കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈക്കിള്‍ പമ്പ് ഉപയോഗിച്ച് പ്രസവം നിര്‍ത്തല്‍,ഒഡീഷയില്‍ പ്രതിഷേധം ശക്തം

  • By Sruthi K M
Google Oneindia Malayalam News

ഭുവനേശ്വര്‍: നിങ്ങള്‍ എല്ലാവരും കേള്‍ക്കണേ..വളരെ രസകരവും ഒപ്പം ഞെട്ടിപ്പിക്കുന്നതും ആയ ഒരു വാര്‍ത്ത. സൈക്കിള്‍ പമ്പ് ഉപയോഗിച്ച് സ്ത്രീകളുടെ പ്രസവം നിര്‍ത്താനും കഴിയും. വെറും കാറ്റ് നിറയ്ക്കുന്ന ഈ പമ്പ് ഉപയോഗിച്ച് എങ്ങനെ അല്ലേ ഇങ്ങനെ ഒരു ശസ്ത്രക്രിയ. ഒഡീഷയില്‍ ആണ് ഇങ്ങനെ ഒരു ശസ്ത്രക്രിയയുടെ ഉത്ഭവം. എന്നാല്‍ ശസ്ത്രിക്രിയ നടത്തിയ വിവരം പുറത്തു വന്നതോടെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തു വന്നു. ശസ്ത്രിക്രിയ നടത്തിയ ആശുപത്രി ഇതിനോടകം അടിച്ചുത്തകര്‍ത്തു. പ്രദേശത്ത് പ്രതിഷേധം തുടരുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറോട് സംസ്ഥാന ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.

പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് സ്ത്രീകള്‍ മരിക്കുന്നത് നിത്യ സംഭവം ആണ്. ഛത്തീസ്ഗഡില്‍ മൂന്നു സ്ത്രീകള്‍ പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്കിടെ മരിച്ച സംഭവത്തിന് തൊട്ടു പിന്നാലെ ആണ് ഇങ്ങനെ ഒരു വാര്‍ത്ത ഉണ്ടായിരിക്കുന്നത്. അയല്‍ സംസ്ഥാനമായ ഒഡീഷയാണ് ഇങ്ങനെ ഒരു പരീക്ഷണവുമായി രംഗത്തുളളത്. അംഗുല്‍ ജില്ലയിലെ ബാനാര്‍പാല്‍ ഗ്രാമത്തിലാണ് ഇത് ആദ്യമായി പരീക്ഷിച്ചത്. ഡോക്ടര്‍ മഹേഷ് പ്രസാദ് റൗട്ട് ഒരു ക്യാമ്പില്‍ വച്ച് 56 സ്ത്രീകളെ ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്തി എന്നാണ് വിവരം.

babymother

സ്ത്രീകളുടെ അടിവയര്‍ വികസിക്കാന്‍ ഇന്‍സഫ്‌ലേറ്ററുകള്‍ ഉപയോഗിച്ച് കാര്‍ബണ്‍ഡൈ ഓക്‌സൈഡ് നിറയ്ക്കുന്നതിന് പകരം സാധാരണ സൈക്കിള്‍ പമ്പ് ഉപയോഗിച്ചാണ് വായു അടിച്ചുകയറ്റുന്നത്. കേള്‍ക്കുമ്പോള്‍ അത്ര സുഖകരമല്ലാത്ത വാര്‍ത്ത ആണെങ്കിലും വളരെ നിസ്സാരമായാണ് ഇതിനെ പറ്റി ഡോക്ടര്‍ വിശദീകരിക്കുന്നത്. ഇതില്‍ പുതുമയൊന്നും ഇല്ലെന്നാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ റൗട്ട് പറയുന്നത്.

വായു കയറ്റുന്നതിന് മുന്‍പ് പമ്പിന്റെ പൈപ്പും നോസിലും അണുവിമുക്തമാക്കണം. വില പിടിച്ച ഇന്‍സഫ്‌ലേറ്ററുകള്‍ ഉപയോഗിക്കുന്നതിന് പകരം സാധാരണ സൈക്കിള്‍ പമ്പുകള്‍ ഉപയോഗിക്കാമെന്ന് ഡോക്ടര്‍ പറയുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ഡോക്ടര്‍ റൗട്ട് ഈ രംഗത്തുണ്ട്. ആയിരത്തിലധികം ശസ്ത്രക്രിയകള്‍ നടത്തിയ റൗട്ട് രണ്ടു തവണ മുഖ്യമന്ത്രിയില്‍ നിന്നും അവാര്‍ഡ് വാങ്ങിയിട്ടുണ്ട്.

English summary
cycle air using for abort from Odisha hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X