കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ഭേദമായവര്‍ക്ക് വീണ്ടും വരുമോ, ഒട്ടും സുരക്ഷിതമല്ല, വിവരങ്ങള്‍ ഇങ്ങനെ, സൂക്ഷിക്കണം!!

Google Oneindia Malayalam News

ദില്ലി: കൊറോണ പേടി ഇന്ത്യയിലും ലോകത്തുമായി കുതിച്ച് കയറി കൊണ്ടിരിക്കുകയാണ്. പ്രധാനമായും ഉയര്‍ന്ന് വരുന്ന ചോദ്യം കൊറോണ ഭേദമായവര്‍ക്ക് വീണ്ടും വരുമോ എന്നാണ്. സാധാരണ ഒരു രോഗത്തെ ശരീരം കീഴ്‌പ്പെടുത്തിയാല്‍ പിന്നീട് ആ രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്. തീരെ വരാറില്ലെന്നും പറയാം. കൊറോണ ഭേദമായവര്‍ ഈ സന്തോഷത്തിലാണ്. അതേസമയം ചിലര്‍ ഇത്തര്‍ക്കാര്‍ക്ക് കുറച്ച് മാസത്തേക്കെങ്കിലും രോഗം വരില്ലെന്നും പറയുന്നുണ്ട്.

ഇത്തരം സന്തോഷങ്ങള്‍ക്ക് ആയുസ്സില്ലെന്ന് ആദ്യമേ പറയുകയാണ്. ഒരാള്‍ക്ക് രോഗം ഭേദമായാല്‍ വീണ്ടും വരില്ലെന്ന് പറയാന്‍ ഇതുവരെ ഒരു ശാസ്ത്രീയ തെളിവുകളും ലഭിച്ചിട്ടില്ല. ഏറ്റവും വലിയ പ്രശ്‌നം കൊറോണയ്‌ക്കെതിരെ പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ല എന്നതാണ്. ഇനി കണ്ടെത്തിയാല്‍ തന്നെ അതിന്റെ ദൈര്‍ഘ്യം എത്രത്തോളമുണ്ടാവും എന്നതും ഉറപ്പില്ല. പ്രധാനമായും ശരീരത്തിലെ പ്രതിരോധ ശേഷിയാണ് ഇതിന്റെ അടിസ്ഥാന ഘടകം.

ആരും സന്തോഷിക്കേണ്ട

ആരും സന്തോഷിക്കേണ്ട

കൊറോണ ഭേദമായെന്ന് കരുതി ആരും സന്തോഷിക്കേണ്ട. കാര്യങ്ങള്‍ രോഗത്തെ പ്രതിരോധിക്കുന്നതില്‍ പ്രധാന ഘടകം പാത്തോജനുകളാണ്. എത്രത്തോളം ചികിത്സയുടെ ഫലം ശരീരത്തിലുണ്ടായി എന്നും ഇതിലൂടെയാണ് കണക്കാക്കുന്നത്. നമ്മുടെ പ്രതിരോധ കേന്ദ്രങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ആന്റിബോഡികള്‍ ചില സമയങ്ങളില്‍ പാത്തോജനുകളെ തടയും. ആ സമയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാകും. കൊറോണവൈറസ് കേസുകളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഇനിയും ജാഗ്രത വേണമെന്ന് സാരം.

പ്രതിസന്ധി ഇങ്ങനെ

പ്രതിസന്ധി ഇങ്ങനെ

രോഗം പടര്‍ന്ന് പിടിച്ചാല്‍ വൈറസിനെ നിയന്ത്രിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. കാരണം വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ചാല്‍ അതിന്റെ രൂപ ഘടനയില്‍ മാറ്റം വരും. അതിവേഗമാണ് മാറ്റം സംഭവിക്കുക. ബാക്ടീരിയകളെ നമുക്ക് എളുപ്പത്തില്‍ പ്രതിരോധിക്കാന്‍ സാധിക്കുന്നത് ഈ രൂപപരിണാമം ഇല്ലാത്തത് കൊണ്ടാണ്. എന്നാല്‍ വൈറസിനെതിരെ അത് സാധ്യമല്ല. അതേസമയം പേപ്പട്ടി വിഷയം ശരീരത്തിനുള്ളില്‍ ചെന്നാലും രൂപമാറ്റം അങ്ങനെ സംഭവിക്കാറില്ല. അതുകൊണ്ട് മരുന്നുകളും വാക്‌സിനേഷനും പേപ്പട്ടി വിഷത്തിനെതിരെ ഫലപ്രദമാകും.

പരിണാമം ഇങ്ങനെ

പരിണാമം ഇങ്ങനെ

മരുന്നുകള്‍ ഫലപ്രദമായി ഏല്‍ക്കുന്ന ശരീരത്തില്‍ പോലും ആന്റിജെനുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടാറുണ്ട്. ഇവ ചിലപ്പോള്‍ ഇവയെ ഇല്ലാതാക്കാറുണ്ട്. എന്നാല്‍ ഇവ പോലും രൂപമാറ്റം സംഭവിക്കുന്ന വൈറസിനെതിരെ ഫലിക്കില്ല. വ്യത്യസ്തമായ നിരക്കിലാണ് ഇവയ്ക്ക് രൂപപരിണാമം സംഭവിക്കുന്നത്. അതുകൊണ്ട് ഒരു വിഭാഗം കൊറോണ വൈറസിനെതിരെ മാത്രമേ ഇയാള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ സാധിക്കൂ. മറ്റൊരു രൂപമാറ്റം സംഭവിച്ച കൊറോണ വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ചാല്‍ ഇയാള്‍ ഉടന്‍ തന്നെ രോഗബാധിതനാവും.

