കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ഞൂറ് രൂപയുടെ നോട്ട് കണ്ടാല്‍ ഭയപ്പെടേണ്ടതുണ്ടോ? പൊലീസിനെ വിളിച്ച് നാട്ടുകള്‍

Google Oneindia Malayalam News

ദില്ലി: അലക്ഷ്യമായി എവിടെയെങ്കിലും അഞ്ഞൂറ് രൂപയുടെ നോട്ട് കണ്ടാല്‍ ഭയപ്പെടേണ്ടതുണ്ടോ? ഈ കൊറോണകാലത്ത് അങ്ങനേയും ചില സംഭവങ്ങള്‍ നടക്കുന്നുണ്ട്. ഒരു വീടിന് പുറത്ത് അഞ്ഞൂറ് രൂപയുടെ മൂന്ന് നോട്ടുകള്‍ കണ്ടിട്ടും അത് എടുക്കാതെ പൊലീസിനെ വിളിക്കുകയുണ്ടായി. ദില്ലിയിലെ ലോറന്‍സ് റോഡില്‍ ബുധനാഴ്ച്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം.

കറന്‍സി നോട്ടുകള്‍ വഴി കൊറോണ പടരുമോയെന്ന ആശങ്കയായിരുന്നു ആളുകളില്‍. ഉച്ചക്ക് 1.15 ഓടെയാണ് വീടിന് പുറത്ത് മൂന്ന് അഞ്ഞൂറ് രൂപയുടെ നോട്ടുകള്‍ കണ്ടത്. എല്ലാവരും അത് നോക്കി നില്‍ക്കുക മാത്രമാണ് ചെയ്തത്. പിന്നാലെ 1.27 ഓടെ കേശവ്പുരം പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി.

currency

പൊലീസും ഇത് കൈകള്‍ കൊണ്ട് എടുക്കാന്‍ തയ്യാറായിരുന്നില്ല. പൊലീസുകാര്‍ സംഭവ സ്ഥലത്തുണ്ടായിരുന്ന എല്ലാവരേയും പിരിച്ചുവിടുകയും പൊലീസുകാരില്‍ ഒരാള്‍ ഗ്ലൗസ് ഉപയോഗിച്ച് നോട്ടുകള്‍ എടുത്ത് കവര്‍ ചെയ്ത ശേഷം സാനിറ്റെസര്‍ ഉപയോഗിച്ച് കൈകള്‍ കഴുകി വൃത്തിയാക്കുകയായിരുന്നു. മുതിര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒപ്പം അവിടെയുണ്ടായിരുന്ന പലരോടും ചോദിച്ചെങ്കിലും പണം ആരുടെയാണെന്നോ അല്ലെങ്കില്‍ അത് എടുക്കാനോ ആരും തയ്യാറായിരുന്നില്ല. എന്നാല്‍ പൊലീസ് സംഭവസ്ഥലത്ത് നിന്നും തിരിച്ച് പോന്നതിന് പിന്നാലെ പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി ഒരു വനിത പൊലീസ് സ്റ്റേഷനിലെത്തിയതായും പൊലീസ് പറഞ്ഞു.

അവിടെയുള്ള ഒരു സര്‍ക്കാര്‍ സ്‌ക്കൂളിലെ അധ്യപികയുടേതായിരുന്നു പണം. അവര്‍ എ.ടി.എമ്മില്‍ നിന്നും പിന്‍വലിച്ച 10000 രൂപയില്‍ നിന്നുള്ള മൂന്ന് അഞ്ഞൂറ് രൂപയുടെ നോട്ടുകളാണ് അതെന്നും അവര്‍ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

കറന്‍സി വഴി കൊറോണ വൈറസ് ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് അവര്‍ നോട്ടുകള്‍ സാനിറ്റെസര്‍ ഉപയോഗിച്ച് കഴുകിയ ശേഷം വീടിന്റെ ബാല്‍ക്കണിയില്‍ ഉണങ്ങാന്‍ സൂക്ഷിച്ചതായിരുന്നു. എന്നാല്‍ കാറ്റില്‍പ്പെട്ട് അത് പുറത്തേക്ക് പോയതാണെന്നും അധ്യാപിക പറഞ്ഞു. പിന്നാലെ അവരോട് ബാക്കി നോട്ടുകള്‍ കൂടി സ്റ്റേഷനില്‍ ഹാജരാക്കാന്‍ പറയുകയും അതേ നോട്ട് സീരിസിലെ നമ്പര്‍ ആണെന്ന് തെളിഞ്ഞതോടെ തിരിച്ച് നല്‍കുകയുമായിരുന്നു.

സമാനസംഭവം ഉത്തര്‍പ്രദേശിലും ഉണ്ടായിരുന്നു. വ്യാഴാഴ്ച്ച രാത്രി റോഡില്‍ രണ്ട് അഞ്ഞൂറ് രൂപ നോട്ടുകള്‍ കണ്ടതോടെ ആളുകള്‍ ഭയപ്പെടുകയായിരുന്നു. പിന്നാലെ ഹെല്‍പ്പ് ലൈന്‍ മുഖേന പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി നോട്ടുകള്‍ എടുത്ത ശേഷം ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം 24 മണിക്കൂര്‍ വൈറസ് മുക്തമാക്കാന്‍ വെക്കുകയായിരുന്നു. എങ്കില്‍ പോലും രാത്രി മുഴുവന്‍ ഭീതിയോടെയാണ് ജനങ്ങള്‍ കഴിഞ്ഞത്. നോട്ടിലൂടെ കൊറോണ പകരുമെന്ന ഒരു വാട്‌സ്ആപ്പ് വീഡിയോ ആയിരുന്നു ആളുകളെ ഇത്രയും ഭയപ്പെടുത്തിയത്.

English summary
Currency Could be the Carrier Of Coronavirus? Villagers Calls Police In Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X