'കറൻസി നോട്ടിൽ ഗാന്ധിയെ മാറ്റി സവർക്കറുടെ ചിത്രം നൽകണം'; കേന്ദ്ര സർക്കാരിനോട് ഹിന്ദു മഹാസഭ
പാർലമെന്റ് റോഡിന് വിഡി സവർക്കറുടെ പേരിടണമെന്നും ഹിന്ദു മഹാസഭ കത്തിൽ ആവശ്യപ്പെട്ടു

ദില്ലി: കറൻസി നോട്ടിൽ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ചിത്രം മാറ്റി സവർക്കറുടെ ചിത്രം നൽകണമെന്ന് ഹിന്ദു മഹാസഭ നേതാവ്. ഇത് ബംന്ധിച്ച് ആൾ ഇന്ത്യ ഹിന്ദു മഹാസഭ കേന്ദ്ര സർക്കാരിന് കത്ത് നൽകി. പാർലമെന്റ് റോഡിന് വിഡി സവർക്കറുടെ പേരിടണമെന്നും ഹിന്ദു മഹാസഭ കത്തിൽ ആവശ്യപ്പെട്ടു.
മുൻ ഹിന്ദു മഹാസാഭ അധ്യക്ഷനും 'സ്വാതന്ത്ര്യ സമര സേനാനിയുമായ' സവർക്കർക്ക് മോദി സർക്കാർ നൽകുന്ന യഥാർത്ഥ ആദരമാകും തീരുമാനം എന്നാണ് കത്തിൽ പറയുന്നത്. സവർക്കറുടെ 58ാം ചരമവാർഷികത്തിന്റെ ഭാഗമായാണ് കത്ത് നൽകിയത്. ചരമവാർഷിക പൂജയും ചടങ്ങളും ഹിന്ദു മഹാസഭ ആചരിച്ചിരുന്നു. ദില്ലിയിലെ അഖിൽ ഭാരത് ഹിന്ദു മഹാസഭ കാര്യാലയത്തിൽ ആയിരുന്നു ചടങ്ങുകൾ.
ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് പണ്ഡിറ്റ് അശോക അധ്യക്ഷനായി. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലെ മഹാനായ ചരിത്ര വിപ്ലവകാരിയായിരുന്നു സവർക്കറെന്ന് പരിപാടിയിൽ അശോക് ശർമ്മ പറഞ്ഞു.












Click it and Unblock the Notifications