• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോദിയെ മടയില്‍ ചെന്ന് അടിക്കാന്‍ പ്രിയങ്കയും രാഹുലും; ഗുജറാത്ത് പിടിക്കാന്‍ മഹാറാലിയില്‍ സോണിയയും

 • By Desk
cmsvideo
  ഗുജറാത്ത് പിടിക്കാന്‍ മഹാറാലി | Oneindia Malayalam

  ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തട്ടകം പിടിച്ചെടുക്കുക എന്ന ലക്ഷ്യവുമായിട്ടായിരുന്നു കഴിഞ്ഞയാഴ്ച്ച നരേന്ദ്ര മോദി അമേഠിയില്‍ തിരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചത്. റാലിക്ക് പുറമെ മണ്ഡലത്തില്‍ 500 കോടിയിലേറെ രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത മോദി ഇത്തവണ അമേഠി ബിജെപി തിരിച്ചു പിടിക്കുമെന്നും അവകാശപ്പെട്ടു.

  മോദിയെ മടയില്‍ ചെന്ന് നേരിടാന്‍ പ്രിയങ്കയും രാഹുലും; ഗുജറാത്ത് പിടിക്കാന്‍ മഹാറാലിയില്‍ സോണിയയും

  രാഹുലിനെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു അമേഠിയില്‍ മോദി നടത്തിയത്. ജനങ്ങളുടെ വോട്ടുവാങ്ങി വിജയിച്ചവര്‍ അവരെ മറന്നിരിക്കുന്നു എന്നാരോപിച്ച മോദി തോറ്റിട്ടും സ്മൃതി ഇറാനി മണ്ഡലത്തിന് വേണ്ടി അഹോരാത്രം പ്രയത്നിച്ചുവെന്നും അവകാശപ്പെട്ടു. എതിരാളിയെ അവരുടെ മടയില്‍ ചെന്നു നേരിടുകയെന്ന തന്ത്രം അമേഠിയില്‍‌ നടപ്പാക്കിയ പ്രധാനമന്ത്രിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുകയാണ് കോണ്‍ഗ്രസ്.

  അല്‍പം സാവകാശം

  അല്‍പം സാവകാശം

  പുല്‍വാമ ഭീകരക്രമണത്തിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് അല്‍പം സാവകാശം കൊടുത്തിരിക്കുകയായിരുന്നു. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഫെബ്രുവരി അവസാനം നടത്താനിരുന്ന പ്രവര്‍ത്തക സമതിയോഗം വരെ കോണ്‍ഗ്രസ് മാറ്റിവെക്കുകയായിരുന്നു.

  സജീവമാവുന്നു

  സജീവമാവുന്നു

  അതിര്‍ത്തിയിയിലെ സംഘര്‍ഷത്തിന് അയവ് വരികയും രാജ്യം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയും ചെയ്തതോടെ കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയാണ്.

  റാലികള്‍

  റാലികള്‍

  ഇന്ന് പഞ്ചാപിലും ഹിമാചല്‍ പ്രദേശിലും രാഹുല്‍ തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും. നാളെ ഒഡീഷയിലും ഗോവയിലുമാണ് രാഹുലിന്‍റെ റാലികളില്‍. അത് കഴിഞ്ഞ് 9 ന് കര്‍ണാടകയിലും തെലങ്കാനയിലും. 11 ന് ദില്ലിയില്‍ ബൂത്ത് പ്രവര്‍ത്തകരോട് സംവദിക്കുന്ന രാഹുല്‍ 16 ന് ഡെറാഡൂണിലും 20നും ത്രിപുരയിലും റാലിയില്‍ പങ്കെടുക്കും.

  പ്രവര്‍ത്തക സമിതി യോഗം

  പ്രവര്‍ത്തക സമിതി യോഗം

  ഇതിനിടയിലാണ് മാറ്റിവെച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം അഹമ്മദാബാദില്‍ നടക്കുന്നത്. ദില്ലിയില്‍ നടക്കേണ്ടിയിരുന്നു യോഗം അഹമ്മദാബാദില്‍ നടത്താന്‍ രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചതിലെ രാഷ്ട്രീയം വ്യക്തമാണ്

  അവരുടെ തട്ടകത്തില്‍

  അവരുടെ തട്ടകത്തില്‍

  തന്നെ നേരിടാന്‍ അമേഠിയിലെത്തിയ മോദിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായെ അവരുടെ തട്ടകത്തില്‍ ചെന്ന് നേരിടുക എന്നതാണ് രാഹുല്‍ ഗാന്ധിയുടെ തന്ത്രം. പതിവിനും വ്യത്യസ്തമായി പ്രവര്‍ത്തക സമിതി യോഗത്തിനൊപ്പം റാലിയും സംഘടിപ്പിക്കുന്നുണ്ട്.

