ആള്‍ദൈവം ഗുര്‍മീത് റാം റഹീം വിരാട് കോലിയുടെ പരിശീകന്‍
അതിനിടയിലാണ് ഗുര്‍മീത് നേരത്തെ പുറത്തുവിട്ട ഒരു വെളിപ്പെടുത്തല്‍ വീണ്ടും ചര്‍ച്ചയായത്
ദില്ലി: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം ബലാത്സംഗക്കേസില്‍ ജയിലിലായതോടെ ഇയാളുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ദേശീയ മാധ്യമങ്ങള്‍ നിറയെ. അതിനിടയിലാണ് ഗുര്‍മീത് നേരത്തെ പുറത്തുവിട്ട ഒരു വെളിപ്പെടുത്തല്‍ വീണ്ടും ചര്‍ച്ചയായത്. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയെ പരിശീലിപ്പിച്ചത് താനാണെന്നായിരുന്നു ഗുര്‍മീതിന്റെ വെളിപ്പെടുത്തല്‍.
ഇടയ്ക്കിടെ ഇത്തരം വീരവാദം മുഴക്കുന്നയാളായതിനാല്‍ വെളിപ്പെടുത്തലിന് അന്ന് ആരും പ്രാധാന്യം നല്‍കിയിരുന്നില്ല. സെലിബ്രിറ്റികളെ അനുയായികളാക്കി അവരുടെ ആരാധകരെ തനിക്കൊപ്പം ചേര്‍ക്കുകയെന്ന തന്ത്രമാണ് ഗുര്‍മീത് എന്നും പയറ്റിയിരുന്നത്. ഇത്തരമൊരു തന്ത്രമാണ് വിരാട് കോലിക്കെതിരെയും പ്രയോഗിച്ചതെങ്കിലും കോലിയും ഗുര്‍മീതും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന തെളിവുകളൊന്നും പുറത്തുവിട്ടിട്ടില്ല.

വിരാട് കോലിയെ മാത്രമല്ല, യൂസഫ് പത്താന്‍, പാക്കിസ്ഥാന്‍ താരം വഖാര്‍ യൂനിസ് തുടങ്ങിയവരെയും ക്രിക്കറ്റ് പഠിപ്പിച്ചത് താനാണെന്നാണ് ഗുര്‍മീതിന്റെ അവകാശവാദം. ഇവരെ കളി പഠിപ്പിക്കുന്നതിന്റെ വീഡിയോ തന്റെ കൈയ്യിലുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടു. ദേശീയതലത്തില്‍ 32 സ്‌പോര്‍ട് ഇനങ്ങളില്‍ താന്‍ മത്സരിച്ചിട്ടുണ്ട്. ഇവ പരിശീലിപ്പിക്കാനും തനിക്ക് കഴിവുണ്ടെന്ന് ആള്‍ദൈവം പറയുന്നു.












Click it and Unblock the Notifications