Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകി പ്രവാസിയെ വിവാഹംചെയ്തു;നഗ്നയായി പിറന്നാള്‍ ആഘോഷിച്ച ദൃശ്യം പ്രചരിപ്പിച്ച് കാമുകന്റെ പ്രതികാരം

സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു എന്നാരോപിച്ച് ആറു മാസത്തിനിടെ അറുപതോളം പരാതികളാണ് നഗരത്തിലെ സൈബര്‍ പോലീസിന് ലഭിച്ചത്.

ഹൈദരാബാദ്: നഗരത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഒരിടവേളയ്ക്ക് ശേഷം നഗരത്തിലെ പോലീസ് സ്‌റ്റേഷനുകളില്‍ ഒട്ടേറെ സൈബര്‍ കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് സംബന്ധിച്ചാണ് കൂടുതല്‍ പരാതി ലഭിച്ചിട്ടുള്ളത്.

സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു എന്നാരോപിച്ച് ആറു മാസത്തിനിടെ അറുപതോളം പരാതികളാണ് നഗരത്തിലെ സൈബര്‍ പോലീസിന് ലഭിച്ചത്. മൂന്നു വര്‍ഷം മുന്‍പ് നല്‍കിയ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്തിട്ടും, തന്റെ സ്വകാര്യ വീഡിയോ ഇപ്പോഴും പ്രചരിക്കുന്നുവെന്ന് പറഞ്ഞ് യുവതി വീണ്ടും പരാതി നല്‍കിയതും പോലീസിനെ കുഴപ്പിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ നിന്ന് പരാതിക്കാരുടെ ദൃശ്യങ്ങള്‍ പരാമവധി ഒഴിവാക്കാറുണ്ടെങ്കിലും, പൂര്‍ണ്ണമായും ഒഴിവാക്കല്‍ അസാധ്യമാണെന്നാണ് പോലീസ് പറയുന്നത്.

സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുത്...

സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുത്...

സുഹൃത്തുക്കളുമായും കാമുകന്മാരുമായും അടുത്ത് ഇടപെടുന്ന സമയങ്ങളില്‍ തങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്താന്‍ അവരെ ഒരിക്കലും അനുവദിക്കരുതെന്നാണ് പോലീസ് പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്.

പ്രണയം നഷ്ടപ്പെട്ടവരുടെ പ്രതികാരം...

പ്രണയം നഷ്ടപ്പെട്ടവരുടെ പ്രതികാരം...

ബോയ്ഫ്രണ്ട്‌സിനും കാമുകന്മാര്‍ക്കും ഒരിക്കലും സ്വകാര്യ ചിത്രങ്ങള്‍ അയച്ചു കൊടുക്കരുത്. തങ്ങളെ വിട്ട് പോയ കാമുകിമാരോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് മിക്ക പ്രതികളും പെണ്‍കുട്ടികളുടെ സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.

ക്യാമ്പയിനുകളും...

ക്യാമ്പയിനുകളും...

സ്ത്രീകളെയും പെണ്‍കുട്ടികളെയും ഇക്കാര്യത്തില്‍ ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായി പോലീസ് ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനുള്ള ക്യാമ്പയിനുകളും സംഘടിപ്പിക്കുന്നുണ്ട്.

പരാതി ലഭിച്ചത് മൂന്നുവര്‍ഷം മുന്‍പ്...

പരാതി ലഭിച്ചത് മൂന്നുവര്‍ഷം മുന്‍പ്...

തന്നെ ഉപേക്ഷിച്ച് പ്രവാസിയെ വിവാഹം കഴിച്ച മുന്‍ കാമുകിയുടെ നഗ്ന വീഡിയോ സോഷ്യല്‍ മീഡിയയിലും ഇന്റര്‍നെറ്റിലും പ്രചരിപ്പിച്ചാണ് ഒരു കാമുകന്‍ പ്രതികാരം ചെയ്തത്. പ്രണയിക്കുന്ന കാലത്ത് യുവാവും പെണ്‍കുട്ടിയും ഫഌറ്റില്‍ പിറന്നാള്‍ ആഘോഷിക്കുന്നതിനിടെ, കാമുകിയെ നഗ്നയാക്കി റെക്കോര്‍ഡ് ചെയ്ത വീഡിയോ ആണ് പിന്നീട് പ്രചരിച്ചത്.

ഭര്‍ത്താവും ബന്ധുക്കളും കയ്യൊഴിഞ്ഞു...

ഭര്‍ത്താവും ബന്ധുക്കളും കയ്യൊഴിഞ്ഞു...

ഭാര്യയുടെ നഗ്ന വീഡിയോ പ്രചരിക്കുന്നത് സുഹൃത്ത് വഴിയാണ് ഭര്‍ത്താവ് അറിയുന്നത്. തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും യുവതിയെ കയ്യൊഴിഞ്ഞു. പിന്നീട് യുവതി ഒറ്റയ്ക്കാണ് കേസില്‍ നിയമ പോരാട്ടം നടത്തിയതെന്നും പോലീസ് അറിയിച്ചു. ഇതിനിടെ, പ്രതിയായ മുന്‍ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൈമലര്‍ത്തി പോലീസ്...

കൈമലര്‍ത്തി പോലീസ്...

ഒരിക്കല്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത വീഡിയോ വിവിധ വെബ്‌സൈറ്റുകളില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുന്നത് അസാധ്യമാണെന്നാണ് പോലീസ് പറയുന്നത്. മൂന്നു വര്‍ഷം മുന്‍പ് പരമാവധി വെബ്‌സൈറ്റുകളില്‍ നിന്നും യുവതിയുടെ വീഡിയോ ഒഴിവാക്കിയെങ്കിലും, വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് യുവതി രംഗത്തെത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+