കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധിച്ചതിന് മോദിയെ പരിഹസിച്ചവർ എവിടെ? എല്ലാം പഴയപടിയായി... കറൻസി സർക്കുലേഷനിൽ വർദ്ധനവ്....

രാജ്യത്തെ കറൻസി സർക്കുലേഷൻ നോട്ട് നിരോധനത്തിന് മുൻപുള്ള സ്ഥിതിയിലേക്ക് എത്തിയെന്നാണ് റിസർവ് ബാങ്കിന്റെ പുതിയ കണക്കുകൾപ്രകാരം വ്യക്തമാകുന്നത്.

Google Oneindia Malayalam News

മുംബൈ: ലോകത്തെ വൻകിട രാജ്യങ്ങളെ വരെ ഞെട്ടിച്ചായിരുന്നു 2016 നവംബർ എട്ടിന് ഇന്ത്യയിൽ നോട്ട് നിരോധനം പ്രഖ്യാപിച്ചത്. അഞ്ഞൂറ്, ആയിരം രൂപയുടെ കറൻസികൾക്ക് ഒരു സുപ്രഭാതത്തിൽ നിരോധനം ഏർപ്പെടുത്തിയതിന് പ്രധാനമന്ത്രിക്ക് കേൾക്കേണ്ടിവന്നത് ചില്ലറ വിമർശനമൊന്നുമല്ല.

നോട്ട് നിരോധനത്തിന്റെ ആഘാതം വലുതാണെന്നും, അതിൽ നിന്ന് രാജ്യം ഒരിക്കലും കരകയറില്ലെന്നും വരെ ചിലർ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ സാമ്പത്തികമേഖല ഒരിക്കലും പഴയപടിയിലേക്ക് നീങ്ങില്ലെന്നും വിമർശനമുണ്ടായി. എന്നാൽ കാര്യങ്ങൾ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണെന്നാണ് റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ കറൻസി സർക്കുലേഷൻ നോട്ട് നിരോധനത്തിന് മുൻപുള്ള സ്ഥിതിയിലേക്ക് എത്തിയെന്നാണ് റിസർവ് ബാങ്കിന്റെ പുതിയ കണക്കുകൾപ്രകാരം വ്യക്തമാകുന്നത്.

 കറൻസി സർക്കുലേഷൻ....

കറൻസി സർക്കുലേഷൻ....

നോട്ട് നിരോധനം പ്രഖ്യാപിച്ച് 15 മാസം പിന്നിടുമ്പോഴാണ് രാജ്യത്തെ കറൻസി സർക്കുലേഷൻ പഴയപടിയിലേക്ക് എത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. നോട്ട് നിരോധനത്തിന് മുൻപുണ്ടായിരുന്ന കറൻസി സർക്കുലേഷന്റെ സമാനസ്ഥിതിയാണ് നിലവിലുള്ളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

കണക്ക്...

കണക്ക്...

2018 ഫെബ്രുവരി 23 ലെ കണക്ക് പ്രകാരം രാജ്യത്തെ മൊത്തം കറൻസി സർക്കുലേഷൻ 17.82 ലക്ഷം കോടി രൂപയാണെന്നാണ് ആർബിഐയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. നോട്ട് നിരോധനത്തിന് മുൻപ് ഇത് 17.39 ലക്ഷം കോടി രൂപയായിരുന്നു.

ഡിസംബറിൽ...

ഡിസംബറിൽ...

2016 നവംബർ എട്ടിന് നോട്ട് നിരോധനം പ്രാബല്യത്തിൽ വന്നതോടെ കറൻസി സർക്കുലേഷനും മൊത്തതിൽ ഇടിഞ്ഞു. 2016 ഡിസംബർ 30ലെ കണക്ക് പ്രകാരം രാജ്യത്തെ കറൻസി സർക്കുലേഷൻ 8.93 ലക്ഷം കോടി രൂപയായിരുന്നു.

പണമിടപാട്...

പണമിടപാട്...

നോട്ട് നിരോധനത്തിന് പിന്നാലെ ഡിജിറ്റൽ പണമിടപാട് വർദ്ധിച്ചതും കറൻസി സർക്കുലേഷൻ ഇടിയാൻ കാരണായിരുന്നു. നോട്ട് നിരോധനത്തിന് ശേഷമുള്ള ആദ്യമാസങ്ങളിൽ ഡിജിറ്റൽ പണമിടപാടിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്.

 പതുക്കെ പതുക്കെ...

പതുക്കെ പതുക്കെ...

എന്നാൽ ഡിജിറ്റൽ പണമിടപാടുകൾ പതുക്കെ പതുക്കെ കുറഞ്ഞുവരുന്നതാണ് പിന്നീട് കാണാൻ കഴിഞ്ഞത്. അതേസമയം, ജനങ്ങൾക്കിടയിലെ കറൻസി ഇടപാടുകൾ പഴയപടിയിലേക്ക് നീങ്ങുകയും ചെയ്തു. നോട്ട് നിരോധനത്തിന് തൊട്ടുപിന്നാലെ ഉണ്ടായിരുന്ന അത്രയും ഡിജിറ്റൽ പണമിടപാടുകൾ ഇപ്പോൾ നടക്കുന്നില്ലെന്നതാണ് യാഥാർഥ്യം.

വൻ കുതിപ്പ്...

വൻ കുതിപ്പ്...

2018 ജനുവരി മുതലാണ് കറൻസി സർക്കുലേഷനിൽ വൻ കുതിപ്പ് രേഖപ്പെടുത്തിയത്. എന്നാൽ ഈ വർദ്ധനവിന് പിന്നിലുള്ള യഥാർഥ കാരണമെന്താണെന്ന് സാമ്പത്തിക വിദഗ്ദർക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. തിരഞ്ഞെടുപ്പ് സമയങ്ങളിലാണ് സാധാരണയായി കറൻസി സർക്കുലേഷൻ വർദ്ധിക്കാറുള്ളത്.

ഇന്ത്യയിൽ 55 ലക്ഷം തൊഴിൽ അവസരങ്ങളോ.. എല്ലാം ഫേക്ക്.. കൊട്ടിഘോഷിച്ച ആ റിസർച്ച് ഫലത്തിന് പിന്നിൽ!!ഇന്ത്യയിൽ 55 ലക്ഷം തൊഴിൽ അവസരങ്ങളോ.. എല്ലാം ഫേക്ക്.. കൊട്ടിഘോഷിച്ച ആ റിസർച്ച് ഫലത്തിന് പിന്നിൽ!!

മുസ്ലീംങ്ങൾക്കിടയിലെ സുന്നത്ത് കല്ല്യാണം പ്രാകൃതമാണെന്ന് പറയാൻ ശ്രീലേഖയ്ക്ക് ധൈര്യമുണ്ടോ? അലി അക്ബർമുസ്ലീംങ്ങൾക്കിടയിലെ സുന്നത്ത് കല്ല്യാണം പ്രാകൃതമാണെന്ന് പറയാൻ ശ്രീലേഖയ്ക്ക് ധൈര്യമുണ്ടോ? അലി അക്ബർ

ഭാര്യയും കാമുകനും ഉത്സവപ്പറമ്പിൽ! ഭർത്താവിനെ വകവരുത്താൻ ഭാര്യ കാമുകനെ വിളിച്ചുവരുത്തി...ഭാര്യയും കാമുകനും ഉത്സവപ്പറമ്പിൽ! ഭർത്താവിനെ വകവരുത്താൻ ഭാര്യ കാമുകനെ വിളിച്ചുവരുത്തി...

English summary
currency in circulation almost at pre-demonetisation levels.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X