ഫാനി: മണിക്കൂറില്‍ 210 കി.മി വേഗതയിലേക്ക്, അതീവ ജാഗ്രതയില്‍ തീരദേശം, 74 ട്രെയിനുകള്‍ റദ്ദ് ചെയ്തു
Recommended Video
ദില്ലി: ഫാനി ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വെ 74 ട്രെയിനുകള്‍ റദ്ദ് ചെയ്തു. ഭദ്രക്-വിഴിയ നഗരം പാതയിലുള്ള ട്രെയിന്‍ മെയ് രണ്ട് വൈകുന്നേരം മുതല്‍ റദ്ദ് ചെയ്തു. ഭുവനേശ്വര്‍/പുരി, ഈസ്റ്റ് കോസ്റ്റ് എക്സപ്രസ്, കോറൊമോണ്ടല് എന്നിവയും രണ്ടാം തിയ്യതി മുതല്‍ ഓടുന്നതായിരിക്കില്ല.
ഹൗറയില്‍ നിന്ന് പുരിയിലേക്കുള്ള ട്രെയിനുകളും രണ്ടാം തിയതിമുതല്‍ റദ്ദ് ചെയ്യും. പുരി ഭുവനേശ്വര്‍ എന്നീ സ്ഥലങ്ങള്‍ വഴി വരുന്ന ട്രെയിനുകള്‍ മൂന്നാം തിയതി റദ്ദ് ചെയ്തിട്ടുണ്ട്. അതേസമയം ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക് കൂടുതല്‍ അടുത്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര അറിയിപ്പ് നല്കുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ചുഴലിക്കാറ്റ് ഒഡിഷ തീരത്തേക്ക് എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. പുരിയിലെ ബലുഖന്ധ ബംഗാള്‍, ശ്രീകാകുളം, വിസിയനഗരം എന്നിവിടങ്ങളിലും ചുഴ നാശം വിതയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മണിക്കൂറില്‍ 210
ശക്തമായ മഴക്കും മണിക്കൂറില്‍ 210 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുള്ളതിനാല്‍, ചുഴലിക്കാറ്റിന്റെ പാതയിലുള്ള എല്ലാ സംസ്ഥാനങ്ങളോടും അതീവ ജാഗ്രത പുലര്‍ത്താനും ആവശ്യപ്പെട്ടിട്ടുണ്ട്... ബംഗാള്‍ ഉള്‍ക്കടലിന്റെ പടിഞ്ഞാറന്ഭാഗത്ത് മത്സ്യബന്ധനവും കപ്പല്‍ഗതാഗതവും നിറുത്തിവെച്ചു

500 കിലോമീറ്റര്‍ അകലെ
പ്രധാന നഗരമായ പുരിയുടെ ദക്ഷിണ പടിഞ്ഞാറ് ഭാഗത്ത്നിന്ന് 500 കിലോമീറ്റര്‍ അകലെയാണ് കൊടുങ്കാറ്റിന്റെ സ്ഥാനം. കഴിഞ്ഞ ആറു മണിക്കൂറില്‍ 10 കിലോമീറ്ററാണ് വേഗതയെന്നും കരയിലെത്തുമ്പോള്‍ മണിക്കൂറില്‍ 175-185 കീലോമീറ്ററായി മാറുമെന്നും വേഗത 205 മണിക്കൂറായി ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.

പെരുമാറ്റചട്ടം
അടിയന്തിര മുന്കരുതല്പ്രവര്ത്തനങ്ങള്ക്കും രക്ഷാ പ്രവര്‍ത്തനത്തിനും വേണ്ടി ഒഡീഷയിലെ 11 തീരദേശ ജില്ലകളിലെ മാതൃകാ പെരുമാറ്റചട്ടം തിരഞ്ഞെടുപ്പ് കമ്മിഷന് പിന്‍വലിച്ചിട്ടുണ്ട്.

ഒഴിപ്പിക്കല്‍
ദേശീയ ദുരന്തനിവാരണ അതോറിറ്റി സ്ഥിതിഗതികള്‍ തുടര്‍ച്ചയായി വിലയിരുത്തി വരികയാണ്. വന്‍നാശം വിതക്കാനിടയുള്ള ചുഴലിക്കാറ്റില്‍ ജീവഹാനിയും നാശനഷ്ടങ്ങളും പരമാവധി കുറക്കാനുള്ള മുന്‍കരുതല്‍നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ആന്ധ്ര, ഒഡീഷ, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കല്‍ തുടരുകായാണ്.
-
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍












Click it and Unblock the Notifications