കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എആർ റഹ്മാനോട് രാജ്യം വിടാൻ സന്തോഷ് പണ്ഡിറ്റ്.. തെറിവിളിച്ചും അധിക്ഷേപിച്ചും നാട് കടത്താൻ സംഘികൾ..!

  • By Anamika
Google Oneindia Malayalam News

കോഴിക്കോട്: സംഘപരിവാറിന്റെ കടുത്ത വിമര്‍ശകയായിരുന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കിയവരാണ് സംഘികള്‍. ഇപ്പോഴിതാ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിച്ചതിന്റെ പേരില്‍ എആര്‍ റഹ്മാനെ വരെ സംഘികള്‍ രാജ്യദ്രോഹിയാക്കിയിരിക്കുന്നു. റഹ്മാനെ അധിക്ഷേപിച്ചും തെറിവിളിച്ചും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടുകയാണ് സംഘി പ്രൊഫൈലുകള്‍. കൂട്ടത്തില്‍ സന്തോഷ് പണ്ഡിറ്റുമുണ്ട്.

ദിലീപിനെ കാണാന്‍ ജയിലിലേക്ക് കൂട്ടതീര്‍ത്ഥയാത്ര.. സിനിമാക്കാര്‍ ഭീതിയില്‍..! ആഞ്ഞടിച്ച് ദീദിദിലീപിനെ കാണാന്‍ ജയിലിലേക്ക് കൂട്ടതീര്‍ത്ഥയാത്ര.. സിനിമാക്കാര്‍ ഭീതിയില്‍..! ആഞ്ഞടിച്ച് ദീദി

ദിലീപ് ജയിലിലെ തറയിൽ.. റിസോർട്ടിൽ നിന്നും റിസോർട്ടിലേക്ക് പറന്ന് നാദിർഷ.. വിടാതെ പോലീസ്!ദിലീപ് ജയിലിലെ തറയിൽ.. റിസോർട്ടിൽ നിന്നും റിസോർട്ടിലേക്ക് പറന്ന് നാദിർഷ.. വിടാതെ പോലീസ്!

ഇത് എന്റെ ഇന്ത്യയല്ല

ഇത് എന്റെ ഇന്ത്യയല്ല

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ പരാമര്‍ശിച്ച് ഇത് എന്റെ ഇന്ത്യയല്ല എന്നായിരുന്നു രാജ്യത്തെ ഏറ്റവും മികച്ച സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ പ്രതികരിച്ചത്. ഇതാണ് സംഘികള്‍ക്ക് പിടിക്കാതെ പോയത്. പിന്നാലെ സൈബര്‍ ആക്രമണവും തുടങ്ങി

കൂട്ട സംഘി ആക്രമണം

കൂട്ട സംഘി ആക്രമണം

ഹിന്ദു ആയിരുന്ന റഹ്മാന്‍ ഇസ്ലാം മതം സ്വീകരിച്ചത് അടക്കമുള്ള കാര്യങ്ങള്‍ പരാമര്‍ശിച്ചാണ് സംഘി ആക്രമണം. മതം മാറ്റാന്‍ ആളെ കിട്ടാത്തതാണ് എആര്‍ റഹ്മാന്റെ പ്രശ്‌നം എന്ന് വരെ സംഘികള്‍ എഴുതിവിട്ടിരിക്കുന്നു

രാജ്യം വിട്ടോളാൻ

രാജ്യം വിട്ടോളാൻ

പാകിസ്ഥാനിലേക്കോ സിറിയയിലേക്കോ ഇറാഖിലേക്കോ പോയ്‌ക്കോളൂ എന്ന് പറയാനും ആളുകളുണ്ട്. റഹ്മാന്‍ രാജ്യം വിട്ടാലും ഇവിടൊരു നഷ്ടവും ഉണ്ടാവാന്‍ പോകുന്നില്ലെന്നും ചിലര്‍ പറയുന്നു. നാളെ സ്വന്തം കുടുംബത്തേയും തള്ളിപ്പറയും എന്ന് മറ്റൊരാള്‍

കൂടെ സന്തോഷ് പണ്ഡിറ്റും

കൂടെ സന്തോഷ് പണ്ഡിറ്റും

അതിനിടെ റഹ്മാനോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് സന്തോഷ് പണ്ഡിറ്റും രംഗത്ത് വന്നിരിക്കുന്നു. ഇത് എന്റെ ഇന്ത്യയല്ല എന്ന് റഹ്മാന്‍ പറഞ്ഞതാണ് പണ്ഡിറ്റിനും പിടിക്കാതെ പോയത്. രാജ്യത്തെ മറ്റ് ദുരന്തങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പണ്ഡിറ്റിന്റെ വിമര്‍ശനം

ഇതുവരെ പ്രതികരിച്ചില്ലെന്ന്

ഇതുവരെ പ്രതികരിച്ചില്ലെന്ന്

തമിഴ്‌നാട്ടിലെ കര്‍ഷക ആത്മഹത്യയും, മലയാളി നടി പീഡിപ്പിക്കപ്പെട്ടതും, നിര്‍ഭയയുടെ കൊലപാതകവും, കേരളത്തിലെ രാഷ്ട്രീയ കൊലപാതകവും, കോയമ്പത്തൂര്‍, മുംബൈ സ്‌ഫോടനങ്ങളും, കശ്മീരിലെ ജവാന്മാരുടെ മരണത്തിലുമൊന്നും റഹ്മാന്‍ പ്രതികരിച്ചില്ല എന്നാണ് പണ്ഡിറ്റിന്റെ പരാതി

സംഘികളുടെ വഴിയേ

സംഘികളുടെ വഴിയേ

റഹ്മാന്റെ പ്രതികരണം വായിച്ചാല്‍ ഇന്ത്യയില്‍ ഇത്തരമൊരു കൊലപാതകം നടക്കുന്നത് ആദ്യമായിട്ടാണെന്ന് തോന്നുമത്രേ. റഹ്മാന്റെ മനസ്സിലെ ഇന്ത്യ ഇതല്ലെങ്കില്‍ താല്‍പര്യമുള്ള 100 ശതമാനം പെര്‍ഫെക്ട് ആയ രാജ്യത്തേക്ക് പോയ്‌ക്കോളൂ എന്നാണ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്

റഹ്മാൻ ഒരു അത്യാവശ്യമല്ലെന്ന്

റഹ്മാൻ ഒരു അത്യാവശ്യമല്ലെന്ന്

റഹ്മാന്‍ ഈ രാജ്യത്തിന് ആവശ്യമാണ്, ഒരിക്കലും അത്യാവശ്യമല്ല എന്നും പറയുന്നു സന്തോഷ് പണ്ഡിറ്റ്. ഇന്ത്യയില്‍ ജോലി ചെയ്ത് കോടികള്‍ ഉണ്ടാക്കിയ റഹ്മാന് ഇനിയും ഇന്ത്യയില്‍ നിന്നും പണമുണ്ടാക്കണമെങ്കില്‍ ഇവിടെ തുടരാനും അല്ലെങ്കില്‍ രാജ്യം വിടാനുമാണ് സന്തോഷ് പണ്ഡിറ്റിന്റെ ഉത്തരവ്

രാജ്യത്തിനോട് താൽപര്യം ഇല്ലത്രേ

രാജ്യത്തിനോട് താൽപര്യം ഇല്ലത്രേ

റഹ്മാന്റെ ഫേസ്ബുക്ക് പേജില്‍ രാജ്യതാല്‍പര്യത്തിന് വേണ്ടിയുള്ളതൊന്നും ഇല്ലെന്നും ബിസ്സിനസ്സ് താല്‍പര്യം മാത്രമാണന്നും പണ്ഡിറ്റ് കണ്ടെത്തിയിരിക്കുന്നു. സ്വന്തം പോസ്റ്റിന് താഴെ പണ്ഡിറ്റിന്റെ ഉരുക്ക് സതീശനിലെ പാട്ടിനെ പ്രൊമോട്ട് ചെയ്യാനും കക്ഷി മറന്നില്ല.

കൊലപാതകം ക്രൂരം

കൊലപാതകം ക്രൂരം

തന്റെ പ്രസ്താവയിലുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി എആര്‍ റഹ്മാന്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്. ഗൗരി ലങ്കേഷിനെയോ അവരുടെ തൊഴിലിനേയോ തനിക്ക് അറിയില്ലെങ്കിലും അവരുടെ കൊലപാതകം ക്രൂരമായിപ്പോയി എന്നാണ് റഹ്മാന്‍ പ്രതികരിച്ചത്. തന്റെ പ്രസ്താവന വിവാദമാകുമെന്ന് കരുതിയില്ലെന്നും റഹ്മാന്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റ്

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Sanghparivar cyber attack against Musician AR Rahman .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X