
വർഗീയ സംഘർഷം: ജമ്മുവിലെ ഭാദേർവ ടൗണിൽ കർഫ്യൂ; സൈന്യ സുരക്ഷയിൽ പ്രദേശം !
ഡൽഹി : വർഗീയ സംഘർഷത്തെ തുടർന്ന് ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ ഭാദേർവ പട്ടണത്തിൽ കർഫ്യൂ പ്രഖ്യാപിച്ചു. സുരക്ഷ കണക്കിലെടുത്ത് കൂടുതൽ സൈന്യത്തെ പ്രദേശത്ത് വിന്യസിക്കുകയും ചെയ്തു. വർഗീയ സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ തുടർന്നാണ് കർഫ്യൂ ഏർപ്പെടുത്തിയത്.
ഭാദേർവ പട്ടണത്തിലെ സ്ഥിതി ഗതികൾ പൊലീസ് നിരീക്ഷിച്ചു വരികയാണ്. എന്തെങ്കിലും തരത്തിലുള്ള ക്രമ സമാധാന ലംഘനം ഉണ്ടായാൽ അവർക്കെതിരെ പൊലീസിന്റെ ഭാഗത്തു നിന്നും നടപടി ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം, ഇത്തരത്തിലുള്ള മത വർഗീയ സംഘർഷങ്ങൾക്ക് കൂടുതൽ വേദിയാകുന്നതിനാലാണ് കൂടുതൽ സുരക്ഷാ സേനയെ പ്രദേശത്ത് വിന്യസിച്ചത്. അതേസമയം , കഴിഞ്ഞ ദിവസം, ജമ്മു കശ്മീരിൽ ഭീകരർക്ക് എതിരെ സുരക്ഷാ സേന നടപടി സ്വീകരിച്ചിരുന്നു. 2 ദിവസങ്ങൾക്ക് മുമ്പാണ് സംഭവം നടന്നത്. മൂന്ന് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി നാല് ഭീകരരെ സുരക്ഷാസേന വധിക്കുകയായിരുന്നു.
കൊല്ലപ്പെട്ടവരിൽ രണ്ട് പേർ പാകിസ്താനികളാണെന്നുളള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഭീകരരിൽ മൂന്ന് പേർ ലഷ്കർ-ഇ-തൊയ്ബക്കാരും, ഒരാൾ ഹിസ്ബുൾ മുജാഹിദ്ദീനുമായി ബന്ധമുള്ളവരുമാണെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.
സ്റ്റൈൽ ലുക്കിൽ നടി മീരാ നന്ദൻ; ചിരിയാണ് മെയിൻ; വൈറലായി മാറിയ ചിത്രങ്ങൾ കാണാം
അതേസമയം, ഈ മാസം ആദ്യം കുപ്വാര ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ലഷ്കർ - ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടിരുന്നു. എകെ-56 ഓപ്പറേഷനിൽ ഗ്രനേഡുകളും വൻതോതിൽ വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു. കുപ്വാരയിലെ ചക്താരസ് കണ്ടി മേഖലയിൽ ഭീകര സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന തെരച്ചിൽ നടത്തിയിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഇവർ കൊല്ലപ്പെട്ടത്.