കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമില്‍ നാലു മണി വരെ കര്‍ഫ്യൂ ഇളവ് പ്രഖ്യാപിച്ച് പോലീസ്; കടകളിലും പമ്പുകളിലും വന്‍ തിരക്ക്

Google Oneindia Malayalam News

ഗുവാഹത്തി: പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭം തുടരവെ അസമിലെ ചില പ്രദേശങ്ങളില്‍ പോലീസ് കര്‍ഫ്യുവില്‍ ഇളവ് വരുത്തി. തലസ്ഥാനമായ ഗുവാഹത്തിയില്‍ നാല് മണിവരെയാണ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടുള്ളത്. ഇതോടെ കടകള്‍ തുറന്നു. പെട്രോള്‍ പമ്പുകളും പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടിടത്തും വന്‍ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Cab

അതേസമയം, ബംഗാളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുകയാണ്. ഗുവാഹത്തിയിലെ ദിസ്പൂര്‍, ഉസാന്‍ ബസാര്‍, ഛന്ദ്മാരി, സില്‍പുഖുരി, സൂ റോഡ് എന്നിവിടങ്ങളിലെ കടകളിലെല്ലാം വന്‍ തിരക്കാണ്. സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്. അസമിലെ ദിബ്രഗഡില്‍ രണ്ടുമണി വരെയാണ് ഇളവ് നല്‍കിയിരിക്കുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പല്ലവ് ഗോപാല്‍ ഝാ പറഞ്ഞു. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ അവരുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഘര്‍ഷവും പ്രക്ഷോഭവും നിലനില്‍ക്കുന്ന മേഖലയിലേക്ക് യാത്ര ചെയ്യരുതെന്നാണ് നിര്‍ദേശം.

പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചതോടെ നിയമമായി. എന്നാല്‍ കേരളമുള്‍പ്പെടെയുള്ള ചില ബിജെപി ഇതര സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കില്ലെന്ന് അറിയിച്ചുണ്ട്. മുസ്ലിങ്ങളല്ലാത്ത ആറ് മതത്തില്‍പ്പെട്ടവര്‍ക്കാണ് പുതിയ പൗരത്വ ഭേദഗതി ബില്ല് വഴി ഇന്ത്യന്‍ പൗരത്വം ലഭിക്കുക.

അഫ്ഗാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നെത്തിയ അഭയാര്‍ഥികള്‍ക്കാണ് പൗരത്വം. ഇത് വിവേചനമണെന്നും രാജ്യം മതത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാംതവണയും വിഭജിക്കപ്പെട്ടുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. മൂന്ന് രാജ്യങ്ങളില്‍ നിന്ന് മതത്തിന്റെ പേരില്‍ വിവേചനം നേരിട്ട ഇന്ത്യയിലെത്തിയവര്‍ക്കാണ് പൗരത്വം നല്‍കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ ചര്‍ച്ചക്കിടെ പറഞ്ഞിരുന്നു.

English summary
Curfew Relaxed Till 4pm in Guwahati, Queues at Shops and Fuel Pumps
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X