കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്ക് സൈബർ ആക്രമണ ഭീഷണി: ആറ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ്, പിന്നിൽ ലസാറസ്??

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് ഭീതിക്കിടെ ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങൾക്ക് സൈബർ ആക്രമണ ഭീഷണിയുണ്ടെന്ന് റിപ്പോർട്ട്. കൊറോണ വൈറസ് ക്യാമ്പയിനിന്റെ പേരിൽ ഉത്തരകൊറിയയിൽ നിന്നുള്ള ഹാക്കർമാരുടെ സംഘമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നേരത്തെയും ഇത്തരത്തിൽ കൊറോണ വൈറസിന്റെ പേരിൽ ഹാക്കർമാർ തട്ടിപ്പമിമായി രംഗത്തെത്തിയിട്ടുണ്ടെന്ന് സൈബർ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇമെയിൽ വഴി ആളുകളെ വ്യാജ വെബ്സൈറ്റുകളിലേക്ക് എത്തിച്ച് വിവരങ്ങൾ ചോർത്തുന്നതാണ് ഇവരുടെ രീതി.

ചൈനീസ് ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവിട്ടോ? സത്യം വെളിപ്പെടുത്തി സർക്കാർചൈനീസ് ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവിട്ടോ? സത്യം വെളിപ്പെടുത്തി സർക്കാർ

ആറ് രാജ്യങ്ങൾക്ക് ഭീഷണി

ആറ് രാജ്യങ്ങൾക്ക് ഭീഷണി

ഇന്ത്യയ്ക്ക് പുറമേ സിംഗപ്പൂർ, ജപ്പാൻ, ബ്രിട്ടൻ, ദക്ഷിണ കൊറിയ, യുഎസ് എന്നീ ആറ് ലോകരാജ്യങ്ങറളിലെ 50 ലക്ഷത്തിലധികം വരുന്ന വ്യക്തികൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയയെയാണ് സംഘം ലക്ഷ്യമിടുന്നത്. സെഡ് ഡി നെറ്റാ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിട്ടുള്ളത്. ജൂൺ 21നാണ് സൈബർ ആക്രമണം നടക്കുകയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഇമെയിൽ ഫിഷിങ്

ഇമെയിൽ ഫിഷിങ്


കൊറോണ വൈറസ് വിഷയമാക്കിക്കൊണ്ട് ഇമെയിൽ ഫിഷിങ്ങ് ആക്രമണമായിരിക്കും ഈ രാജ്യങ്ങൾക്കെതിരെ നടക്കുക. കൊറോണ വൈറസുമായി ബന്ധപ്പെട്ട വ്യാജ ഇമെയിൽ സന്ദേശങ്ങളിലൂടെ വ്യാജ വെബ്സൈറ്റുകളിലേക്ക് ആളുകളെ എത്തിച്ച് വ്യക്തിഗത വിവരങ്ങൾക്ക് പുറമേ ബാങ്ക് അക്കൌണ്ട് ഉൾപ്പെടെയുള്ള വിവരങ്ങളും കൈക്കലാക്കി തട്ടിപ്പ് നടത്തുന്നതാണ് ഇത്തരം സംഘങ്ങളുടെ രീതി. സിംഗപ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ സ്ഥാപനം സൈഫർമയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

Recommended Video

cmsvideo
കൊറോണയെ പിടിച്ചു കെട്ടാന്‍ അത്ഭുത മരുന്ന് റെഡി | Oneindia Malayalam
വിവരങ്ങൾ കയ്യിലുണ്ടെന്ന് വാദം

വിവരങ്ങൾ കയ്യിലുണ്ടെന്ന് വാദം

ഇന്ത്യയിൽ നിന്നുള്ള 20 ലക്ഷം വ്യക്തികളുടെയും ജപ്പാനിൽ നിന്നുള്ള 11 പേരുടെയും വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നാണ് ലസാറസ് ഹാക്കർമാർ ഉന്നയിക്കുന്ന അവകാശവാദം. ഇതിന് പുറമേ ബ്രിട്ടനിലെ 180,000 വാണിജ്യസ്ഥാപനങ്ങളുടെ വിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്നും ഇവർ അവകാശപ്പെടുന്നുണ്ട്.

 സിംഗപ്പൂരിന് ഭീഷണി

സിംഗപ്പൂരിന് ഭീഷണി


സിംഗപ്പൂരിലെ 8000 സംഘടനകൾക്കും ഹാക്കർമാരുടെ ഭീഷണിയുണ്ട്. ഇന്ത്യയും ബ്രിട്ടനും ഉൾപ്പെടെ ഉത്തരകൊറിയൻ ഹാക്കർമാരുടെ ഭീഷണിയുള്ള രാജ്യങ്ങളെ സൈഫർമ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സുരക്ഷാ ഏജൻസികൾ മുഖേനയാണ് വിവരമറിയിച്ചിട്ടുള്ളത്. സിംഗപ്പൂരിലെ ബിസിനസ് രംഗമാണ് ഹാക്കർമാരുടെ ലക്ഷ്യങ്ങളിലൊന്ന്.

 വന്നാക്രൈയ്ക്ക് പിന്നിൽ

വന്നാക്രൈയ്ക്ക് പിന്നിൽ

2017ൽ ലോകത്തെ ആശങ്കയിലാക്കിയ വാന്നാക്രൈ എന്ന റാൻസംവെയർ ആക്രമണത്തിലൂടെ കുപ്രസിദ്ധി നേടിയ സംഘമാണ് ലസാറസ്. ഉത്തരകൊറിയൻ രഹസ്യാന്വേഷണ ഏജൻസി റെക്കനൈസൻസ് ജനറൽ ബ്യൂറോയുടെ നിയന്ത്രണത്തിലാണ് ഹാക്കർമാരുടെ പ്രവർത്തനങ്ങൾ നടക്കുന്നത്.

അന്വേഷണം തുടരുന്നു

അന്വേഷണം തുടരുന്നു

ഹാക്കർമാരുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സൈഫെർമയും ഇതെക്കുറിച്ച് അന്വേഷിച്ചുവരുന്നുണ്ട്. 2014ൽ സോണി പിക്ചേഴ്സിന് നേരെയുണ്ടായ സൈബർ ആക്രമണത്തിന് പിന്നിലും ഈ സംഘം തന്നെയായിരുന്നു. ലസാറസ് ഗ്രൂപ്പ് കഴിഞ്ഞ സെപ്തംബറിൽ ഇന്ത്യൻ എടിഎമ്മുകൾ വഴി കാർഡ് ഉടമകളുടെ വിവരങ്ങൾ കൈക്കലാക്കാൻ ഒരു ശ്രമം നടത്തിയെങ്കിസും കാസ്പെർസ്കിയുടെ സുരക്ഷാ ഗവേഷകർ ഇക്കാര്യം കണ്ടെത്തുകയായിരുന്നു.

English summary
Cyber experts warns North Korean Hackers May Target India on June 21
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X