കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

25 ശതമാനം വോട്ട്, 25 ശതമാനം സീറ്റ്; ആരെയും ആശ്ചര്യപ്പെടുത്തും ബിജെപി വിജയം

മഹാരാഷ്ട്ര മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ് ബിജെപിയുടെ ജയം. നോട്ട നിരോധിച്ച പ്രതിസന്ധിയിലും പാര്‍ട്ടിക്ക് ഇരട്ടിയിലധികം വോട്ട് കിട്ടി.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ് ബിജെപിയുടെ ജയം. മൊത്തം വോട്ടിന്റെ 25 ശതമനമാണ് അവര്‍ക്ക് കിട്ടിയത്. എന്നാല്‍ ലഭിച്ചതാവട്ടെ 25 ശതമാനം സീറ്റും.

നോട്ട് നിരോധനം തീര്‍ത്ത കുറ്റപ്പെടുത്തലുകളുടെ മല ഒരു ഭാഗത്ത്, സഖ്യകക്ഷിയായ ശിവസേന വരെ ഒറ്റപ്പെടുത്തി മറുഭാഗത്ത് തുടങ്ങി നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ബിജെപി മഹാരാഷ്ട്രയില്‍ ഇത്തവണ മല്‍സരിച്ചത്. ഇത്തരം വിഷയങ്ങളാല്‍ തന്നെ ബിജെപിയുടെ ഫലം തന്നെയായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനം ജനം സ്വീകരിച്ചുവെന്ന് തീര്‍ത്ത് പറയാനാവില്ല, കാരണം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രവര്‍ത്തനം കൂടിയാണ് ബിജെപിക്ക് തുണയായത്.

ഫഡ്‌നാവിസ് നേരിട്ട് പ്രചാരണം നടത്തി

പ്രധാനമന്ത്രിയുടെ നോട്ട് നിരോധനം വിലയിരുത്തുന്ന തിരഞ്ഞെടുപ്പായിരിക്കുമെന്നാണ് മുന്‍സിപ്പല്‍ വോട്ടെടുപ്പിന് മുമ്പായി മഹാരാഷ്ട്രയിലുണ്ടായിരുന്ന പ്രചാരണം. മാത്രമല്ല, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭരണകാലം വിലയിരുത്തല്‍ കൂടിയാവുമെന്നും പ്രചരിപ്പിക്കപ്പെട്ടു. അതുകൊണ്ട് തന്നെ ഫഡ്‌നാവിസ് നേരിട്ടാണ് ബിജെപിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്.

നോട്ട് നിരോധനം ജനം സ്വീകരിച്ചു?

നോട്ട് നിരോധനം ജനം അഗീകരിച്ചുവെന്നാണ് അദ്യഘട്ട വോട്ടെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ ഫഡ്‌നാവിസ് പറഞ്ഞത്. അര്‍ധ നഗര, ഗ്രാമ പ്രദേശങ്ങളില്‍ ബിജെപി മികച്ച നേട്ടം കൊയ്തു. 4704 മുന്‍സിപ്പല്‍ കൗണ്‍സില്‍ സീറ്റുകളില്‍ 1190 സീറ്റും ബിജെപി സ്വന്തമാക്കി.

200 ശതമാനം സീറ്റ് കൂടി

മുന്‍ വര്‍ഷത്തെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ 200 ശതമാനം വര്‍ധനവാണ് ബിജെപി സീറ്റുകളിലുണ്ടായിരിക്കുന്നത്. ശിവസേനയെ വളരെ പിന്നിലാക്കിയായിരുന്നു ബിജെപിയുടെ ജയം. ഫഡ്‌നാവിസിന്റെ പ്രദേശമായ വിദര്‍ഭയില്‍ പാര്‍ട്ടി മിന്നും പ്രകടനമാണ് കാഴ്ച വച്ചത്. അത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി. ശിവസേന കൂടെയില്ലാതിരുന്നിട്ടും ബിജെപി പ്രകടനം മികച്ചതായി.

പോരെന്ന് ആക്ഷേപം

ഭരണകക്ഷി എന്ന നിലയില്‍ ബിജെപിയുടെ പ്രകടനം പോരെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ഭരണത്തിലിരിക്കുന്ന ഒരു പാര്‍ട്ടി എല്ലാ ശക്തിയുമെടുത്ത് മല്‍സരിച്ചിട്ടും ഇത്ര സീറ്റേ കിട്ടിയുള്ളുവെന്നാണ് വിമര്‍ശകരുടെ അഭിപ്രായം. 20 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസ് 924 സീറ്റ് നേടി. 191 മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റുമാരില്‍ 71 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. ബിജെപി പലയിടത്തും ജയിച്ചത് 50 വോട്ടില്‍ താഴെ ഭൂരിപക്ഷത്തിനാണ്.

വിദര്‍ഭയും കൊങ്കണും ബിജെപിക്കൊപ്പം

പാര്‍ട്ടി തലത്തില്‍ വിലയിരുത്തിയാല്‍ 25 ശതമാനം വോട്ട് ബിജെപിക്ക് കിട്ടി. മറ്റു പാര്‍ട്ടികളേക്കാള്‍ എത്രയോ കൂടുതലാണിത്. കഴിഞ്ഞ തവണ ബിജെപിക്ക് 398 സീറ്റാണുണ്ടായിരുന്നത്. അതാണിപ്പോള്‍ 1190 ആയി ഉയര്‍ന്നത്. ശിവസേനക്ക് 362ല്‍ നിന്നു 612 ആയി വര്‍ധിച്ചു. കോണ്‍ഗ്രസിനും എന്‍സിപിക്കും സീറ്റ് കുറഞ്ഞിട്ടുണ്ട്. വിദര്‍ഭ, പടിഞ്ഞാറന്‍ മഹാരാഷ്ട്ര, കൊങ്കണ്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ബിജെപി നേട്ടം കൊയ്തു. കോണ്‍ഗ്രസും എന്‍സിപിയും മറാത്താവാഡയിലാണ് കൂടുതല്‍ സീറ്റ് നേടിയത്.

English summary
Not only was the Modi government’s demonetization move at stake, but so was the competency of state chief minister Devendra Fadnavis, who had personally supervised the entire campaign, holding rally after rally to counter the Opposition’s propaganda amid fire from alliance partner Shiv Sena. The party won over 1,190 seats out of 4,704 in the municipal council polls across the state, an almost 200% rise when compared to the previous polls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X