കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ പന്ത് കോണ്‍ഗ്രസ് കോര്‍ട്ടില്‍: സോണിയയുടെ വീട്ടില്‍ യോഗം, ശിവസേനയെ പിന്തുണയ്ക്കുമോ

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയാണ് ദേശീയ തലത്തിലെ പ്രധാന ചര്‍ച്ച. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ അടുത്ത ഊഴം ശിവസേനയുടേതാണ്. എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണ ലഭിച്ചാല്‍ ശിവസേനയ്ക്ക് സര്‍ക്കാരുണ്ടാക്കാം. എന്നാല്‍ ഈ രണ്ടു പാര്‍ട്ടികളും പിന്തുണയ്ക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

Sonia

തങ്ങള്‍ മുന്നോട്ടുവച്ച ഉപാധികള്‍ അംഗീകരിച്ചാല്‍ ശിവസേനയെ പിന്തുണയ്ക്കാമെന്നാണ് എന്‍സിപിയുടെ നിലപാട്. എന്നാല്‍ കോണ്‍ഗ്രസ് വ്യക്തമായ നിലപാട് എടുത്തിട്ടില്ല. കോണ്‍ഗ്രസിന് 44 അംഗങ്ങളാണുള്ളത്. ഇവരെ ജയ്പൂരിലേക്ക് മാറ്റിയിട്ടണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ജയ്പൂരിലെത്തി എംഎല്‍എമാരെ കാണുകയും അവരുടെ അഭിപ്രായം തേടുകയും ചെയ്തു.

ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ ശിവസനേയെ പിന്തുണയ്ക്കണമെന്നാണ് എംഎല്‍എമാരില്‍ ഭൂരിഭാഗം പേരും ഖാര്‍ഗെയെ അറിയിച്ചത്. തുടര്‍ന്ന് ദില്ലിയിലെത്തിയ ഖാര്‍ഗെ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സോണിയാ ഗാന്ധിയുടെ വസതിയില്‍ യോഗം ചേരുകയാണ്. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി സോണിയയുടെ അധ്യക്ഷയിലാണ് നടക്കുന്നത്. അഹ്മദ് പട്ടേല്‍, കെസി വേണുഗോപാല്‍ എന്നിവരും യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്. മഹാരാഷ്ട്ര വിഷയത്തില്‍ ഈ യോഗം അന്തിമ തീരുമാനമെടുക്കും.

ശിവസേനയെ പിന്തുണയ്‌ക്കേണ്ടെന്ന് അഭിപ്രായപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളുമുണ്ട്. ബിജെപിയും ശിവസേനയും തമ്മില്‍ എന്ത് വ്യത്യാസമെന്നണ് ഇവരുടെ ചോദ്യം. എന്നാല്‍ ശിവസേനയെ പിന്തുണയ്ക്കണമെന്നു അഭിപ്രായപ്പെടുന്നവരും കോണ്‍ഗ്രസിലുണ്ട്. ഈ സാഹചര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ സോണിയാ ഗാന്ധി എടുക്കുമെന്നാണ് വിവരം.

ഉപാധികളോടെ പിന്തുണച്ചേക്കുമെന്നാണ് വിവരം. കോണ്‍ഗ്രസിന് സ്പീക്കര്‍ പദവി നല്‍കിയേക്കുമെന്ന് നേരത്തെ വിവരങ്ങള്‍ വന്നിരുന്നു. അതേസമയം, കോണ്‍ഗ്രസ് പിന്തുണച്ചില്ലെങ്കില്‍ ശിവസേനയ്ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ല. മഹാരാഷ്ട്ര വീണ്ടും തിരഞ്ഞെടുപ്പിലേക്കോ രാഷ്ട്രപതി ഭരണത്തിലേക്കോ നീങ്ങിയേക്കും.

English summary
CWC meet under Sonia; Maharashtra Congress MLA's urge to Join with Shiv Sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X