എയർ ഇന്ത്യയ്ക്ക് നേരെ സൈബർ ആക്രമണം;യാത്രക്കാരുടെ വിവരങ്ങൾ ചോർന്നു
ദില്ലി; എയർ ഇന്ത്യ യാത്രക്കാരുടെ വിവരങ്ങൾ സൈബർ ആക്രമണത്തിൽ ചോർന്നതായി വെളിപ്പെടുത്തൽ. ക്രെഡിറ്റ് കാർഡുകൾ, പാസ്‌പോർട്ടുകൾ, ഫോൺ നമ്പറുകൾ എന്നിവയുൾപ്പെടെയുള്ള വിവരങ്ങളാണ് ചോർന്നത്. 2011 ആഗസ്റ്റ് മുതൽ 2021 ഫെബ്രുവരി വരെയുള്ള വിവരങ്ങളാണ് ചോർത്തിയത്.

എയർ ഇന്ത്യക്ക് വേണ്ടി യാത്രക്കാരുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സീത എന്ന കമ്പനിയാണ് സൈബർ ആക്രമണത്തിന് ഇരയായത്. ലക്ഷം ഡാറ്റ സെറ്റ് ഹാക്കർമാർ ചോർത്തിയെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. എയർ ഇന്ത്യ കൂടാതെ സിംഗപ്പൂർ എയർലൈൻസ്, ലുഫ്താൻസ, യുണൈറ്റഡ് എന്നീ കമ്പനികളുടെ കൂടി യാത്രക്കാരുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന കമ്പനിയാണ് സിത
ഫെബ്രുവരിയിലാണ് തങ്ങൾക്ക് ഇത് സംബന്ധിച്ച് വിവരം ലഭിച്ചത്. 2011 ഓഗസ്റ്റ് 26 നും 2021 ഫെബ്രുവരി 3 നും ഇടയിൽ രജിസ്റ്റർ ചെയ്ത വ്യക്തിഗത ഡാറ്റകളാണ് നഷ്ടമായത്. പേര്, ജനനത്തീയതി, ബന്ധപ്പെടാനുള്ള വിവരങ്ങൾ, പാസ്‌പോർട്ട് വിവരങ്ങൾ, ടിക്കറ്റ് വിവരങ്ങൾ, സ്റ്റാർ അലയൻസ്, എയർ ഇന്ത്യ പതിവ് ഫ്ലയർ ഡാറ്റ എന്നിവ ഉൾപ്പെടെയാണ് നഷ്ടമായത്.സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് കമ്പനി അറിയിച്ചു.












Click it and Unblock the Notifications