കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 മാസത്തിൽ 10 കൊലപാതകങ്ങൾ, ഇരകളിൽ ആൾദൈവവും, സയനൈഡ് ശിവയുടെ തട്ടിപ്പ് രീതി ഇങ്ങനെ

Google Oneindia Malayalam News

ഹൈദരബാദ്: കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറ് പേരെ പലപ്പോഴായി ജോളിയെന്ന സ്ത്രീ സയനൈഡ് നൽകി കൊലപ്പെടുത്തിയ സംഭവം പുറത്ത് വന്നിട്ട് അധികമായില്ല. ആ കേസിലെ ദുരൂഹതകൾ ഇനിയും ചുരുളഴിയേണ്ടതുണ്ട്. കൂടത്തായി കൂട്ടമരണക്കേസിന് സമാനമായ മറ്റൊരു കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ആന്ധ്രാപ്രദേശ് സ്വദേശിയായ വെള്ളങ്കി സിംഹാദ്രി എന്ന ശിവയാണ് ഈ കൊലപാതകങ്ങൾക്ക് പിന്നിൽ.

ഗഡ്കരിയെ ആര്‍എസ്എസ് വിളിപ്പിച്ചു; എല്ലാ പരിപാടികളും റദ്ദാക്കി നാഗ്പൂരിലേക്ക്, മഹാരാഷ്ട്രയില്‍ മാറ്റംഗഡ്കരിയെ ആര്‍എസ്എസ് വിളിപ്പിച്ചു; എല്ലാ പരിപാടികളും റദ്ദാക്കി നാഗ്പൂരിലേക്ക്, മഹാരാഷ്ട്രയില്‍ മാറ്റം

കൂടത്തായിയിൽ 14 വർഷത്തിനിടെയാണ് 6 കൊലപാതകങ്ങൾ നടന്നതെങ്കിൽ സയനൈഡ് ശിവ 20 മാസത്തിനിടയിലാണ് 10 പേരെ കൊലപ്പെടുത്തിയത്. ധനാകർഷണയന്ത്രവും, നിധി വേട്ടയും അടക്കമുള്ള കാര്യങ്ങൾ പറഞ്ഞാണ് ശിവ ആളുകളെ തന്റെ പക്കലേക്ക് ആകർഷിച്ചത്. കേസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

കുടുംബാംഗങ്ങൾ മാത്രമല്ല

കുടുംബാംഗങ്ങൾ മാത്രമല്ല

കൂടത്തായിയിൽ കുടുംബാംഗങ്ങളായ ആറ് പേരാണ് പല കാലയളവിലായി സയനൈഡ് ഉള്ളിൽ ചെന്ന് മരിച്ചതെങ്കിൽ ശിവ കൊലപ്പെടുത്തിയവരിൽ ബന്ധുക്കളും പരിചയക്കാരുമെല്ലാം ഉൾപ്പെടും. സ്വന്തം മുത്തശ്ശിയും സഹോദരന്റെ ഭാര്യയും ഈസ്റ്റ് ഗോദാവരിയിലെ ഒരു ആൾദൈവം വരെ ശിവ കൊലപ്പെടുത്തിയവരുടെ പട്ടികയിലുണ്ട്. വെസ്റ്റ് ഗോദാവരി ജില്ല കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവർത്തനങ്ങൾ. ഏലൂരിലെ കായികാധ്യാപകന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് സയനൈഡ് ശിവ എന്ന കൊടുംകുറ്റവാളിയെക്കുറിച്ചുള്ള സത്യങ്ങൾ മറനീക്കി പുറത്ത് വരുന്നത്.

 ആൾദൈവവും കെണിയിൽ

ആൾദൈവവും കെണിയിൽ

തനിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു ശിവയുടെ തട്ടിപ്പ്. എളുപ്പത്തിൽ പണം സമ്പാദിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഭൂരിപക്ഷം ആളുകളും ശിവയേ തേടിയെത്തിയത്. ഇരുതല സർപ്പവും അത്ഭുത സിദ്ധിയുള്ള നാണയങ്ങളും വരെ തന്റെ പക്കലുണ്ടെന്നാണ് ഇയാൾ തന്റെ അടുത്ത് എത്തുന്നവരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. പണത്തോടുള്ള അത്യാർത്തിയും മറഞ്ഞിരിക്കുന്ന അമൂല്യനിധി ശേഖരങ്ങളുണ്ടെന്ന വിശ്വാസവുമാണ് സ്വയം പ്രഖ്യാപിത ആൾദൈവമായ രാമകൃഷ്ണാനന്ദയെ ശിവയുടെ അടുത്ത് എത്തിച്ചതെന്നാണ് പോലീസ് ഭാഷ്യം. ഈസ്റ്റ് ഗോദാവരിയിലെ പുരുഷോത്തപട്ടണത്ത് ആശ്രമം നടത്തിവരികയായിരുന്നു ഇദ്ദേഹം.

