അളവു കൂട്ടാനായി പെട്രോളിനൊപ്പം വെള്ളം കലര്‍ത്തി
ഭോപ്പാല്‍: അളവില്‍ വ്യത്യാസം വരുത്തിയും പിടിക്കപ്പെടാത്ത രീതിയില്‍ മണ്ണെണ്ണ അടക്കമുള്ളവ മിക്സ് ചെയ്തും ഉപഭോക്താക്കളെ പറ്റിക്കുന്നത് പെട്രോള്‍ പമ്പുകാരുടെ പതിവാണ്. പല സ്ഥലത്തുനിന്നും ഇത്തരം പരാതികള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, ഭോപാലില്‍ കഴിഞ്ഞദിവസം ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ ഒരു പെട്രോള്‍ പമ്പില്‍ നിന്നും പിടിച്ചെടുത്തത് വെള്ളമാണ്.
ഒരു ഉപഭോക്താവിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പെട്രോളില്‍ വെള്ളം കലര്‍ത്തുന്നതായി കണ്ടെത്തിയത്. ഭോപാലിലെ പുല് ബോഗ്ദയിലാണ് സംഭവം. അസര്‍ എന്നയാള്‍ കാറില്‍ പെട്രോള്‍ അടിക്കാനായി പമ്പില്‍ ചെന്നിരുന്നു. ഇദ്ദേഹം 2000 രൂപയ്ക്ക് പമ്പില്‍ നിന്നും പെട്രോളടിക്കുകയും ചെയ്തു.

എന്നാല്‍, അല്പ സമയം കഴിഞ്ഞതോടെ കാര്‍ പ്രവര്‍ത്തനം നിലച്ചു. മെക്കാനിക്കെത്തി കാര്‍ പരിശോധിച്ചപ്പോഴാണ് പെട്രോളില്‍ വെള്ളം മിക്സ് ചെയ്തതായി തെളിഞ്ഞത്. അസര്‍ ഉടന്‍ പെട്രോള്‍ പമ്പില്‍ ചെന്ന് പരാതി പറഞ്ഞെങ്കിലും അവര്‍ നിഷേധിച്ചു. തങ്ങള്‍ പെട്രോളില്‍ മായം ചേര്ക്കാറില്ലെന്നായിരുന്നു പമ്പുടമയുടെ വാദം.
ഇതോടെ സ്ഥലത്തെ എംഎല്‍എയ്ക്ക് അസര്‍ പരാതി നല്കി. പരാതി കലക്ടര്‍ക്ക് കൈമാറുകയും തുടര്‍ന്ന് പെട്രോളിയം കമ്പനി ഉദ്യോഗസ്ഥര്‍ പമ്പിലെത്തി പരിശോധന നടത്തുകയും ചെയ്തു. പരിശോധനയില്‍ പമ്പിലെ മൂന്നു മെഷീനുകളില്‍ ഒന്നില്‍ വെള്ളം ചേര്‍ത്തു വില്‍ക്കുന്നതായി കണ്ടെത്തി. 50 മുതല്‍ 60 ലിറ്റര്‍ വരെ വെള്ളം ഇതില്‍ നിറച്ചതായാണ് കണ്ടെത്തിയത്. കൃത്രിമം കൈയ്യോടെ പിടികൂടിതിനെ തുടര്‍ന്ന് സ്ഥാപനം പൂട്ടി മുദ്രവെച്ചു. സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്തേക്കുമെന്നും അധികൃതര്‍ സൂചന നല്കി.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications