ്പെട്ട സ്ത്രീയാണ് കുഞ്ഞിന്റെ വായില്‍ ആസിഡ് ഒഴിച്ചത്. ഇതോടെ ഒരു മാസം പ്രായമായ കുഞ്ഞിനാണ് നെഞ്ചില്‍ പൊള്ളലേറ്റത്. സംഭവത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് വിനോഭ ബസ്തിയെ പോലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 26നായിരുന്നു സംഭവം.
ന്യൂമോണിയ ബാധിച്ച കുഞ്ഞിനെ ചികിത്സക്കായി എത്തിച്ചപ്പോഴാണ് ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ വായില്‍ ആസിഡ് ഒഴിച്ചത്. കുഞ്ഞിന്റെ നെഞ്ചിലും കാലിലും പൊള്ളലേറ്റതായി പോലീസ് ആരോപിക്കുന്നു. രോഗം ഭേദമാക്കാനുള്ള പ്രത്യേക കഴിവുണ്ടെന്ന് അവകാശപ്പെടുന്ന ഇവരുടെ വീട്ടില്‍ വന്‍ ജനത്തിരക്കാണെന്ന് പോലീസ് ചൂണ്ടിക്കാണിക്കുന്നു. കുഞ്ഞിന്റെ ആരോഗ്യനില വഷളായതോടെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ടതോടെ ഡോക്ടര്‍മാരാണ് സംഭവം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് കോട്ട് വാലി പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ആശുപത്രിയിലെത്തി കുഞ്ഞിനെ സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ സവായ് കെസി വര്‍മ കുറ്റക്കാരിയായ വനിതയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തുു. ഇത്തരത്തിലുള്ളവരുടെ വലയില്‍ വീഴരുതെന്ന് കളക്ടര്‍ പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നേരത്തെ കഫക്കെട്ട് മാറുന്നതിന് ഇരുമ്പ് ദണ്ഡ് കൊണ്ട് നാല് വയസ്സുകാരിയെ അടിച്ച സംഭവം വിവാദമായിരുന്നു. കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

സംസ്ഥാനത്ത് ന്യൂമോണിയ ബാധിക്കുന്നത് തടയാന്‍ രാജസ്ഥാന് സര്‍ക്കാര്‍ വാക്സിനേഷന് ആരംഭിക്കാനിരിക്കെയാണ് ഈ സംഭവം. ഒമ്പത് ജില്ലകളില്‍ ഏപ്രില്‍ മാസത്തോടെ കുത്തിവെയ്പ് ആരംഭിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയ്ക്ക് കീഴിലാണ് ന്യൂമോകോക്കല്‍ കോഞ്ചുഗേറ്റ് വാക്സിനാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. രാജ്യത്ത് അഞ്ച് വയസ്സില്‍ താഴെയുള്ള കൂട്ടികളുടെ മരണത്തില്‍ വില്ലനാകുന്നത് ന്യൂമോണിയയാണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications