കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്ര നഗരത്തെ തകർത്തെറിഞ്ഞ് ഫാനി; ജഗന്നാഥ ക്ഷേത്രത്തിന് കേടുപാട്, മരണസംഖ്യ 34 ആയി

Google Oneindia Malayalam News

ഭുവനേശ്വർ: ഒഡീഷയിൽ ആഞ്ഞടിച്ച ഫാനി ചുഴലിക്കാറ്റിൽ ക്ഷേത്രനഗരമായ പുരിയിൽ വ്യാപക നാശനഷ്ടം.12-ാം നൂറ്റാണ്ടിൽ നിർമിച്ച പുരിയിലെ ശ്രീ ജഗന്നാഥ ക്ഷേത്രഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ ക്ഷേത്രം സംരക്ഷിക്കാനാവശ്യമായ മുന്നൊരുക്കങ്ങൾ അധികൃതർ കൈക്കൊണ്ടിരുന്നു.

ക്ഷേത്രത്തിന്റെ പ്രധാന ഭാഗത്തിന് കേടുപാട് പറ്റിയിട്ടില്ല. ആർക്കിയോളജിക്കൽ സർവേ ഇന്ത്യയോട് ക്ഷേത്രം സന്ദർശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ക്ഷേത്രം മുഖ്യ ഭരണാധികാരി പികെ മോഹപാത്ര അറിയിച്ചു.

എന്റെ വാപ്പിച്ചിയെ എന്തിന്റെ പേരിൽ ഇതിലേക്ക് വലിച്ചിഴക്കുന്നു? ബൽറാമിനെതിരെ മദനിയുടെ മകൻഎന്റെ വാപ്പിച്ചിയെ എന്തിന്റെ പേരിൽ ഇതിലേക്ക് വലിച്ചിഴക്കുന്നു? ബൽറാമിനെതിരെ മദനിയുടെ മകൻ

puri

സിംഹ ദ്വാർ എന്ന് അറിയപ്പെടുന്ന ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിന് കേടുപാട് പറ്റിയിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് നിന്നിരുന്ന വർഷങ്ങൾ പഴക്കമുള്ള ആൽമരത്തിനും നാശം സംഭവിച്ചിട്ടുണ്ട്.

അതേ സമയം ഫാനി ചുഴലിക്കാറ്റിനെ തുടർന്ന് ഒഡീഷയിൽ മരിച്ചവരുടെ എണ്ണം 34 ആയി. 45 പേരോളം മരിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. 14 ജില്ലകളിലായി 1.07 കോടി ആളുകളെയാണ് ചുഴലിക്കാറ്റ് നേരിട്ട് ബാധിച്ചത്.

ചുഴലിക്കാറ്റ് വ്യാപക നാശനഷ്ചടം വിതച്ച പുരിയിൽ മുഖ്യമന്ത്രി നവീൻ പട്നായിക് പ്രത്യേക സഹായ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. പുരിയിലേയും ഖുർദയിലേയും ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പരിധിയിൽ വരുന്ന കുടുംബങ്ങൾക്ക് 50 കിലോ അരി, രണ്ടായിരം രൂപ, പോളിത്തീൻ ഷീറ്റ് എന്നിവ ലഭിക്കും.

കാറ്റിൽ പൂർണമായി വീടുകൾ നശിച്ചവർക്ക് 95,1000 രൂപയും ഭാഗികമായി വീട് തകർന്നവർക്ക് 52,000 രൂപയും ധനസഹായം ലഭിക്കും. ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് രണ്ടാഴ്ചത്തേയ്ക്ക് സൗജന്യമായി ഭക്ഷണം എത്തിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Cyclone Fani Jagannath temple in Puri damaged, death toll rises to 34
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X