വിശ്വാസം നേടിയെടുത്തു

വിശ്വാസം നേടിയെടുത്തു

50കാരനായ രാമകൃഷ്ണാനന്ദയ്ക്ക് ശിവയെ പൂർണ വിശ്വാസമായിരുന്നു. പുരുഷോത്തപട്ടണത്തിന് സമീപമുള്ള ഒരു കുന്നിൽ ശിവപ്രതിഷ്ഠ നടത്തി മടങ്ങുമ്പോഴാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. കുന്നിൽ മുകളിലേ അമ്പലത്തിലേക്ക് പോകുമ്പോൾ രാമകൃഷ്ണാനന്ദയ്ക്കൊപ്പം ശിവയും ഉണ്ടായിരുന്നു. മടക്കയാത്രയിൽ രാമകൃഷ്ണാനന്ദ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. സ്വാഭാവിക മരണമാണിതെന്നാണ് രാമകൃഷ്ണാനന്ദയുടെ അനുനായികളും നാട്ടുകാരും വിശ്വസിച്ചിരുന്നത്.

ഞെട്ടൽ

ഞെട്ടൽ

രാമകൃഷ്ണാനന്ദയടക്കം 10 പേരെ കൊലപ്പെടുത്തിയതായി ശിവ കുറ്റസമ്മതം നടത്തിയെന്നാണ് പോലീസ് പറയുന്നത്. രാമകൃഷ്ണാനന്ദയുടേത് സ്വഭാവിക മരണമല്ല ആസൂത്രിത കൊലപാതകം ആണെന്ന് അറിഞ്ഞ ഞെട്ടലിലാണ് അദ്ദേഹത്തിന്റെ അനുയായികളും ആശ്രമത്തിലെ അന്തേവാസികളും. അതേസമയം സ്വത്ത് സമ്പാദിക്കണമെന്ന ആഗ്രഹത്തോടെയാണ് രാമകൃഷ്ണാനന്ദ ശിവയെ സമീപിച്ചതെന്ന ആരോപണം ഇവർ നിഷേധിക്കുകയാണ്. ഒരു ആയൂർവേദ മരുന്നിൽ സയനൈഡ് നൽകിയാണ് ശിവ ഇദ്ദേഹത്തെ കൊലപ്പെടുത്തുന്നത്. പക്ഷെ മറ്റ് കൊലപാതകങ്ങൾ പോലെ രാമകൃഷ്ണാനന്ദയെ കൊലപ്പെടുത്തിയത് വഴി ശിവയ്ക്ക് പണമോ വിലപിടിപ്പുള്ള മറ്റ് വസ്തുക്കളോ ലഭിച്ചില്ലെന്നാണ് സൂചന.

 ലക്ഷ്യം സ്വത്തല്ല

ലക്ഷ്യം സ്വത്തല്ല

നമോഹമാണ് സ്വാമിജിയെ ശിവയോട് അടുപ്പിച്ചതെന്ന പോലീസ് വാദം നാട്ടുകാരും തള്ളിക്കളയുകയാണ്. അദ്ദേഹം പണം തൊടുകപോലുമില്ലായിരുന്നുവെന്ന് ഇവർ പറയുന്നു. 10 വർഷം മുമ്പാണ് ആശ്രമം തുടങ്ങാനായി രാമകൃഷ്ണാനന്ദ പുരുഷോത്തപട്ടണത്ത് എത്തുന്നത്. 2018 ഏപ്രിൽ 18നാണ് അദ്ദേഹം മരിക്കുന്ന്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് എല്ലാവരും വിശ്വസിച്ചിരുന്നത്.

തന്ത്രം ഇങ്ങനെ

തന്ത്രം ഇങ്ങനെ

ധനാകർഷണ യന്ത്രത്തിലും നിധി വേട്ടയിലും താൽപര്യമുണ്ടെന്ന് മനസിലാക്കിയവരുടെ പട്ടിക ആദ്യം ഇശിവ തയ്യാറാക്കും. ഇരകളുടെ കുടുംബാംഗങ്ങളിൽ നിന്നും തന്നെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവയ്ക്കാൻ ഇയാൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വിവിദ പ്രദേശങ്ങളിൽ നിന്നുള്ളവരായിരിക്കും ഇരകൾ. 45 ദിവസത്തിനിടയിലാണ് ഇയാൾ 4 കൊലപാതകങ്ങൾ നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇതുവരെ ആരും പരാതി നൽകാതിരുന്നതോടെ ഇയാൾ സംശയിക്കപ്പെട്ടതുമില്ല.

 പണത്തിന് വേണ്ടി

പണത്തിന് വേണ്ടി

ഒരു സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റിയായി ജോലി നോക്കുകയായിരുന്നു ഇയാൾ. ഇടയ്ക്ക് വസ്കുക്കച്ചടവം നടത്തിയതിൽ വന്ന നഷ്ടം നികത്താനാണ് കൊലപാതകങ്ങൾ നടത്തിയത്. തന്‍റെ അരികിലേക്ക് വരുന്ന ആളുകളില്‍ നിന്ന് സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത ശേഷം അവര്‍ക്ക് സയനൈഡ് കലര്‍ത്തിയ പ്രസാദം കലര്‍ത്തി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍.

English summary
Cyanide siva Killed a godman from east Godavari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X