കൊറോണ മാത്രമല്ല...

കൊറോണ മാത്രമല്ല...

കൊറോണ മാത്രമാണ് ഇത്തരത്തില്‍ വരുന്നതെന്ന് കരുതരുത്. ഡെങ്കിപ്പനി, പനി, വസൂരി എന്നിവ ചെറിയ കാലത്തിനിടയില്‍ ഒരേ വ്യക്തിയില്‍ തന്നെ വരാരുണ്ട്. വവ്വാലുകളില്‍ നൂറുകണക്കിന് കൊറോണ വൈറസുകള്‍ ഉണ്ടാവാറുണ്ട്. ഒരേ കാലയളവില്‍ തന്നെ ഇതില്‍ വിവിധ തരം മനുഷ്യരിലേക്ക് എത്താം. ഇതില്‍ വ്യത്യസ്ത തരത്തിലുള്ള ഏഴ് വൈറസുകള്‍ മനുഷ്യരിലേക്ക് എത്തിയിട്ടുണ്ട്. അതേസമയം ഒരാള്‍ക്കെതിരെ കൊറോണ വാക്‌സിന്‍ വിജയകരമായെങ്കിലും, മറ്റൊരാളില്‍ ഇത് വിജയിക്കാന്‍ സാധ്യത കുറവാണെന്ന് ഡോക്ടര്‍മാരും പറയുന്നു. വീണ്ടും കൊറോണ ബാധിക്കാനുള്ള എല്ലാ സാധ്യതയും മനുഷ്യരിലുണ്ടെന്നും യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ വെബ് സൈറ്റിലുള്ള പഠനത്തില്‍ പറയുന്നുണ്ട്.

ചൈനയില്‍ വീണ്ടും

ചൈനയില്‍ വീണ്ടും

ചൈനയില്‍ വീണ്ടും കൊറോണ ബാധിക്കുന്നവരുടെ എണ്ണം ഫെബ്രുവരിയില്‍ വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജപ്പാനില്‍ നിന്നും ഇത്തരം വാര്‍ത്തകള്‍ വന്നിരുന്നു. ്അതേസമയം ചെരിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പോലും മരിക്കാന്‍ സാധ്യതയുണ്ടെന്നും പഠനങ്ങള്‍ പറയുന്നു. കുരങ്ങന്‍ കോവിഡ് ബാധിച്ച് മരിച്ചപ്പോള്‍ ചെറിയ തോതില്‍ മാത്രമാണ് രോഗബാധ ഉണ്ടായിരുന്നത്. എന്നാല്‍ ഈ കുരങ്ങന് ന്യൂമോണിയ ഉണ്ടായിരുന്നു. ഇതിനൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് കുരങ്ങന്‍മാരും രോഗത്തില്‍ നിന്ന് മുക്തരായി. ഇവരുടെ ശരീരത്തില്‍ ഉയര്‍ന്ന തോതിലുള്ള ആന്‍ഡി ബോഡികളുണ്ടായിരുന്നു. എന്നാല്‍ നാലാഴ്ച്ചയ്ക്ക് ശേഷം ഇവര്‍ക്ക് വീണ്ടും കൊറോണ സ്ഥിരീകരിച്ചു.

ആശങ്ക ഇങ്ങനെ

ആശങ്ക ഇങ്ങനെ

ഈ കുരങ്ങന്‍മാരുടെ ശരീരത്തിലെ താപനില രണ്ടാം തവണ ചെറിയ രീതിയില്‍ കൂടിയിരുന്നു. ഇത് വീണ്ടും കൊറോണ ഇവരുടെ ശരീരത്തില്‍ എത്തിപ്പെട്ടു എന്നാണ് വ്യക്തമാക്കുന്നത്. മറ്റ് ലക്ഷണങ്ങളൊന്നും ഇവരുടെ ശരീരത്തില്‍ ഉണ്ടായിരുന്നില്ല. നേരത്തെ കൊറോണ ബാധിച്ച മരിച്ച കുരങ്ങന്റെ കോശഘടനയില്‍ കോവിഡ് ഉണ്ടായിരുന്നില്ല. അതേസമയം ഒരിക്കല്‍ കോവിഡ് ബാധിച്ചയാള്‍ക്ക് രണ്ടാമത് രോഗം വന്നാലും ഗുരുതരമാവില്ലെന്നാണ് മനസ്സിലാകുന്നത്. കാരണം കുരങ്ങന്‍മാരില്‍ ഇത്തരം ലക്ഷണങ്ങളില്ലായിരുന്നു. മനുഷ്യനുമായി കോശങ്ങളില്‍ വളരെ സാമ്യമുള്ള വര്‍ഗമാണ് കുരങ്ങന്‍മാര്‍.

English summary
cured person may infect coronavirus again be careful
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X