  പ്രിയങ്ക ഗാന്ധി

  പ്രിയങ്ക ഗാന്ധി

  കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി നിയമിതയായ പ്രിയങ്ക ഗാന്ധി റാലിയിലും പൊതുയോഗത്തിലും പങ്കെടുക്കും. മഹാത്മഗാന്ധി ഉപ്പു സത്യാഗ്രഹ യാത്രക്ക് തുടക്കമിട്ട മാര്‍ച്ച് 12 നാണ് പ്രവര്‍ത്തക സമിതി യോഗം

   പാര്‍ട്ടി പ്രകടന പത്രിക

  പാര്‍ട്ടി പ്രകടന പത്രിക

  സര്‍ദാര്‍ മെമ്മോറിയയിലാണ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്. പാര്‍ട്ടി പ്രകടന പത്രികയെക്കുറിച്ചുള്ള അന്തിമ തീരുമാനങ്ങള്‍ യോഗത്തിലുണ്ടായേക്കും. വിവിധ സംസ്ഥാനങ്ങളില്‍ സ്വീകരിക്കേണ്ട തിരഞ്ഞെടുപ്പ് നയത്തെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തേക്കും.

  മുഖ്യ ആകര്‍ഷണം

  മുഖ്യ ആകര്‍ഷണം

  ഗാന്ധി നഗറിലാണ് കോണ്‍ഗ്രസ് റാലി സംഘടിപ്പിക്കുന്നത്. പ്രിയങ്ക ഗാന്ധിയാണ് റാലിയുടെ മുഖ്യ ആകര്‍ഷണം. എഐസിസി സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായി യുപിക്ക് പുറത്ത് പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്ന പരിപാടിയായിരിക്കും ഗാന്ധിനഗറിലെ റാലി.

  സോണിയാ ഗാന്ധിയും

  സോണിയാ ഗാന്ധിയും

  ഇരുവര്‍ക്കുമൊപ്പം സോണിയാ ഗാന്ധിയും പ്രവര്‍ത്തകരെ കാണും. പാര്‍ട്ടിയുടെ മുന്നേറ്റത്തിന് പ്രിയങ്കയുടെ വരവ് സഹായകമാകും എന്നാണ് സംസ്ഥാന നേതൃത്വം കണക്കാക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം സോണിയാ ഗാന്ധിയും പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നത് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്

  ഗുജറാത്ത്

  ഗുജറാത്ത്

  കഴിഞ്ഞ 28 വര്‍ഷങ്ങളായി ബിജെപി അധികാരത്തില്‍ ഇരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ബിജെപിയുടെ ഉരുക്കു കോട്ടയായി മാറിയ സംസ്ഥാനത്ത് കോണ്‍ഗ്രസ് അവസാനമായി അധികാരത്തില്‍ എത്തിയത് 1985ലായിരുന്നു. ഗുജറാത്തില്‍ 26 ലോക്‌സഭാ മണ്ഡലങ്ങളാണ് ഉള്ളത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞത് കേവലം 5 സീറ്റുകളില്‍ മാത്രമായിരുന്നു.

  പ്രതീക്ഷ

  പ്രതീക്ഷ

  അതേസമയം 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതായിരുന്നു. 182 സീറ്റില്‍ 99 സീറ്റുകള്‍ നേടി ബിജെപി വീണ്ടും അധികാരത്തില്‍ ഏറിയെങ്കിലും ബിജെപിക്ക് 16 സീറ്റുകള്‍ നഷ്ടമായി. കോണ്‍ഗ്രസിനാവട്ടെ 60 ല്‍ നിന്ന് 80 സീറ്റിലേക്ക് ഉയരാന്‍ സാധിച്ചിരുന്നു.

  English summary
  CWC meet, Priyanka Gandhi rally in Ahmedabad to take place on March 12
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X