Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്ര അമരാവതിയിൽ സംഘർഷം; നാല് ദിവസം നിരോധനാജ്ഞ; ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

മുംബൈ: മഹാരാഷ്ട്ര അമരാവതിയിൽ സംഘർഷത്തെത്തുടർന്ന് നാലുദിവസത്തേക്ക് സർക്കാർ നിരോധനാജ്ഞ ഏർപ്പെടുത്തി. സ്ഥലത്തെ ഇൻറർനെറ്റ് സംവിധാനവും വിച്ഛേദിച്ചു. ബിജെപി നടത്തിയ ബന്ദിനിടയില്‍ കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് അമരാവതിയിൽ സംഘര്‍ഷമുണ്ടായത്. നാല് ദിവസത്തേക്കാണ് ജില്ലയിൽ കർഫ്യു ഏർപ്പെടുത്തിയിട്ടുള്ളത്. മൂന്ന് ദിവസത്തേക്ക് വ്യാജവാർത്തകൾ പ്രചരിക്കാതിരിക്കാൻ ഇൻറർനെറ്റ് സംവിധാനവും വിച്ഛേദിച്ചിട്ടുണ്ട്.

1

നഗരത്തില്‍ നേരത്തെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ശനിയാഴ്ചയാണ് സമരത്തിനിടെ വ്യാപക ആക്രമണമുണ്ടായത്.കൊടിയുമേന്തി മുദ്രാവാക്യവും വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ രാജ്കമല്‍ ചൗക്ക് ഏരിയയില്‍ കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ കല്ലെറിയുകയായിരുന്നു. അക്രമികള്‍ക്കു നേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി. വെള്ളിയാഴ്ചയും നഗരത്തില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. നിരോധനാജ്ഞ ഏർപ്പെടുത്തിയതിനെത്തുടർന്ന് ജില്ലയിൽ കർശന പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടി നില്‍ക്കാനോ ആശുപത്രി ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാനോ അനുവാദമുണ്ടായിരിക്കില്ലെന്ന് പൊലീസ് പറഞ്ഞു.

പുതിയ മേക്കോവറില്‍ ആരാധകരെ ഞെട്ടിച്ച് മഡോണ സെബാസ്റ്റിയന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

2

അക്രമം വ്യാപിക്കാതിരിക്കാനും വ്യാജ വാര്‍ത്തകളും വിവരങ്ങളും പ്രചരിക്കാതിരിക്കാനുമാണ് മൂന്ന് ദിവസം നഗരത്തില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിക്കുകയും നിരോധനാജ്ഞ ഏർപ്പെടുത്തുകയും ചെയ്തതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആരതി സിങ് പറഞ്ഞു. മുസ്ലിം പള്ളികള്‍ക്ക് നേരെ ത്രിപുരയിൽ ആക്രമണമുണ്ടായി എന്നാരോപിച്ച് വെള്ളിയാഴ്ച മുസ്ലിം സംഘടനകള്‍ നഗരത്തില്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. ഈ റാലിക്കിടെയും കല്ലേറുണ്ടായെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ചത്തെ സംഭവവുമായി ബന്ധപ്പെട്ട് 20 പേര്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. 20 പേർക്കെതിരെ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തു.

3

ത്രിപുരയില്‍ നടക്കാത്ത സംഭവത്തില്‍ മഹാരാഷ്ട്രയില്‍ പ്രതിഷേധം നടന്നത് സംഭവിക്കാന്‍ പാടില്ലായിരുന്നെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു. എരിതീയില്‍ എണ്ണയൊഴിക്കുന്ന പ്രസ്താവനകള്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ നടത്തരുതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് മുന്നറിയിപ്പ് നല്‍കി. സംഭവത്തിൽ മഹാരാഷ്ട്രയിൽ അങ്ങിങ്ങായി പ്രതിഷേധങ്ങൾ അരങ്ങേറുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പ്രസ്താവന.

4

ത്രിപുരയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കാന്‍ നിരവധി ആളുകളാണ് കളക്ടറേറ്റിൽ എത്തിയത്. അമരാവതി കലക്ടറേറ്റില്‍ എത്തിയവരിൽ ആയിരത്തോളം പേർ ഉണ്ടായിരുന്നു.തുടര്‍ന്നാണ് കല്ലേറുണ്ടായത്. മഹാരാഷ്ട്ര സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്ന് ശിവസേന ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+