ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അംഗത്തിനെതിര പീഡനക്കേസ്
ഹൈദരാബാദ്: കുട്ടികളെ സംരക്ഷിക്കേണ്ടവര്‍ തന്നെ അവരുടെ ശിക്ഷകര്‍ ആയാല്‍ എന്തുചെയ്യും. തെലങ്കാനയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അംഗമാണ് കുട്ടികളെ സംരക്ഷിക്കേണ്ടതിനു പകരം പീഡനത്തിന് ഇരയാക്കിയത്. 16 വയസുള്ള അനാഥ ബാലനെയാണ് പീഡനത്തിന് ഇരയാക്കിയെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്.
ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അംഗമായ കൃഷ്ണ ഇപ്പോള്‍ ഒളിവില്‍ പോയിരിക്കുകയാണ്. പ്രതിക്കുവേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ല സ്വദേശിയാണ് കൃഷ്ണ. സൈദാബാദിലെ ഒരു അനാഥ ബാലനെ കുക്കട്പള്ളിയിലേക്ക് മാറ്റേണ്ടുന്ന ചുമതല ഇയാള്‍ക്കായിരുന്നു.

കുട്ടിയെ കുക്കട്പള്ളിയിലേക്ക് മാറ്റുന്നതിനു പകരം വേറെ ചില സ്ഥലങ്ങളിലെത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നെന്നാണ് പരാതി. അനാഥനായ ബാലനെ പോലീസ് കണ്ടെത്തിയാണ് സൈദാബാദിലെ ചില്‍ഡ്രന്‍ ഹോമില്‍ പാര്‍പ്പിച്ചിരുന്നത്. ഇവിടെനിന്നും കുക്കട്പള്ളിയിലേക്ക് മാറ്റാനായി കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം.
ഒളിവില്‍ പോയ പ്രതിക്കെതിരെ വ്യാപകമായ തിരച്ചില്‍ നടത്തുന്നുണ്ടെന്ന് പോലീസ് ഓഫീസര്‍ പറഞ്ഞു. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം തടയുന്ന പോക്‌സോ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തുന്ന സര്‍ക്കാര്‍ സ്ഥാപനമാണ്.












Click it and Unblock the Notifications