Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനങ്ങളുടെ കണ്ണീരൊപ്പും; തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ബൃന്ദാ കാരാട്ട്

നോട്ട് അസാധുവാക്കല്‍ തീരുമാനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ കണ്ണീരൊപ്പാനാണ് സിപിഎമ്മിന്റെ ശ്രമം. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ വൈകാരിക പ്രസംഗം വെറും നാടകമാണ്.

ദില്ലി: നോട്ട് അസാധുവാക്കിയ തിരുമാനത്തില്‍ കേന്ദ്രത്തിനെതിരെയുള്ള സമരത്തിന് സപിഎം തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കില്ല. കേന്ദ്രത്തിന്റെ നടപടികള്‍ക്കെതിരെ സഖ്യമാവാമെന്ന ആവശ്യം തൃണല്‍ കോണ്‍ഗ്രസ് മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ബൃന്ദ കാരാട്ട് സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ചതോടെ മോഡിസര്‍ക്കാരിനെതിരെ തൃണമൂലും സിപിഎമ്മും യോജിക്കുമെന്ന രണ്ടുദിവസത്തെ ചര്‍ച്ചകളാണ് അവസാനിക്കുന്നത്.

നോട്ട് അസാധുവാക്കല്‍ തീരുമാനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ കണ്ണീരൊപ്പാനാണ് സിപിഎമ്മിന്റെ ശ്രമം. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ വൈകാരിക പ്രസംഗം വെറും നാടകമാണ്. പ്രധാനമന്ത്രി മോദിയുടെ കണ്ണീര്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് പ്രശ്‌നമല്ലെന്നും ബൃന്ദ കാരാട്ട് ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

 തൃണമൂല്‍ കോണ്‍ഗ്രസ്

തൃണമൂല്‍ കോണ്‍ഗ്രസ്

നാരദ,ശാരദ എന്നീ കുംഭകോണങ്ങളിലൂടെ കള്ളപ്പണം ശേഖരിച്ചവരാണ് തൃണമൂല്‍ കോണ്‍ഗ്രസുകാര്‍. അതുകൊണ്ട് തന്നെ തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഒരു പ്രക്ഷോഭത്തിനും സിപിഎം ഇല്ല.

 കേന്ദ്രത്തിനെതിരെ

കേന്ദ്രത്തിനെതിരെ

പ്രധാനമന്ത്രിയുടെ തലതിരിഞ്ഞ തീരുമാനത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും ഒരുമിച്ച് നില്‍ക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

 ഫോണില്‍

ഫോണില്‍

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ഇക്കാര്യം ഫോണില്‍ സംസാരിച്ചതിനു ശേഷമായിരുന്നു മമതയുടെ പ്രതികരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഒരുമിച്ച് നില്‍ക്കണം

ഒരുമിച്ച് നില്‍ക്കണം

മമത ബാനര്‍ജിയുമായി സംസാരിച്ച കാര്യം സിപിഎം സ്ഥിരീകരിച്ചിരുന്നില്ല. സിപിഎമ്മുമായി പ്രത്യയശാസ്ത്രപരമായി ഒരുപാട് വിയോജിപ്പുകളുണ്ടെങ്കിലും തൃണമൂല്‍ തയ്യാറാണെന്നായിരുന്നു പറഞ്ഞിരുന്നത്.

 പ്രക്ഷോപം

പ്രക്ഷോപം

കോണ്‍ഗ്രസ്, സമാജ്‌വാദി, ബിഎസ്പി എന്നീ പാര്‍ട്ടികളും ഒന്നിച്ച് നിന്ന് രാജ്യത്തെ രക്ഷിക്കണമെന്നും മമത ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+